IPL 2020: മികച്ച ക്യാപ്റ്റനാര്? കോലി സ്മിത്തിനും താഴെ! റേറ്റിങ് അറിയാം
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിന് ഈ മാസം അവസാനത്തോടെ തുടക്കം കുറിക്കാനിരിക്കെ ആരായിരിക്കും ഇത്തവണ കപ്പുയര്‍ത്താന്‍ ഭാഗ്യം ലഭിക്കുന്ന നായകനെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത് ശര്‍മയാണ് ഐപിഎല്‍ ട്രോഫി ഏറ്റുവാങ്ങിയത്. ഇത്തവണ രോഹിത്തുള്‍പ്പെടെ എട്ടു ക്യാപ്റ്റന്‍മാരാണ് ഐപിഎല്‍ കിരീടം സ്വപ്‌നം കാണുന്നത്.
കഴിഞ്ഞ സീസണില്‍ നായകരല്ലാതിരുന്ന ചിലര്‍ക്ക് ഇത്തവണ ക്യാപ്റ്റന്റെ ചുമതല കൂടി വഹിക്കേണ്ടി വരുമെന്നത് കൗതുകകരമാണ്. ഐപിഎല്ലിലെ ക്യാപ്റ്റന്മാര്‍ക്കു റേറ്റിങ് നല്‍കിയിരിക്കുകയാണ് പ്രമുഖ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ആകാഷ് ചോപ്ര.

രാഹുല്‍ എട്ടാമന്‍
ചോപ്രയുടെ റേറ്റിങില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനായ കെഎല്‍ രാഹുലാണ്. ഇതാദ്യമായാണ് രാഹുല്‍ ഐപിഎല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് കുറവായതിനാല്‍ തന്നെയാണ് രാഹുലിനെ താന്‍ അവസാന സ്ഥാനത്തു നിര്‍ത്തിയതെന്നു ചോപ്ര പറയുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ടീം വിട്ടതോടയാണ് പഞ്ചാബിന് രാഹുലിന് ചുമതല നല്‍കേണ്ടി വന്നത്.

ശ്രേയസ് ഏഴാമത്
രാഹുലിന് തൊട്ടുമുകളില്‍ റേറ്റുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ നായകന്‍ ശ്രേയസ് അയ്യരാണ്. 2018ലായിരുന്നു ശ്രേയസ് ആദ്യമായി ഡല്‍ഹി ടീമിന്റെ നായകനായത്. സീസണിന്റെ പകുതിയോടെയാണ് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നു ശ്രേയസിനു നറുക്കുവീഴുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ 2012നു ശേഷം ആദ്യമായി ഡല്‍ഹിയെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിക്കാന്‍ താരത്തിനായിരുന്നു.

വാര്‍ണര്‍ ആറാമന്‍
ഈ സീസണില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകസ്ഥാനത്തു തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ചോപ്രയുടെ റേറ്റില്‍ ആറാംസ്ഥാനത്ത്. വിലക്കിനെ തുടര്‍ന്നു 2018ലെ ഐപിഎല്‍ നഷ്ടമായ വാര്‍ണര്‍ കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് ടീമില്‍ മടങ്ങിയെത്തിയിരുന്നു. സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമായിരുന്നു. 2016ല്‍ ഹൈദരാബാദ് ഐപിഎല്ലില്‍ ആദ്യമായി കിരീടമുയര്‍ത്തിയത് വാര്‍ണറുടെ നായകത്വത്തിലായിരുന്നു.

കാര്‍ത്തിക്, കോലി
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികാണ് റേറ്റിങില്‍ അഞ്ചാംസ്ഥാനത്ത്. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ നായകന്‍ അദ്ദേഹമായിരുന്നു. കാര്‍ത്തിക് ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നില്ല. ടീം പ്രതിസന്ധി നേരിടുമ്പോള്‍ കാര്‍ത്തിക് ബാറ്റിങില്‍ കുറേക്കൂടി മുന്നോട്ട് കളിക്കണമെന്നാണ് തനിക്കു അഭ്യര്‍ഥിക്കാനുള്ളതെന്നു ചോപ്ര പറഞ്ഞു.
കാര്‍ത്തികിന് മുകളില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിലെ മോശം റെക്കോര്‍ഡ് തന്നെയാണ് കോലിയെ താന്‍ നാലാമനാക്കാന്‍ കാരണമെന്നും കോലിയുടെ ടീം സെലക്ഷനും മോശമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

സ്മിത്ത്, രോഹിത്
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് റേറ്റില്‍ മൂന്നാമന്‍. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ സ്മിത്തിനു ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നുവെന്നതാണ് സ്മിത്തിന്റെ മിടുക്ക്. ഓരോ ബൗളറെയും എങ്ങനെ ഉപയോഗിക്കണമെന്നും സ്മിത്തിനു നന്നായറിയാമെന്ന് ചോപ്ര പറഞ്ഞു.
ചോപ്രയുടെ റേറ്റിങില്‍ രണ്ടാംസ്ഥാനത്ത് മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ നായകന്‍ രോഹിത്താണെങ്കിലും (നാലു തവണ) ചോപ്ര രണ്ടാംസ്ഥാനമേ നല്‍കിയുള്ളൂ. ഒരുപിടി മാച്ച് വിന്നര്‍മാര്‍ മുംബൈ ടീമിലുണ്ടെന്നും അതുകൊണ്ടു തന്നെ രോഹിത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറുന്നതായും ചോപ്ര ചൂണ്ടിക്കാട്ടി.

ധോണി ഒന്നാമത്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ചോപ്ര ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായി തിരഞ്ഞെടുത്തത്. സിഎസ്‌കെയെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു ധോണി നയിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ റണ്ണറപ്പ് കൂടിയായിരുന്നു സിഎസ്‌കെ. തനിക്കു ലഭിക്കുന്ന കളിക്കാരെ ഏറ്റവും നന്നായി ഉപയോഗിക്കുന്നുവെന്നതാണ് ധോണിയെ താന്‍ ഒന്നാമനാക്കാന്‍ കാരണമെന്ന് ചോപ്ര വ്യക്തമാക്കി. ധോണിക്കു പകരം മറ്റാരെങ്കിലും ആയിരുന്നു ക്യാപ്റ്റനെങ്കില്‍ സിഎസ്‌കെയ്ക്കു ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications