ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങള്‍ ആര്? സാധ്യതാലിസ്റ്റ് പുറത്തുവിട്ട് ചോപ്ര, ഇന്ത്യയുടെ 3 പേര്‍

ലോക ക്രിക്കറ്റില്‍ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവും? തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികളില്‍ ആകാംക്ഷയുയര്‍ത്തുന്ന ചോദ്യമായിരിക്കും ഇത്. ഇനിയൊരു വിരാട് കോലിയും സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്ല്യംസണും രോഹിത് ശര്‍മയുമൊക്കെ ലോക ക്രിക്കറ്റില്‍ ഉണ്ടാവുമോയെന്നതാണ് അവരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.
ഓരോ കാലഘട്ടത്തിലും സൂപ്പര്‍ താരങ്ങള്‍ ലോക ക്രിക്കറ്റില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇനിയും അതുണ്ടാവുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. ഭാവിയില്‍ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ സാധ്യതയുള്ള പത്ത് യുവതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഇന്ത്യയുടെ മൂന്നു യുവതാരങ്ങള്‍ ഇക്കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവ ബാറ്റ്‌സ്മാന്‍മാരാണ് ചോപ്രയുടെ ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ പൃഥ്വിയും ശുഭ്മാനും സീനിയര്‍ ടീമിനു വേണ്ടി ഇതിനകം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വിയെങ്കില്‍ ടീമിന്റെ റണ്‍മെഷീനും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു ശുഭ്മാന്‍. എന്നാല്‍ ഈ വര്‍ഷം അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ജയ്‌സ്വാള്‍. ആറു മല്‍സരങ്ങളില്‍ നിന്നും 400 റണ്‍സെടുത്ത താരം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു.

പാകിസ്താന്റെയും മൂന്നു താരങ്ങളെ ചോപ്ര അടുത്ത സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ള കളിക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ബൗളര്‍മാരാണ്. പേസര്‍മാരായ ഷഹീന്‍ ഷാ ഫ്രീഡി, നസീം ഷാ എന്നിവര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലിയെയാണ് ശ്രദ്ധിക്കേണ്ട താരങ്ങളായി ചൂണ്ടിക്കാട്ടിയത്.ഷഹീന്‍ മികച്ച പേസറാണെന്നും തന്റെ ഉയരം മുതലെടുത്ത് ബൗണ്‍സറുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പത്തിലാക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഹൈദര്‍ അലിയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴത്തെ സെന്‍സേഷന്‍ ബാബര്‍ ആസമിന്റെ പിന്‍ഗാമിയായി അലി മാറും. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും അദ്ദേഹത്തിന് പ്രശംസ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ബാബറെന്നു വരെ താരത്തെ പലരും വിശേഷിപ്പിക്കുന്നതായും ചോപ്ര വിശദമാക്കി.
ഇന്ത്യയുടെയും പാകിസ്താന്റെയും മൂന്നു വീതം താരങ്ങളെക്കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുടെ ഓരോ താരങ്ങളെയും ചോപ്ര ടോപ്പ് 10 ലിസ്റ്റിലുള്‍പ്പെടുത്തി.

ചോപ്രയുടെ 10 മികച്ച ഭാവി താരങ്ങള്‍
ശുഭ്മാന്‍ ഗില്‍ (ഇന്ത്യ), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍), ടോം ബാന്റണ്‍ (ഇംഗ്ലണ്ട്), നൂര്‍ അഹമ്മദ് (അഫ്ഗാനിസ്താന്‍), ജോഷ്വ ഫിലിപ്പ് (ഓസ്‌ട്രേലിയ), യശസ്വി ജയ്‌സ്വാള്‍ (ഇന്ത്യ), ജെറാള്‍ഡ് കോട്‌സി (ദക്ഷിണാഫ്രിക്ക), നസീം ഷാ (പാകിസ്താന്‍), പൃഥ്വി ഷാ (ഇന്ത്യ), ഹൈദര്‍ അലി (പാകിസ്താന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications