വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ മികച്ച നായകനാക്കുന്ന അഞ്ച് കാര്യങ്ങള്‍ എന്തെല്ലാം? അക്കമിട്ട് നിരത്തി ആകാശ് ചോപ്ര

ധോണി ടെസ്റ്റ് നായകസ്ഥാനം ഒഴിയുമ്പോള്‍ കോലി എന്ന ഉത്തരം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ആരെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു

1

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നുള്ള വിരാട് കോലിയുടെ രാജി പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെയാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ആദ്യം ടി20 നായകസ്ഥാനമാണ് കോലി ഒഴിഞ്ഞത്. പിന്നീട് പരിമിത ഓവറില്‍ ഒരു നായകനെന്ന ബിസിസി ഐയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഏകദിന നായകസ്ഥാനത്തുനിന്നും കോലിക്ക് പടിയിറങ്ങേണ്ടി വന്നു.

പിന്നീട് ടെസ്റ്റ് നായകനായി മാത്രം കോലി തുടരുമെന്ന് എല്ലാവരും കരുതിയെങ്കിലും ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് ടെസ്റ്റ് നായകസ്ഥാനവും കോലി ഒഴിഞ്ഞിരിക്കുകയാണ്. ധോണി ടെസ്റ്റ് നായകസ്ഥാനം ഒഴിയുമ്പോള്‍ കോലി എന്ന ഉത്തരം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ആരെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു. കോലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

1

ഇപ്പോഴിതാ കോലിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമിന് 'ഡിഎന്‍എ' നല്‍കിയത് കോലിയാണെന്ന് അഭിപ്രായപ്പെട്ട ആകാശ് കോലിയെ മികച്ച നായകനാക്കുന്ന അഞ്ച് കാര്യങ്ങളും അക്കമിട്ട് നിരത്തി. 'ഇന്ത്യന്‍ ടീമിന് ഡിഎന്‍എ നല്‍കിയത് കോലിയാണ്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം തനിക്കാണെന്നും പറയാന്‍ ധൈര്യം കാട്ടിയിരുന്ന നായകനായിരുന്നു അവന്‍. ഫ്‌ളാറ്റ് പിച്ചുകളേക്കാള്‍ കൂടുതല്‍ ബൗളര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചില്‍ കളിച്ചാണ് അവന്‍ മികവ് കാട്ടിയത്'-ആകാശ് പറഞ്ഞു.

രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ടീമിന്റെ ഫിറ്റ്‌നസ് നിലവാരമാണ്. ഇന്ത്യന്‍ ടീം താരങ്ങളിലെ ഒട്ടുമിക്കവരും മികച്ച കായിക ശേഷിയുള്ളവരാണ്. ഇത്തരമൊരു സംവിധാനത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ എത്തിച്ചതിന് പിന്നില്‍ കോലിയുടെ പങ്ക് വളരെ വലുതാണെന്നാണ് ആകാശ് പറഞ്ഞു. കോലിയുടെ കാലഘട്ടത്തിലെ ഇന്ത്യന്‍ നിരയാണ് ഏറ്റവും കായിക ശേഷിയുള്ളവരെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. തന്റെ ഫിറ്റ്‌നസിന് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്ന കോലി ഫിറ്റ്‌നസ് ഇല്ലാത്ത താരങ്ങളെ ടീമിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.

2

മൂന്നാമതായി ആകാശ് പറഞ്ഞത് കോലി എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നാണ്. പറയുന്നതെന്തോ അത് ചെയ്യാന്‍ അവന്‍ ശ്രമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും വലിയ പ്രാധാന്യം നല്‍കിയിരുന്ന താരമാണവന്‍. പരിമിത ഓവറില്‍ നിന്ന് ഇടവേളയെടുത്താലും ഒരു ടെസ്റ്റ് മത്സരം പോലും നഷ്ടപ്പെടുത്താന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ മനോഹരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച നായകനാണവനെന്നും ആകാശ് പറഞ്ഞു. കോലി തന്റെ ടെസ്റ്റ് കരിയറിന് വളരെ പ്രാധാന്യം തന്നെയാണ് നല്‍കുന്നത്. ടെസ്റ്റിന് സമീപകാലത്തായി ഉണ്ടായ ആരാധക പിന്തുണയുടെ വര്‍ധനവിന് പിന്നിലും കോലിയുടെ പങ്ക് വളരെ വലുതാണ്.

3

നാലാമതായി ആകാശ് ചൂണ്ടിക്കാട്ടിയത് ടീമിന്റെ ആക്രമണോത്സകതയാണ്. ചില സമയങ്ങളില്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടാവാമെങ്കിലും ഇന്ത്യന്‍ ടീമിന് ആക്രമണോത്സകത നല്‍കിയത് കോലിയാണ്. കളത്തിലായാലും പത്ര സമ്മേളനത്തിലായാലും അവന്‍ തന്റെ ആക്രമണോത്സകത കാട്ടിയിരുന്നു. അഞ്ചാമതായി വിജയിക്കുക എന്ന സംസ്‌കാരം ഇന്ത്യന്‍ ടീമില്‍ സൃഷ്ടിച്ചു. നായകനെന്ന നിലയില്‍ കോലിയുടെ എടുത്തുപറയേണ്ട കാര്യം വിജയിക്കാനായി കാട്ടുന്ന ആവേശമാണ്. തോല്‍ക്കുന്നതിനെക്കുറിച്ചോര്‍ത്ത് ഒരിക്കലും ഭയപ്പെട്ടില്ല. എന്നാല്‍ ജയത്തിനായി അവസാന സമയം വരെ പൊരുതി. സമനിലയെന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്നത് മാത്രമാണ്' -ആകാശ് പറഞ്ഞുനിര്‍ത്തി.

4

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കോലിയുടെ കാലഘട്ടം സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. ഐസിസി ട്രോഫിയുടെ കുറവ് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ തരത്തിലും കോലി മികച്ച നായകനാണ്. വിദേശ മൈതാനങ്ങളില്‍ ഇന്ത്യയെ വിജയിക്കാന്‍ പഠിപ്പിച്ച നായകന്‍ കോലിയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത വീര നായകനാണ് കോലി. എന്തായാലും കോലിയുടെ നായകനായുള്ള പടിയിറക്കം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണെന്ന് പറയാം.

Story first published: Sunday, January 16, 2022, 16:19 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X