For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളിങ് ഇതിഹാസങ്ങള്‍- കോലിയുടെ കളി ഇവരോട് നടക്കില്ല, മുട്ട് ഇടിക്കും!

അഞ്ചു ബൗളര്‍മാരെ അറിയാം

virat kohli

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. നാട്ടിലും വിദേശത്തും ഏതു ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേയും റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു സാധിക്കും. കോലി ഇതുവരെ കുറിച്ച ബാറ്റിങ് റെക്കോര്‍ഡുകള്‍ ഇതു അടിവരയിടുകയും ചെയ്യുന്നു. എന്നാല്‍ മുന്‍ തലമുറയിലെ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരേ കോലിക്കു ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോ?

80-90കളിലെ ബൗളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം കേമന്‍മാന്‍ ഇപ്പോഴിലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കോലിക്കു ഇത്രയും റണ്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടാനായതെന്നും ഇവര്‍ നിരീക്ഷിക്കുന്നു. കോലിക്കു ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയുന്ന 90കളിലെ ഇതിഹാസ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ഓസ്‌ട്രേലിയയുടെ പേസ് ബൗളിങ് ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്ത് തന്റെ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളായിരുന്നു. ബൗളിങിലെ വേഗതയേക്കാള്‍ ലൈനിലും ലെങ്ത്തിലും അദ്ദേഹം പുലര്‍ത്തിയിരുന്ന കണിശതയാണ് ബാറ്റര്‍മാരെ കുഴക്കിയിരുന്നത്. ബാറ്റര്‍മാരുടെ വീക്ക്‌നെസ് മനസ്സിലാക്കി അത കൃത്യമായി മുതലെടുക്കാന്‍ മിടുക്കനായിരുന്നു മഗ്രാത്ത്.

ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളാണ് കോലിയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. തുടര്‍ച്ചയായി നാലാമത്തെയും അഞ്ചാമത്തെയും സ്റ്റംപ് ലൈന്‍ ലക്ഷ്യമിട്ട് ബൗള്‍ ചെയ്ത് മഗ്രാത്ത് അദ്ദേഹത്തിനു കുഴപ്പങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

ഷുഐബ് അക്തര്‍

ഷുഐബ് അക്തര്‍

വേഗത കൊണ്ട ബൗളര്‍മാരെ ഭയപ്പെടുത്തിയിരുന്ന പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തറിനെതിരേ കളിക്കാന്‍ വിരാട് കോലി ശരിക്കും വിഷമിക്കുമെന്നുറപ്പാണ്. അക്തറിനോളം വേഗതയില്‍ ബൗള്‍ ചെയ്യുന്ന ബൗളര്‍മാര്‍ ഈ തലമുറയില്‍ ഇല്ല. മിക്ക ഫാസ്റ്റ് ബൗളര്‍മാരും 140-150ക്കുള്ളില്‍ ബൗള്‍ ചെയ്യുന്നവരാണ്. എന്നാല്‍ അക്തര്‍ 150ന് മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരമായിരുന്നു. 160 കിമി വരെ അദ്ദേഹം ഇടയ്ക്കു എത്തുകയും ചെയ്തിട്ടുണ്ട്.

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

കേര്‍ട്ട്‌ലി ആംബ്രോസ്

കേര്‍ട്ട്‌ലി ആംബ്രോസ്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ കേര്‍ട്ട്‌ലി ആംബ്രോസും 80-90കളില്‍ ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന താരങ്ങളുടെ നിരയിലുണ്ട്. മറ്റു ബൗളര്‍മാരെ അപേക്ഷിച്ച് എക്‌സ്ട്രാ ബൗള്‍സ് ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ മോശമല്ലാത്ത വേഗതയും ആംബ്രോസിന്റെ ബൗളിങിനുണ്ടായിരുന്നു.

ബൗണ്‍സറുകളെറിയാന്‍ കേമനായതിനാല്‍ തന്നെ വളരെ നന്നായി ബാക്ക്ഫൂട്ടില്‍ കളിക്കുന്നവര്‍ക്കു മാത്രമേ അദ്ദേഹത്തിന്റെ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. വിരാട് കോലിക്കും ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

സ്പിന്‍ ബൗളിങ് മാന്ത്രികനായ ഓസ്‌ട്രേലിയയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരേയും വിരാട് കോലിക്കു മുട്ട് ഇടിക്കാന്‍ സാധ്യത കൂടുതലാണ്. വായുവില്‍ മാത്രമല്ല, പ്രതലത്തിലും ബാറ്ററെ ബീറ്റ് ചെയ്യാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ലെഗ് സ്പിന്നിങ് ഡെലിവെറി മാത്രമല്ല ഫ്‌ളിപ്പറുകളിലൂടെയും വോണ്‍ ബാറ്റര്‍മാരെ കുഴപ്പിക്കും.

ഏതു തരത്തിലുള്ള ബോളായിരിക്കും അടുത്തതായി വോണിന്റെ ആവനാഴിയില്‍ നിന്നു വരികയെന്നു ബാറ്റര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ബൗളിങിലെ വേരിയഷനുകള്‍ കൊണ്ട് കോലിക്കു വെല്ലുവിളിയുയര്‍ത്താന്‍ വോണിനു സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

വസീം അക്രം

വസീം അക്രം

സ്വിങ് ബൗളിങിലെ കിങെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. 90 കളില്‍ മനോഹരമായ റിവേഴ്‌സ് സ്വിങ് ബൗളിങിലൂടെ ബാറ്റര്‍മാരെ അദ്ദേഹം വിറപ്പിച്ചിരുന്നു. മികച്ച വേഗതയ്‌ക്കൊപ്പം ബൗളിങിലെ കൃത്യതയും അക്രമിനെ അപകടകാരിയാക്കി മാറ്റുന്നു.

ഓള്‍ഡ് ബോളില്‍ അക്രമിനെതിരേ കളിക്കാന്‍ അക്കാലത്തു ഭൂരിഭാഗം ബാറ്റര്‍മാരും വിഷമിച്ചിരുന്നു. അദ്ദേഹത്തെ നേരിടുമ്പോള്‍ പിച്ച് ചെയ്ത ശേഷം ബോള്‍ ഏതു വശത്തേക്കാണ് സ്വിങ് ചെയ്യുകയെന്നു ഒരു ബാറ്റര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അക്രമിനെതിരേയും കോലിക്കു കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

Story first published: Saturday, June 25, 2022, 14:21 [IST]
Other articles published on Jun 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+