Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ മുഖ്യ എതിരാളി, എന്നിട്ടും ധോണി സഹായിച്ചു! പഴയ സംഭവം പങ്കുവെച്ച് ആകാശ് ചോപ്ര

മുംബൈ: നൂറ്റാണ്ടുകളുടെ വിസ്മയമാണ് എംഎസ് ധോണി. ഇന്ത്യയുടെ മുന്‍ നായകനും ഫിനിഷറും വിക്കറ്റ് കീപ്പറുമായ ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. അപ്രതീക്ഷിതമായി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുകയും അതിവേഗം തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുവാനും ധോണിക്കായി. അതുവരെയുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതാന്‍ ധോണിക്ക് സാധിച്ചു.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടമാണ് നായകനെന്ന നിലയില്‍ ധോണി നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി സ്വന്തമാക്കിയ അതുല്യ നേട്ടങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുന്നതല്ല. കരിയറില്‍ വലിയ പ്രതിസന്ധികളെ മറികടന്ന് സൂപ്പര്‍താരമായി വളര്‍ന്നയാളാണ് ധോണി. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളെയും കടത്തിവെട്ടി നായകനായി വളര്‍ന്ന താരമാണ് ധോണി. ഇപ്പോഴിതാ ധോണിയോട് ബഹുമാനം തോന്നിയ പഴയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

2004ലെ സംഭവമാണ് ആകാശ് ചോപ്ര വെളിപ്പെടുത്തിയത്. ധോണി അന്ന് ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. ആ സമയത്ത് എങ്ങനെയെങ്കിലും പ്ലേയിങ് 11ല്‍ കയറാനാവും ഏതൊരാളും ശ്രമിക്കുക. എന്നാല്‍ തന്റെ മുഖ്യ എതിരാളിയെ സഹായിക്കാനാണ് ആ സമയത്തും ധോണി ശ്രമിച്ചത്. ഇത്തരമൊരു മനസ് എല്ലാ താരങ്ങള്‍ക്കും ഉള്ളതല്ലെന്നാണ് ആകാശ് പറഞ്ഞത്. ഇന്ത്യ എ ടീമിന്റെ സിംബാബ് വെ പര്യടനത്തിനിടെയാണ് ഈ സംഭവം. ' 2004ല്‍ ഇന്ത്യ എ ടീം സിംബാബ് വെ പര്യടനം നടത്തുന്നു.

എംഎസ് ധോണി അന്ന് റിസര്‍വ് വിക്കറ്റ് കീപ്പറും ദിനേഷ് കാര്‍ത്തിക് മുഖ്യ വിക്കറ്റ് കീപ്പറുമായിരുന്നു. അവിടെവെച്ച് നെറ്റ്‌സില്‍ കാര്‍ത്തികിനായി പന്തെറിഞ്ഞുകൊടുക്കുന്ന ധോണിയെ കണ്ടു. എന്തിനാണ് നീ കാര്‍ത്തികിന് പന്തെറിഞ്ഞുകൊടുക്കുന്നതെന്ന് ചോദിച്ചു. അവന്‍ നിന്റെ മുഖ്യ എതിരാളിയാണ്. നിനക്ക് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താന്‍ അവനെ മറികടക്കണം. അതുകൊണ്ടുതന്നെ ബാറ്റിങ്ങോ കീപ്പിങ്ങോ പരിശീലിക്കണം. എന്തിനാണ് ബൗളിങ്ങെന്നും ചോദിച്ചു.

ms dhoni

ദയവായി എന്നെ തടയരുതെന്നാണ് ധോണി മറുപടി നല്‍കിയത്. എനിക്ക് പന്തെറിയണം. നിങ്ങള്‍ക്ക് ബാറ്റുചെയ്യാന്‍ തോന്നുന്നുണ്ടെങ്കില്‍ ദയവായി ബാറ്റുചെയ്യുക. നിങ്ങള്‍ക്കും ഞാന്‍ പന്തെറിഞ്ഞുതരാമെന്ന് അവന്‍ പറഞ്ഞു'- ആകാശ് ചോപ്ര പറഞ്ഞു. ആദ്യം ധോണി ഉദ്ദേശിച്ചത് കൃത്യമായി മനസിലാക്കാന്‍ എനിക്കായില്ല. അവന്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ വളരെ ബഹുമാനം തോന്നിയെന്നും ആകാശ് പറഞ്ഞു.

'ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ധോണി അന്ന് പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് ധോണിക്ക് മാത്രം സാധ്യമായ നേട്ടം അവന്‍ സ്വന്തമാക്കിയത്. ധോണി ദിനേഷ് കാര്‍ത്തികിനോടല്ല ആരോടും ഇതുവരെ മത്സരിച്ചിട്ടില്ല. അവനോടു തന്നെയാണ് ധോണി പോരടിക്കുന്നത്. നിങ്ങള്‍ നിങ്ങളോട് തന്നെ മത്സരിക്കുമ്പോഴാണ് ഏറ്റവും മികച്ച നിങ്ങളെ കണ്ടെത്താനാവുക'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ധോണി തന്റേതായ വഴിയിലൂടെ വളര്‍ന്നയാളാണ്. മറ്റൊരു താരത്തിന്റെയും വഴിയടക്കാന്‍ ധോണി ശ്രമിച്ചിട്ടില്ല. ദിനേഷ് കാര്‍ത്തിക് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ അവസരത്തിനായി കാത്തിരുന്ന ധോണി പതിയെ പതിയെ തന്റെ സ്ഥാനം നേടിയെടുത്തു. പിന്നീട് എതിരാളികളില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിസ്മയമായി മാറാന്‍ ധോണിക്ക് സാധിച്ചു. കാലമെത്ര കഴിഞ്ഞാലും ധോണിയുടെ തട്ട് താണുതന്നെയിരിക്കും.

ധോണി ഇന്ത്യന്‍ ടീമില്‍ ഒഴിച്ചിട്ട സീറ്റ് ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്. റിഷഭ് പന്തിനെ ഇന്ത്യ പകരക്കാരനായി വളര്‍ത്തുമ്പോഴും ധോണിയെപ്പോലൊരു ഇതിഹാസം ഇനിയുണ്ടാവാന്‍ കാലങ്ങളേറെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പാണ്. 17092 റണ്‍സുമായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി പടിയിറങ്ങിയത്. മധ്യനിരയില്‍ ബാറ്റുചെയ്താണ് ധോണിയുടെ ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Tuesday, June 20, 2023, 13:42 [IST]
Other articles published on Jun 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+