റണ്‍സെടുത്തില്ലെങ്കില്‍ ഇനി ഇന്ത്യക്കായി നിന്നെ കളിപ്പിക്കാനാവില്ല- സെവാഗിനോട് ഗാംഗുലി പറഞ്ഞു!
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ ആക്രമിച്ച് ആരാധകരെ രസിപ്പിച്ച താരം കൂടിയായിരുന്നു വീരു. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ആദ്യ താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം.
എന്നാല്‍ മറ്റു ക്രിക്കറ്റര്‍മാരെപ്പോലെ തന്നെ വീരുവിനും കരിയറില്‍ മോശം സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.
അന്നു ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നല്‍കിയ പിന്തുണയാണ് അദ്ദേഹത്തിനു തുണയായതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഒരിക്കല്‍ മോശം ഫോമിനെ തുടര്‍ന്നു സെവാഗിനോടു ഗാംഗുലി സ്‌കോര്‍ കണ്ടെത്താന്‍ ഒരിക്കല്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ചോപ്ര പറയുന്നു. ക്രിക്ക് കാസ്റ്റൈന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഒരുപിടി താരങ്ങള്‍ക്കു മികച്ച പിന്തുണ നല്‍കിയിരുന്നതായി ചോപ്ര വ്യക്തമാക്കി. കരിയറിന്റെ തുടക്കകാലത്ത് കളിച്ച കുറച്ച് മല്‍സരങ്ങളില്‍ റണ്‍സ് വാരിക്കൂട്ടിയ വീരുവിന് പിന്നീടൊരു മോശം സമയമുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി മല്‍സരങ്ങളില്‍ അവന്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്നു.
ഇതോടെ ഇന്ന് റണ്‍സെടുത്തില്ലെങ്കില്‍ ഇനിയൊരിക്കലും നിന്നെ കളിപ്പിക്കാന്‍ തനിക്കാവില്ലെന്നു വീരുവിനെ സമീപിച്ച് ഗാംഗുലി പറഞ്ഞിട്ടുണ്ട്. ഭാഗ്യവശാല്‍ അന്നു വീരു സെഞ്ച്വറി നേടുകയും ചെയ്തു. ഗാംഗുലി ഒരുപാട് പിന്തുണ നല്‍കിയ താരം കൂടിയായിരുന്നു വീരുവെന്നും ചോപ്ര വിശദമാക്കി.

വീരുവിനെക്കൂടാതെ ഗാംഗുലി ഏറെ പിന്തുണ നല്‍കിയ മറ്റൊരു താരമായിരുന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങെന്നു ചോപ്ര വ്യക്തമാക്കി. കരിയറില്‍ വളരെ മോശം സമയങ്ങളിലൂടെ യുവി കടന്നുപോയപ്പോഴൊന്നും ദാദ യുവിയെ കൈവിട്ടില്ലെന്നു ചോപ്ര പറയുന്നു.
യുവിയുടെ കരിയര്‍ മോശം സമയത്തിലൂടെ കടന്നു പോയത് ഇപ്പോഴും ഓര്‍മയുണ്ട്. തുടര്‍ച്ചയായി 18-20 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന് ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഗാംഗുലി യുവിയെ കൈവിട്ടില്ലെന്നും ചോപ്ര വ്യക്തമാക്കി.

എന്തുകൊണ്ടാണ് ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി തനിക്കു കളിക്കാന്‍ സാധിക്കാതിരുന്നതെന്നു ചോപ്ര വെളിപ്പെടുത്തി. മികച്ച തുടക്കം പല മല്‍സരങ്ങളില്‍ ലഭിച്ചിട്ടും അവയൊന്നും വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിയാതിരുന്നതാണ് തനിക്കു വിനയായതെന്നു അദ്ദേഹം പറയുന്നു.
തെറ്റ് തന്റെ ഭാഗത്തു തന്നെയായിരുന്നു. 40-50 റണ്‍സ് നേടാന്‍ കഴിഞ്ഞെങ്കിലും അവ സെഞ്ച്വറിയിലെത്തിക്കാന്‍ സാധിച്ചില്ല. തന്റെ ബാറ്റ് ആരും പിടിച്ചുവച്ചിട്ടല്ല അങ്ങനെ സംഭവിച്ചത്. ടീം ഒരു പ്രത്യേക റോളില്‍ കളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഈ റോള്‍ ഹൃദയത്തിലേറ്റിയാണ് കളിച്ചത്. അതുകൊണ്ടു തന്നെ ഏതു റോള്‍ നല്‍കിയാലും അതിനൊത്തു പെര്‍ഫോം ചെയ്യാന്‍ സ്വന്തം ഗെയിമില്‍ തനിക്കു മാറ്റം വരുത്തേണ്ടിവന്നതായും ചോപ്ര വിശദമാക്കി. വളരെ സ്ലോ ആയാണ് അന്നു ബാറ്റ് ചെയ്തിരുന്നത്. ഈ രീതിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ തനിക്കു വേണ്ടടി സ്വയമൊന്നും ചെയ്യാന്‍ ശ്രമിച്ചില്ല. 70-100 റണ്‍സ് അന്നു നേടണമായിരുന്നു. എന്നാല്‍ അതു ചെയ്തില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications