ലോക ക്രിക്കറ്റിലെ സിക്‌സര്‍ കിങ്‌സ്... ഇവരെ വെല്ലാന്‍ ആരുമില്ല, ഇന്ത്യയില്‍ നിന്ന് മൂന്നു പേര്‍
മുംബൈ: ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ നിന്നും ഏകദിനത്തിലേക്കും ഏകദിനത്തിലേക്കു ടി20യിലേക്കും ഇപ്പോള്‍ ക്രിക്കറ്റ് രൂപം മാറ്റിക്കഴിഞ്ഞു. ടി20 ക്രിക്കറ്റിന്റെ വരവോടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. ബൗണ്ടറി നേടുന്ന ലാഘവത്തോടെ സിക്‌സര്‍ പായിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് കുട്ടി ക്രിക്കറ്റില്‍ കൂടുതല്‍ ഡിമാന്റ്.
നിഷ്പ്രയാസം ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും സിക്‌സര്‍ അടിക്കാന്‍ ശേഷിയുള്ള നിരവധി ബാറ്റ്‌സ്മാന്‍മാര്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലുണ്ട്. ഏറ്റവും നന്നായി സിക്‌സര്‍ നേടാന്‍ മിടുക്കുള്ള ആറു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാഷ് ചോപ്ര.

എബിഡി, ധോണി
ചോപ്രയുടെ ലിസ്റ്റില്‍ ആറാമതുള്ളത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ എബി ഡിവില്ലിയേഴ്‌സാണ്. ഏതു ഷോട്ടും അനായാസം കളിക്കാനുള്ള മിടുക്ക് കൊണ്ടു തന്നെ മിസ്റ്റര്‍ 360യെന്ന ഓമനപ്പേര് കൂടി എബിഡിക്കുണ്ട്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ചോപ്രയുടെ പട്ടികയിലെ അഞ്ചാമന്‍. തന്റെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയടക്കം സിക്‌സര്‍ നേടി ധോണി ഇതിനകം ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചു കഴിഞ്ഞു. കരിയറില്‍ 568 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

യുവരാജ്, റസ്സല്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനാണ് സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാംസ്ഥാനം. അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഒരോവറിലെ ആറു പന്തിലും സിക്‌സര്‍ നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് യുവി. ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ സംഹാരതാണ്ഡവം.
വിന്‍ഡീഡ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലിനാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനം. ഒറ്റയ്ക്കു മല്‍സഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരം കൂടിയായ റസ്സലിന്റെ സിക്‌സര്‍ മഴയ്ക്കു ഐപിഎല്‍ പല തവണ സാക്ഷിയായിട്ടുണ്ട്.

രോഹിത്, ഗെയ്ല്‍
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ചോപ്രയുടെ എലൈറ്റ് ലിസ്റ്റിലെ രണ്ടാമന്‍. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഹിറ്റ്മാനേക്കാള്‍ അനായാസമായി സിക്‌സര്‍ പറത്തുന്ന ബാറ്റ്‌സ്മാന്‍ മറ്റാരുമില്ലെന്നതാണ് യാഥാര്‍ഥ്യം.
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനാണ് ചോപ്ര പട്ടികയില്‍ ഒന്നാംസ്ഥാനം നല്‍കിയിരിക്കുന്നത്. നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡും ഗെയ്‌ലിന്റെം പേരിലാണ്. 860 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ചോപ്രയുടെ ബെസ്റ്റ് ഓഫ് 6
എബി ഡിവില്ലിയേഴ്‌സ് (ആറ്, ദക്ഷിണാഫ്രിക്ക), എംഎസ് ധോണി (അഞ്ച്, ഇന്ത്യ), യുവരാജ് സിങ് (നാല്, ഇന്ത്യ), ആന്ദ്രെ റസ്സല്‍ (മൂന്ന്, വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (രണ്ട്, ഇന്ത്യ), ക്രിസ് ഗെയ്ല്‍ (ഒന്ന്, വെസ്റ്റ് ഇന്‍ഡീസ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications