ചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസം

മുംബൈ: ഇന്ത്യയുടെയും പാകിസ്താന്റെയും ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡ്രീം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ബാറ്റിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ചോപ്ര മുന്‍തൂക്കം നല്‍കിയതെങ്കില്‍ ബൗളിങില്‍ പാക് താരങ്ങള്‍ക്കാണ് ആധിപത്യം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചോപ്ര ഇലവനെ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാറ്റിങില്‍ ഇന്ത്യക്കും ബൗളിങില്‍ പാകിസ്താനുമാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളതെന്ന് ഈ ഇലവന്‍ കണ്ടാല്‍ നിങ്ങളെല്ലാം സമ്മതിക്കുമെന്നും ചോപ്ര വ്യക്തമാക്കി.

സെവാഗും ഗവാസ്‌കറും ഓപ്പണര്‍മാര്‍
മുന്‍ ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കറിനെയും വീരേന്ദര്‍ സെവാഗിനെയുമാണ് ചോപ്ര തന്റെ ഇലവനിലെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ഗവാസ്‌കറെന്ന കാര്യത്തില്‍ സംശയമില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹം ടീമില്‍ വേണമെന്നത് നിര്‍ബന്ധമാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള സെവാഗ് തന്നെ ഗവാസ്‌കറിന്റെ ഓപ്പണിങ് പങ്കാളിയാവണമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാവിഡ്,സച്ചിന്‍
വന്‍മതില്‍ രാഹുല്‍ ദ്രാവിഡും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ടീമിനു വേണ്ടി മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. തങ്ങളുടെ ഫേവറിറ്റ് പൊസിഷനുകളില്‍ ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.
അഞ്ചും ആറും സ്ഥാനങ്ങള്‍ ചോപ്ര നല്‍കിയത് പാക് താരങ്ങള്‍ക്കാണ്. മുന്‍ നായകന്‍മാരും ബാറ്റിങ് ഇതിഹാസങ്ങളുമായ ഇന്‍സമാമുള്‍ ഹഖും ജാവേദ് മിയാന്‍ദുമാണ് ഈ സ്ഥാനത്തിന് അവകാശികള്‍. ടീമിന്റെ വിക്കറ്റ് കാക്കുക ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണ്.

കപില്‍, ഇമ്രാന്‍
ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരും മുന്‍ ക്യാപ്റ്റന്‍മാരുമായ ഇന്ത്യയുടെ കപില്‍ ദേവും പാകിസ്താന്റെ ഇമ്രാന്‍ ഖാനുമാണ് സ്വപ്‌ന ഇലവനിലെ ഓഓള്‍റൗണ്ടര്‍മാര്‍. എട്ട്, ഒമ്പത് സ്ഥാനങ്ങള്‍ കപിലിനും ഇമ്രാനുമാണ് നല്‍കുക. ടീമിന്റെ ക്യാപ്റ്റനും ഇമ്രാന്‍ തന്നെയായിരിക്കുമെന്നു ചോപ്ര വ്യക്തമാക്കി.
മുന്‍ പാക് ഇതിഹാസം വസീം അക്രം, ഇന്ത്യന്‍ സ്പിന്‍ വിസ്മയം അനില്‍ കുംബ്ലെ എന്നിവരാണ് ടീമിലെ മറ്റു കളിക്കാര്‍. മുന്‍ പാക് പേസര്‍ വഖാര്‍ യൂനുസാണ് ടീമിലെ 12ാമന്‍.

ഇന്ത്യ- പാക് ഇലവന്‍
വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ്, ജാവേദ് മിയാന്‍ദാദ് (പാകിസ്താന്‍), എംഎസ് ധോണി, കപില്‍ ദേവ് (ഇന്ത്യ), ഇമ്രാന്‍ ഖാന്‍, വസീം അക്രം (പാകിസ്താന്‍), അനില്‍ കുംബ്ലെ (ഇന്ത്യ). 12ാമന്‍- വഖാര്‍ യൂനിസ് (പാകിസ്താന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications