കോലിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല! മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര
മുംബൈ: പ്രമുഖ കമന്റേറ്ററും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ആകാഷ് ചോപ്ര നിലവിലെ താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച ഏകദിന ലോക ഇലവനെ പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം ചോപ്രയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രമുഖര്‍ തഴയപ്പെടുകയും ചെയ്തു.
ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയന്‍ ജോടികളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഒഴിവാക്കപ്പെട്ട മിന്നും താരങ്ങള്‍. ഇന്ത്യയുടെ നാലു താരങ്ങള്‍ ഏകദിന ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളില്‍ നിന്നുള്ള രണ്ടു കളിക്കാരും ഇലവന്റെ ഭാഗമായി.

രണ്ടു വീതം ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമാണ് ഇന്ത്യയില്‍ നിന്നും ചോപ്രയുടെ ഏകദിന ഇവവനിലെത്തിയത്. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി, വൈസ് ക്യാപ്റ്റനും ഇടിവെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് ഷമി എന്നിവരെയാണ് ഇന്ത്യയില്‍ നിന്നും ചോപ്ര തന്റെ ഇലവനിലേക്കു ക്ഷണിച്ചത്.
എന്നാല്‍ നിലവില്‍ മൂന്നു ഫോര്‍മാറ്റിലും മികച്ച രീതിയില്‍ ഇന്ത്യയെ നയിക്കുന്ന കോലിക്കല്ല ചോപ്ര ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്.

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം നായകനും പ്രമുഖ ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനാണ് ചോപ്ര ഏകദിന ഇലവന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ആദ്യമായി കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് മോര്‍ഗന്‍.
ഈ മികവ് തന്നെയാണ് കോലിക്കു പകരം മോര്‍ഗനെ ചോപ്പ ദൗത്യമേല്‍പ്പിക്കാനുള്ള കാരണം. മോര്‍ഗനു കീഴില്‍ നേരത്തേ ടി20 ലോകകപ്പില്‍ റണ്ണറപ്പാവാനും ഇംഗ്ലണ്ടിനു സാധിച്ചിട്ടുണ്ട്.

രോഹിത്തിനെയും വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെയ് ഹോപ്പിനെയുമാണ് ചോപ്ര ഏകദിന ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഹോപ്പ് തന്നെയാണ്.
തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെ കളിക്കുമ്പോള്‍ നാലാമനായി ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലറും അഞ്ചാം നമ്പറില്‍ നായകന്‍ മോര്‍ഗനും ഇറങ്ങും. ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസനും ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍.

മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമാണ് ബൗളിങ് നിരയിലുള്ളത്. ഷമിക്കൊപ്പം ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യും. ഇലവനിലെ ഏക സ്പിന്നര്‍ കുല്‍ദീപ് യാദവാണ്.
പാകിസ്താന്റെ പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായ ബാബര്‍ ആസമിനെ 12ാമനായി ചോപ്ര ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചോപ്രയുടെ ഏകദിന ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ഷെയ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്, വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ഇന്ത്യ), റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്), ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), കുല്‍ദീപ് യാദവ് (ഇന്ത്യ), മുഹമ്മദ് ഷമി (ഇന്ത്യ), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസിലാന്‍ഡ്). 12ാമന്‍- ബാബര്‍ ആസം (പാകിസ്താന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications