Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ത്യയില്‍ തന്നെ വേണമെന്നില്ല, പകരം മൂന്നു രാജ്യങ്ങള്‍ നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു തന്നെയാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സപ്തംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ശ്രമം. എന്നാല്‍ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയുടെ ഭാവിയറിഞ്ഞതിനു ശേഷം മാത്രമേ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ കഴിയൂ.

1

ഇന്ത്യയില്‍ കൊവിഡ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ ഇത്തരമൊരു അപകടകരമായ സാഹചര്യത്തില്‍ എങ്ങനെ നടത്തുമെന്നതും ബിസിസിഐയ്ക്കു വെല്ലുവിളിയാണ്. ടൂര്‍ണമെന്റിന് വേദിയാവാന്‍ ഇന്ത്യക്കു സാധിച്ചില്ലെങ്കില്‍ പകരം ഐപിഎല്‍ നടത്താന്‍ സാധിക്കുന്ന മൂന്നു രാജ്യങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും പ്രമുക കമന്റേറ്ററുമായ ആകാഷ് ചോപ്ര.

യുഇഎ, ശ്രീലങ്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പേരാണ് ചോപ്ര നിര്‍ദേശിച്ചിരിക്കുന്നത്. ഈ മൂന്നു രാജ്യങ്ങളില്‍ ചോപ്ര പ്രഥമ പരിഗണന നല്‍കുന്നത് അയല്‍ക്കാരായ ശ്രീലങ്കയ്ക്കാണ്. കൊവിഡിനെതിരേ പോരാടുന്ന ലങ്ക ഇതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കരുത്തേകാന്‍ ഐപിഎല്ലിനു വേദിയാവുന്നതിലൂടെ ലങ്കയ്ക്കു സാധിക്കും. ലങ്കയില്‍ പി പ്രേമദാസ, പി സാറ ഓവല്‍, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയ മൂന്നു സ്റ്റേഡിയങ്ങള്‍ ലങ്കയിലുണ്ട്. എന്നാല്‍ മണ്‍സൂണ്‍ സീസണ്‍ ലങ്കയില്‍ മല്‍സരങ്ങള്‍ക്കു വെല്ലുവിളിയാണ്.

2

യുഎഇയാണ് ചോപ്രയുടെ ലിസ്റ്റിലെ രണ്ടാമത്തെ രാജ്യം. തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി യുഎഇയും ഐപിഎല്ലിനെ അവിടേക്കു ക്ഷണിച്ചേക്കും. ലങ്കയിലേതു പോലെ തന്നെ യുഎഇയിലും മൂന്നു സ്‌റ്റേഡിയങ്ങളാണുള്ളത്. ന്യൂസിലാന്‍ഡാണ് ചോപ്രയുടെ ലിസ്റ്റിലെ മൂന്നാമത്തെ രാജ്യം. കൊവിഡില്‍ നിന്നും പൂര്‍ണമായി മുക്തരായെന്ന് പ്രഖ്യാപിച്ച രാജ്യം കൂടിയാണ് ന്യൂസിലാന്‍ഡ്.

ഐപിഎല്‍ അവിടെ സംഘടിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള സമയ വ്യത്യാസമായിരിക്കും ഏറ്റവും വലിയ തിരിച്ചടി. മാത്രമല്ല ന്യൂസിലാന്‍ഡിലെ സ്റ്റേഡിയങ്ങള്‍ വളരെ ചെറുതാണെന്നതും മറ്റൊരു പ്രശ്‌നമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

Story first published: Thursday, July 2, 2020, 16:40 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+