Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് ബാബറിന് ഇത്ര കൈയടി? ബാറ്റിങ് അത്ര പോരാ! പോരായ്മ ചൂണ്ടിക്കാട്ടി മുന്‍ പാക് സൂപ്പര്‍ താരം

കറാച്ചി: ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് എല്ലാവരും പ്രശംസിക്കുന്ന താരമാണ് പാകിസ്താന്റെ യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസം. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് വളരെ മികച്ചതാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ബെസ്റ്റന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ബാബറിന് ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പാക് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

എന്നാല്‍ ബാബറിന്റെ ബാറ്റിങ് ശൈലിയെ ആദ്യമായി വിമര്‍ശിച്ച് ഒരാള്‍ രംഗത്തു വന്നിരിക്കുകയാണ്. പാകിസ്താന്റെ തന്നെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്ന ആമിര്‍ സൊഹൈലാണ് ബാബറിന്റെ ബാറ്റിങ് ടെക്‌നിക്കില്‍ പോരായ്മയുണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്.

ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടണം

സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ബാബറിന്റെ ബാറ്റിങ് ടെക്‌നിക്കിലെ പ്രധാനപ്പെട്ട പോരായ്മ സൊഹൈല്‍ തുറന്നു പറഞ്ഞത്. ബാറ്റ് ചെയ്യുമ്പോഴുള്ള ബാബറിന്റെ നില്‍പ്പ് അത്ര നല്ലതായി തോന്നിയിട്ടില്ല. ഷോട്ട് കളിക്കുമ്പോഴുള്ള മൂവ്‌മെന്റും മികച്ചതല്ല. ഒരുപക്ഷെ ബൗള്‍ഡാവുന്നതും എല്‍ബിഡബ്യുവാകുന്നതും ഒഴിവാക്കുന്നതിനു വേണ്ടിയായിരിക്കും ഇത്. ഇത് മെച്ചപ്പെടുത്തിയാല്‍ കുറേക്കൂടി ആധികാരികമായി ബൗളര്‍മാരെ നേരിടാന്‍ ബാബറിനു കഴിയുമെന്നു സൊഹൈല്‍ അഭിപ്രായപ്പെട്ടു.

മിസ്ബാഹ് സഹായിക്കണം

നിലവില്‍ പാക് ടീമിന്റെ മുഖ്യ കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബാഹുല്‍ ഹഖ് ബാബറിന്റെ ബാറ്റിങിലെ ഈ പോരായ്മ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് സൊഹൈല്‍ വ്യക്തമാക്കി.
മിസ്ബാഹിനും ബാബറിന്റെ ബാറ്റിങ് ടെക്‌നിക്കിലെ ഈ പോരായ്മ മനസ്സിലായിട്ടുണ്ടാവും. ഇത് പരിഹരിക്കാന്‍ അദ്ദേഹം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാനായ ബാറ്റ്‌സ്മാനായി മാറുക ബാബറിന് അത്ര എളുപ്പമാവില്ല. കരിയറിലെ ഒരു ഘട്ടത്തില്‍ റണ്‍സ് നേടാന്‍ ബാബര്‍ ശരിക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമെന്ന് സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ റണ്‍സും ബൗണ്ടറിയിലൂടെ

ബാബര്‍ ഇപ്പോള്‍ നേടുന്ന റണ്‍സില്‍ 40 ശതമാനത്തിനു മുകളിലും ബൗണ്ടറികളില്‍ നിന്നാണെന്നു സൊഹൈല്‍ അഭിപ്രായപ്പെട്ടു. കരിയറില്‍ കുറച്ചുകൂടി കഴിഞ്ഞാല്‍ ഇപ്പോഴത്തേതു പോലെ ബാബറിന് ബൗണ്ടറികള്‍ നേടാന്‍ കഴിയില്ല. ഇതു മറികടക്കണമെങ്കില്‍ മറ്റു വഴികള്‍ കണ്ടെത്തണം. സിംഗിളും ഡബിളും കളിച്ച് റണ്‍സ് നേടാനാണ് ബാബര്‍ ഇനി പഠിക്കേണ്ടത്. എങ്കില്‍ മാത്രമേ ബാബറിന് മഹാനായ ബാറ്റ്‌സ്മാനെന്ന് പേരെടുക്കാന്‍ കഴിയൂവെന്നും സൊഹൈല്‍ വ്യക്തമാക്കി.
പാകിസ്താന്റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായാണ് സൊഹൈല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടെസ്റ്റില്‍ 2823ഉം ഏകദിനത്തില്‍ 4780 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, June 8, 2020, 10:33 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+