Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബി എന്തുകൊണ്ട് ഫ്‌ളോപ്പാവുന്നു? കാരണം കോലിയുടെ ക്യാപ്റ്റന്‍സിയല്ല! ചൂണ്ടിക്കാട്ടി ചോപ്ര

1

ഐപിഎല്ലിലെ ഇതുവരെയുള്ള 12 സീസണുകള്‍ പരിശോധിച്ചാല്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും. കിരീടം നേടാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഒരിക്കല്‍പ്പോലും അതിനു കഴിഞ്ഞില്ലെന്നതാണ് ഇതിനു കാരണം. വിരാട് കോലി നായകസ്ഥാനത്തേക്കു വന്നിട്ടും ആര്‍സിബിയുടെ കാത്തിരിപ്പ് നീളുകയാണ്. താരങ്ങളെ കോലിക്കു വേണ്ടത്ര ഉപയോഗിക്കാന്‍ അറിയില്ലെന്നും, ക്യാപ്റ്റന്‍സി മോശമാണെന്നുമൊക്കൊണ് വിമര്‍ശകര്‍ അദ്ദേഹത്തിനെതിരേ ഉന്നയിക്കുന്ന കാരണങ്ങള്‍.

എന്നാല്‍ കോലിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. കോലിയുടെ കഴിവുകേട് കൊണ്ടല്ല ആര്‍സിബിക്കു ഐപിഎല്‍ കിരീടം നേടാതിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ആര്‍സിബിയുടെ മോശം പ്രകടനങ്ങള്‍ക്കു ഒരുപാട് കാരണങ്ങളുണ്ടെന്നു ചോപ്ര പറയുന്നു. ഒരു കാരണം ടീം സെലക്ഷനിലെ പിഴവുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മല്‍സരത്തിലും അനുയോജ്യമായ ടീമിനെയല്ല ആര്‍സിബി തിരഞ്ഞെടുക്കുന്നത്. അവരുടെ സ്‌ക്വാഡിന്റെ കരുത്ത് നോക്കിയാല്‍ ഒരുപാട് പിഴവുകള്‍ ആര്‍സിബിയുടെ ഭാഗത്തു നിന്നുണ്ടാവുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഒരുപാട് വിടവുകള്‍ പ്ലെയിങ് ഇലവനില്‍ പ്രകടമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബൗളിങില്‍ ചഹല്‍ മാത്രം

ബൗളിങില്‍ ചഹല്‍ മാത്രം

ബൗളിങിലേക്കു വന്നാല്‍ ആര്‍സിബിയുടെ ഏക പ്ലസ് പോയിന്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ സാന്നിധ്യം മാത്രമാണൈന്ന് ചോപ്ര വ്യക്തമാക്കി. ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള പേസര്‍ ആര്‍സിബിക്ക് ഇല്ല. ബാറ്റിങില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ആരെയിറക്കുമെന്നതും ചോദ്യചിഹ്നമാണ്. ഈ പ്രശ്‌നങ്ങളെല്ലാം ഇപ്പോഴും ആര്‍സിബിയില്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്. ശക്തമായ ബാറ്റിങ് നിരയുള്ള, ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ടീമാണ് ആര്‍സിബി. ചഹലും ഒരേയൊരു മികച്ച ഫാസ്റ്റ് ബൗളറും മാത്രമാണ് അവര്‍ക്കുള്ളതെന്നും ചോപ്ര വിലയിരുത്തി.

അദ്ഭുതം പ്രതീക്ഷിക്കരുത്

അദ്ഭുതം പ്രതീക്ഷിക്കരുത്

ടീമിന്റെ മികവ് കൂടി നോക്കാതെ ക്യാപ്റ്റന്‍ കോലിയില്‍ നിന്നും ആര്‍സിബി അദ്ഭുതം പ്രതീക്ഷിക്കരുതെന്ന് ചോപ്ര ആവശ്യപ്പെട്ടു. ടീം സെലക്ഷന്റെ കാര്യത്തില്‍ ആര്‍സിബിയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്നും കോലിക്കു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും ചോപ്ര പറയുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലിയാണ് നായകനെന്നു കരുതി ഒരു പോയിന്റിന് അപ്പുറത്തേക്കു അദ്ദേഹത്തിന്റെ ബാന്റ് വിഡ്ത്ത് വലിച്ചു നീട്ടരുത്. ടീം സെലക്ഷനിനെ സംബന്ധിച്ചാണ് ഇത്. സ്‌ക്വാഡ് സെലക്ഷന്റെ സമയത്ത് മറ്റുള്ളവരും നന്നായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും ചോപ്ര വിശദമാക്കി.

ധോണിയെ നോക്കൂ

ധോണിയെ നോക്കൂ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ചോപ്ര ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ടീമിലെത്തിക്കേണ്ട മൂന്നോ, നാലോ കളിക്കാരുടെ ലിസ്റ്റ് ധോണി സിഎസ്‌കെ മാനേജ്‌മെന്റിനു നല്‍കിയിരുന്നു. ബാക്കിയുള്ളവരെ സപ്പോര്‍ട്ട് സ്റ്റാഫുമാരുമാണ് തിരഞ്ഞെടുത്തിരുന്നത്.
അതേസമയം, സന്തുലിതമായ ടീമിനെ തിരഞ്ഞെടുക്കാനാവാത്തത് ആര്‍സിബി സപ്പോര്‍ട്ട് സ്റ്റാഫിന്റെ വീഴ്ച തന്നെയാണ്. താരലേലത്തില്‍ പോയിരുന്ന് എല്ലാ കാര്യങ്ങളും കോലി പറഞ്ഞുകൊടുക്കുകയെന്നത് പ്രായോഗികമല്ല. അദ്ദേഹത്തിനു പിന്തുണ നല്‍കണം. കോലിക്കു സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്നും അത്തരമൊരു പിന്തുണ ലഭിക്കുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 10, 2020, 13:51 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+