Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഇലവന്‍ x പിഎസ്എല്‍ ഇലവന്‍, തിരഞ്ഞെടുത്ത് ചോപ്ര- കരുത്തരെ തിരഞ്ഞെടുക്കൂ

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി മാറിയ ഐപിഎല്ലിനോടു കിടപിടിക്കാന്‍ പാകിസ്താനില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിനു (പിഎസ്എല്‍) സാധിക്കുമോ? ഇല്ലെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവാനിടയില്ല. ഐപിഎല്ലിനു പ്രചോദനമുള്‍ക്കൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സമാനമായ രീതിയില്‍ പിഎസ്എല്ലിനു തുടക്കമിട്ടത്. എന്നാല്‍ താരപ്പകിട്ടും ആരാധക പിന്തുണയും പരിഗണിക്കുമ്പോള്‍ ഐപിഎല്ലിന്റെ അരികില്‍പ്പോലും പിഎസ്എല്‍ ഇല്ല.

പിഎസ്എല്ലിന്റെ മറ്റൊരു സീസണ്‍ അവസാനിച്ചത് അടുത്തിടെയായിരുന്നു. യുഎഇയില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ അവസാനിച്ച ശേഷമായിരുന്നു ഇത്. ഇരുലീഗുകളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇലവനുകള്‍ തിരഞ്ഞെടുത്തിതിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.

ഐപിഎല്‍ ഇലവന്‍

ഐപിഎല്‍ ഇലവന്‍

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), യുസ്വേന്ദ്രര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്).

പിഎസ്എല്‍ ഇലവന്‍

പിഎസ്എല്‍ ഇലവന്‍

ബാബര്‍ ആസം, ഫഖര്‍ സമാന്‍, അലെക്‌സ് ഹെയ്ല്‍സ്, മുഹമ്മദ് ഹഫീസ്, ൂബെന്‍ ഡങ്ക്, ഇമാദ് വസീം, ഡേവിഡ് വീസ്സെ, ഇമ്രാന്‍ താഹിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നാന്‍, ഷഹീന്‍ അഫ്രീഡി.

ആരാണ് കരുത്തര്‍?

ആരാണ് കരുത്തര്‍?

രണ്ടു ഇലവനെയും തിരഞ്ഞെടുത്ത ചോപ്ര ആരാണ് കൂടുതല്‍ കരുത്തരെന്നും ട്വിറ്ററിലൂടെ ചോദിക്കുന്നു. ഭൂരിഭാഗം പേരും ഐപിഎല്ലാണ് മികച്ചതെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ ചിലര്‍ പിഎസ്എല്ലിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ചില പ്രതികരണങ്ങള്‍ നമുക്ക് നോക്കാം.
ഹഹ... എന്ത് മല്‍സരം? പിഎസ്എല്‍ ഇലവനേക്കാള്‍ ഒരു കോടി തവണ മികച്ചതാണ് ഐപിഎല്‍ ഇലവനെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഈ ദിവസത്തെ ഏറ്റവും വലിയ തമാശയെന്നായിരുന്നു ഒരു മറുപടി.
ഇംഗ്ലണ്ടിനെപ്പോലെയാണ് ഐപിഎല്‍ ടീം, പിഎസ്എല്‍ ടീം സിംബാബ്‌വെയെപ്പോലെയുമാണ്. വലിയ പേരുകളുണ്ടെങ്കിലും പിഎസ്എല്‍ ടീമില്‍ മാച്ച് വിന്നര്‍മാരില്ലെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

50/50 അവസരമെന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ യൂസര്‍ ചൂണ്ടിക്കാട്ടിയത്. പിഎസ്എല്‍ ഇലവന്‍ അപകടകാരികളും കരുത്തരുമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Monday, November 23, 2020, 19:28 [IST]
Other articles published on Nov 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+