ഗംഭീറിനോട് യോജിക്കുന്നില്ല, ധോണിയും മികച്ച താരങ്ങളെ കോലിക്കു നല്‍കി!- ലിസ്റ്റ് പുറത്ത്‌വിട്ട് ചോപ്ര

സൗരവ് ഗാംഗുലിയെപ്പോലെ മികച്ച താരങ്ങളെ എംഎസ് ധോണി തന്റെ പിന്‍ഗാമിയായ വിരാട് കോലിക്കു നല്‍കിയില്ലെന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഭീറിന്റെയും ധോണിയുടെയും ക്യാപറ്റന്‍സിയെക്കുറിച്ചു താരതമ്യം ചെയ്യവെയായിരുന്നു ഗംഭീറിന്റെ അഭിപ്രായ പ്രകടനം. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് മറ്റൊരു മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ധോണി കോലിക്കു സമ്മാനിച്ച താരങ്ങളുടെ ലിസ്റ്റും ചോപ്ര പുറത്തുവിട്ടിട്ടുണ്ട്.
ധോണി വളരെ ഭാഗ്യവാനായ ക്യാപ്റ്റനായിരുന്നു. കാരണം ഗാംഗുലിക്കു കീഴില്‍ കരിയര്‍ ആരംഭിച്ച താനുള്‍പ്പെടെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ പല നേട്ടങ്ങള്‍ക്കും പിറകിലുണ്ടായിരുന്നത്. എന്നാല്‍ ഇതുപോലെയുള്ള ലോകോത്തര കളിക്കാരെ ധോണി തന്റെ പിന്‍ഗാമിയായ കോലിക്കു നല്‍കിയില്ലെന്നുമായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. ഇതിനാണ് ചോപ്ര ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ധോണിയുടെ വെല്ലുവിളി
ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു മാറ്റത്തിന്റെ സമയത്തായിരുന്നു ധോണി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഒരുപാട് ഇതിഹാസ താരങ്ങളുടെ കരിയറിന്റെ അവസാന കാലത്തായിരുന്നു ധോണി നായകനായത്. സീനിയര്‍ താരങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടു തന്നെ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തി കൊണ്ടു വരികയെന്ന വലിയ വെല്ലുവിളിയായിരുന്നു ധോണിക്കു മുന്നിലുണ്ടായിരുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ടീമിനെ കൈകാര്യം ചെയ്യാന്‍ ധോണിക്കു മാത്രമേ സാധിക്കൂ. ടീമിനെ നല്ല രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടു പോയ അദ്ദേഹം സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ ബാധിക്കാതെ തന്നെ ഇന്ത്യയെ ശക്തരാക്കി നിലനിര്‍ത്തുകയും ചെയ്തതായി ചോപ്ര ചൂണ്ടിക്കാട്ടി.

ധോണിയുടെ സംഭാവനകള്‍
ഗാംഗുലിയെപ്പോലെ തന്നെ ധോണിയും ഒരുപിടി ലോകോത്തര താരങ്ങളെ ഇന്ത്യക്കു സമ്മാനിച്ചിട്ടുണ്ടെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ധോണിയുടെ ഏറ്റവും വലിയ സംഭാവനകളാണ് നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍. ഇംഗ്ലണ്ട് പര്യനത്തില്‍ ഫ്‌ളോപ്പായ കോലിയെ മറ്റേതെങ്കിലും ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ ടീമില്‍ നിന്നൊഴിവാക്കുമായിരുന്നു. എന്നാല്‍ ധോണി കോലിയെ കൈവിട്ടില്ല. പിന്തുണ നല്‍കി നിലനിര്‍ത്തുകയായിരുന്നു. രോഹിത് ഇത്രയും വലിയ ഉയരങ്ങളിലെത്താന്‍ കാരണവും ധോണി തന്നെയാണ്.
ധോണി ഏകദിന ടീമിന്റെ നായകസ്ഥാനമൊഴിയുന്നതിനു മുമ്പായിരുന്നു ബുംറ ദേശീയ ടീമിലെത്തിയത്. കോലിക്കു കീഴില്‍ താരം കൂടുതല്‍ മികവിലേക്കുയരുകയും ചെയ്തതായി ചോപ്ര വിശദമാക്കി.

തീര്‍ന്നില്ല ഇനിയുമുണ്ട്
കോലി, രോഹിത്, ബുംറ എന്നിവര്‍ മാത്രമല്ല ധോണി ഇന്ത്യക്കു സമ്മാനിച്ച കൂടുതല്‍ മികച്ച താരങ്ങളുടെ പേസും ചോപ്ര ചൂണ്ടിക്കാട്ടുന്നു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന തുടങ്ങിയവരെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് ധോണിയാണ്.
മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, മുരളി വിജയ്, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരും ധോണിക്കു കീഴില്‍ തന്നെ കരിയര്‍ തുടങ്ങിയവരാണെന്നും ചോപ്ര പറയുന്നു.

താരതമ്യം അനുചിതം
ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു ചോപ്ര വ്യക്തമാക്കി. ദാദയെപ്പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മാച്ച് വിന്നര്‍മാരെ ധോണിയും സമ്മാനിച്ചിട്ടുണ്ട്. ധോണി മികച്ച ടീമിനെ തയ്യാറാക്കിയില്ലൈന്നോ മാച്ച് വിന്നര്‍മാരെ നല്‍കിയില്ലെന്നോ പറയാന്‍ സാധിക്കില്ല. ഗംഭീറിന്റെ അഭിപ്രായത്തോടു പൂര്‍ണമായും വിയോജിക്കുന്നു. ധോണി സ്‌നേഹത്തോടെ, കരുതലോടെ തയ്യാറാക്കിയെടുത്ത ടീമിനെയാണ് കോലി ഇപ്പോള്‍ നയിക്കുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications