Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍, റിസ്വാന്‍, ഷഹീന്‍; ഇതാ പിഎസ്എല്ലിലെ സൂപ്പര്‍ 11, സഞ്ജുവിന്റെ ശമ്പളം കൊണ്ട് വാങ്ങാം!

ലോകത്തിലെ ടി20 ഫ്രാഞ്ചൈസി ലീഗുകളിലെ വല്ല്യേട്ടനെന്നു വിശേഷിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. കളിക്കാര്‍ക്കുന്ന ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും കാണികളുടെ കാര്യത്തിലുമെല്ലാം ഐപിഎല്ലിനെ വെല്ലാന്‍ ലോകത്തു മറ്റൊരു ടൂര്‍ണമെന്റ് ഇല്ലെന്നു ഉറപ്പിച്ചു പറയാം. ഈ കാരണത്താല്‍ തന്നെയാണ് ലോകമെമ്പാടമുള്ള ക്രിക്കറ്റര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു രംഗത്തു വരുന്നത്.

ഐപിഎല്ലില്‍ ഒരു താരത്തിനു ഫ്രാഞ്ചൈസി പ്രതിവര്‍ഷം നല്‍കുന്ന ശമ്പളമെടുത്താല്‍ അതു മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളേക്കാള്‍ എത്രയോ മുകളിലാണെന്നു കാണാം. ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടക്കമിട്ട ഫ്രാഞ്ചൈസി ലിഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍).

BABAR AZAM

പക്ഷെ കളിക്കാരുടെ പ്രതിഫലത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഐപിഎല്ലിന്റെ ഏഴയലത്തു പോലും പിഎസ്എല്‍ വരില്ല. മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമാായ സഞ്ജു സാംസണിനു ഒരു വര്‍ഷം ലഭിക്കുന്ന ശമ്പളം കൊണ്ട് പിഎസ്എല്ലില്‍ ഒരു കിടിലന്‍ ടീമിനെ തന്നെ വാങ്ങാന്‍ സാധിക്കുമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

14 കോടി രൂപയാണ് സഞ്ജുവിനു റോയല്‍സില്‍ ഇപ്പോള്‍ ഒരു സീസണില്‍ പ്രതിഫലമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ വെറും 10 കോടി രൂപ കൊണ്ട് പിഎസ്എല്ലില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു കിടു ഇലവനെ തന്നെ ഇറക്കാന്‍ കഴിയും.

നിലവില്‍ പാക് ക്രിക്കറ്റിലുള്ള വമ്പന്‍ കളിക്കാരെല്ലാം ഈ ഇലവനിലുണ്ടാവും. സഞ്ജുവിന്റെ ശമ്പളം കൊണ്ട് പിഎസ്എല്ലില്‍ ഇറക്കാവുന്ന ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നും അവരുടെ ശമ്പളം എത്രയാണെന്നും നമുക്കു പരിശോധിക്കാം.

പാകിസ്താന്‍ ടീമിന്‍റെ വെടിക്കെട്ട് ബാറ്ററും ഇടംകൈയന്‍ ഓപ്പണറുമായ ഫഖര്‍ സമാനും ഇമാമുള്‍ ഹഖുമായിരിക്കും ഈ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. നിലവില്‍ ഇരുവര്‍ക്കും പിഎസ്എല്ലില്‍ ഒരു സീസണില്‍ ലഭിക്കുന്ന ശമ്പളം 1.2 കോടി രൂപയും 80 ലക്ഷം രൂപയും മാത്രമാണ്. പിഎസ്എല്ലില്‍ ലാഹോര്‍ ക്വലന്തേഴ്‌സിന്റെ താരമാണ് ഫഖര്‍. ഇമാമാവട്ടെ പെഷാവല്‍ സല്‍മി ടീമിനൊപ്പവുമായിരുന്നു.

മുന്‍ പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം, വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ മുഹമ്മദ് റിസ്വാന്‍, ആഗ സല്‍മാന്‍ എന്നിവരാണ് പിഎസ്എല്‍ ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

പിഎസ്എല്ലില്‍ പെഷാവര്‍ സല്‍മി ടീമിന്റെ ഭാഗമായ ബാബറിനു പ്രതിവര്‍ഷം ശമ്പളം 1.5 കോടി രൂപയാണ്. റിസ്വാനാവട്ടെ മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമില്‍ ഒരു സീസണിലെ ശമ്പളം 1.3 കോടി രൂപയുമാണ്. നേരത്തേ ലാഹോര്‍ ക്വലന്തേഴ്‌സിന്റെ ഭാഗമായിരുന്ന സല്‍മാന്റെ ഒരു സീസണിലെ ശമ്പളം 50 ലക്ഷം രൂപ മാത്രമായിരുന്നു.

വമ്പനടിക്കാരനായ ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരാണ് പിഎസ്എല്‍ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമിന്റെ താരമായ ഇഫ്തിഖാറിന്റെ ഒരു സീസണിലെ ശമ്പളം ഒരു കോടി രൂപയാണ്. ഇസ്ലാമാബാദ് യുനൈറ്റഡ് താരമായ ഷദാബിന്റെ ശമ്പളം 75 ലക്ഷം രൂപയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനൊപ്പമുള്ള നവാസിനു 70 ലക്ഷം രൂപയുമാണ് ഒരു സീസണിലെ പ്രതിഫലം.

പിഎസ്എല്‍ ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ പേസര്‍മാരായി ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുമുണ്ടാവും. ലാഹോര്‍ ക്വലന്തേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഷഹീന്റെ പ്രതിവര്‍ഷ ശമ്പളം 1.2 കോടി രൂപയാണ്.

ഇസ്ലാമാബാദ് യുനൈറ്റഡ് താരമായ നസീം ഷായ്ക്കു ഒരു കോടിയും ലാഹോര്‍ ക്വലന്തേഴ്‌സിനൊപ്പമുള്ള റൗഫിനു ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കുന്നു. ഇവരുടെ പ്രതിഫലം മുഴുവന്‍ കൂട്ടിയാലും അതു സഞ്ജുവിന്റെ ഒരു സീസണിലെ ശമ്പളത്തേക്കാള്‍ നാലു കോടിയോളം രൂപ കുറവായിരിക്കും.

സഞ്ജുവിന്റെ പ്രതിഫലം കൊണ്ട് വാങ്ങിക്കാവുന്ന പിഎസ്എല്‍ ടീം

ഫഖര്‍ സമാന്‍ (1.2 കോടി), ഇമാമുള്‍ ഹഖ് (80 ലക്ഷം), ബാബര്‍ ആസം (1.5 കോടി), മുഹമ്മദ് റിസ്വാന്‍ (1.3 കോടി), ആഗ സല്‍മാന്‍ (50 ലക്ഷം), ഇഫ്തിഖാര്‍ അഹമ്മദ് (1 കോടി), ഷദാബ് ഖാന്‍ (75 ലക്ഷം), മുഹമ്മദ് നവാസ് (70 ലക്ഷം), ഷഹീന്‍ അഫ്രീഡി (1.25 കോടി), നസീം ഷാ (1 കോടി), ഹാരിസ് റൗഫ് (1 കോടി).

Story first published: Sunday, December 31, 2023, 19:35 [IST]
Other articles published on Dec 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+