For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡിയില്ലാതെ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് നേടുമോ? സാധ്യത വ്യക്തമാക്കി ആകാശ് ചോപ്ര

മുംബൈ: ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കുള്ള എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ എബിഡിയുടെ തിരിച്ചുവരവ് വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് എബിഡി വ്യക്തമാക്കിയത്.

ഐപിഎല്ലിന്റെ 14ാം സീസണിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്ക് മടങ്ങിവരാനില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനം ഏവരെയും നിരാശപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴിതാ എബി ഡിവില്ലിയേഴ്‌സ് ഇല്ലെങ്കില്‍ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് കിരീടം നേടാന്‍ സാധ്യത വളരെ കുറവാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

abd

'എബി ഡിവില്ലിയേഴ്‌സ് അവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കില്‍ അവരുടെ സാധ്യതകള്‍ ഉയരുമായിരുന്നു. എന്നാല്‍ അവനില്ലാത്തതിനാല്‍ അതേ പ്രതിഭയുള്ള താരത്തെ കണ്ടുപിടിക്കുക സാധിക്കാത്ത കാര്യമാണ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇപ്പോഴും മികച്ച താരങ്ങളുണ്ട്. എന്നാല്‍ ലോകകപ്പ് നേടാന്‍ ഡിവില്ലിയേഴ്‌സ് ഇല്ലാതെ ഈ ടീമിന് സാധിക്കുമെന്ന് വ്യക്തിപരമായി കരുതുന്നില്ല. മികച്ച പ്രകടനം നടത്താനും ചിലരുടെ വഴി അടക്കാനും ഇവര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കിരീടം നേടാനാവില്ല'-ആകാശ് ചോപ്ര പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്ന് എബിഡി ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച്‌നില്‍ക്കുകയാണ്. ഡിവില്ലിയേഴ്‌സിനെ സംബന്ധിച്ച് തിരിച്ചുവരവ് അതിസാഹസമാണ്. തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കില്‍ വലിയ വിമര്‍ശനം തന്നെ അദ്ദേഹം നേരിടേണ്ടി വരുമെന്നുറപ്പ്. ഇത് മുന്നില്‍ക്കണ്ടാവാം അദ്ദേഹം വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നത്.

എബിഡി ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് നേടാന്‍ സാധ്യത കുറവാണെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'എബി ഡിവില്ലിയേഴ്‌സ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് നേടില്ല. നന്നായി കളിച്ചാലും ഐസിസി ടൂര്‍ണമെന്റില്‍ എന്തെങ്കിലുമൊരു പ്രശ്‌നം ദക്ഷിണാഫ്രിക്കന്‍ ടീം നേരിടും. മികച്ച ടീമും തിരിച്ചടിക്കാന്‍ കെല്‍പ്പുള്ളവരുമാണ്. എന്നാല്‍ നിര്‍ണ്ണായക സമയത്ത് അടിപതറും. ഈ ടീമിനുള്ളിലാണ് പ്രശ്‌നം'-ആകാശ് കൂട്ടിച്ചേര്‍ത്തു.

നിര്‍ഭാഗ്യം ഏറ്റവും വേട്ടയാടിയ ടീം ദക്ഷിണാഫ്രിക്കയാണ്. പല തവണ ടീം പടിക്കല്‍ കലമുടിച്ചിട്ടുണ്ട്. ഇത്തവണ ക്വിന്റന്‍ ഡീകോക്ക്,ഫഫ് ഡുപ്ലെസിസ്,ഡേവിഡ് മില്ലര്‍,ക്രിസ് മോറിസ്,കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ലൂങ്കി എന്‍ഗിഡി തുടങ്ങിയ കരുത്തുറ്റ താരനിര ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ട്. ഇത്തവണ ടീമിന് ചരിത്രം സൃഷ്ടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, May 23, 2021, 17:02 [IST]
Other articles published on May 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+