For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്മിത്ത് ഇനി സച്ചിന്റെയും വീരുവിന്റെയും 'ബോസ്'!, ഇരുവരുടെയും റെക്കോര്‍ഡ് തെറിച്ചു

ടെസ്റ്റില്‍ വേഗത്തില്‍ 7500 റണ്‍സ് തികച്ച ബാറ്റ്‌സ്മാനായി സ്മിത്ത് മാറി

ബ്രിസ്ബണ്‍: കഴിഞ്ഞ പതിറ്റാണ്ടില്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ കരിയറിലേക്കു വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റില്‍ അതിവേഗം 7500 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ താരമായി സ്മിത്ത് മാറി. ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന നാലു മല്‍സരങ്ങളുടെ ഗവാസ്‌കര്‍ ബോര്‍ഡര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ റെക്കോര്‍ഡ് കുറിക്കാന്‍ സഹായിച്ചത്.

1

ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാമത്തയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ 55 റണ്‍സുമായി സ്മിത്ത് ഓസീസിന്റെ ടോപ്‌സ്‌കോററായിരുന്നു. ഇതോടെയാണ് 7500 റണ്‍സ് ക്ലബ്ബിലും അദ്ദേഹം അംഗമായത്. വെറും 139 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 7500 കടന്നത്.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പങ്കിട്ട റെക്കോര്‍ഡ് സ്മിത്ത് തട്ടിയെടുക്കുകയായിരുന്നു. 144 ഇന്നിങ്‌സുകളിലായിരുന്നു സച്ചിനും വീരുവും 7500 റണ്‍സ് തികച്ചത്. ഇതാണ് അഞ്ചു ഇന്നിങുസള്‍ നേരത്തേ സ്മിത്ത് മറികടന്നത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് (147 ഇന്നിങ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (147), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (148) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

2

അതിവേഗം 7500 റണ്‍സ് തികയ്ക്കുന്നതിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി സ്മിത്ത് ഗാബയില്‍ പിന്നിട്ടു. ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറെ അദ്ദേഹം പിന്തള്ളി. 77 ടെസ്റ്റുകളില്‍ നിന്നും 7540 റണ്‍സുമായി സ്മിത്ത് ഇപ്പോള്‍ ലിസ്റ്റില്‍ എട്ടാംസ്ഥാനത്തുണ്ട്. 61.80 ശരാസരിയില്‍ 27 സെഞ്ച്വറികളും 31 ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. നേരത്തേ എട്ടാംസ്ഥാനത്തായിരുന്ന ടെയ്‌ലര്‍ (104 ടെസ്റ്റ്, 7525 റണ്‍സ്) ഇതോടെ ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

ടെസ്റ്റില്‍ ഓസീസിനായി ഏറ്റവുമധികം റണ്‍സെടുത്തത് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങാണ്. 168 ടെസ്റ്റുകളില്‍ നിന്നും 51.85 ശരാശരിയോടെ 13,378 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 41 സെഞ്ച്വ്വറികളും 62 ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Monday, January 18, 2021, 13:57 [IST]
Other articles published on Jan 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+