Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ല്‍ മാത്രം ഇന്ത്യക്ക് ഏഴ് ക്യാപ്റ്റന്മാര്‍!, ആരുടെയും തെറ്റല്ല, വ്യക്തമാക്കി ഗാംഗുലി

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. വിരാട് കോലിയെന്ന വന്മരം നായകസ്ഥാനത്ത് നിന്ന് വഴിമാറിയതോടെ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യയുടെ കുതിപ്പ്. എന്നാല്‍ 2022ലെ ഇന്ത്യയുടെ പരമ്പരകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത് ഇന്ത്യ നായകസ്ഥാനത്ത് നടത്തിയ പരീക്ഷണങ്ങളാണ്. ഈ വര്‍ഷം മാത്രം ഇതിനോടകം ഏഴ് നായകന്മാരെയാണ് ഇന്ത്യ പരീക്ഷിച്ചിട്ടുള്ളത്.

സൂപ്പര്‍ താരങ്ങള്‍ ഇടക്കിടെ വിശ്രമം എടുക്കുന്നതും പരിക്ക് വേട്ടയാടുന്നതുമെല്ലാം നായകനെ മാറി മാറി പരീക്ഷിക്കുന്നതിന് കാരണമാവുന്നു. ഒരു തരത്തില്‍ നായകന്മാരായി മിടുക്കുള്ള ഒന്നിലധികം താരങ്ങളെ വളര്‍ത്താനാവുമ്പോള്‍ മറ്റൊരു തരത്തില്‍ ഇന്ത്യയുടെ ടീം ഘടനയെ തകര്‍ക്കുന്നതാണ് ഈ പരീക്ഷണം. ഇപ്പോഴിതാ ഈ വര്‍ഷം മാത്രം ഇന്ത്യ ഏഴ് നായകന്മാരെ പരീക്ഷിച്ചതിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

1

'ചെറിയ സമയത്തിനുള്ളില്‍ ഏഴ് നായകന്മാരെന്നത് അത്ര നല്ലകാര്യമല്ലെന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ മറ്റ് വഴികളില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കേണ്ടതായിരുന്നു. അപ്പോഴാണ് പരിക്കേറ്റത്. പിന്നീടെത്തിയ കെ എല്‍ രാഹുലിനും പരമ്പര ആരംഭിക്കുന്നതിന് തലേദിവസം പരിക്കേറ്റു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത് സന്നാഹം കളിച്ചെങ്കിലും പനിയെത്തുടര്‍ന്ന് മത്സരം കളിക്കാനായില്ല. ഇതൊന്നും ആരുടെയും തെറ്റല്ല. സാഹചര്യം അങ്ങനെയായതാണ് പ്രശ്‌നം.

T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ

2

വിരാട് കോലിക്ക് ശേഷം രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെയൊക്കെ ഇന്ത്യ നായകന്മാരായി പരിഗണിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഇങ്ങനെ നായകന്മാര്‍ അടിക്കടി മാറുമ്പോള്‍ കെട്ടുറപ്പുള്ള ഒരു ടീമിനെ രൂപപ്പെടുത്തുക പ്രയാസമായി മാറുന്നു.

ഓരോ നായകന്മാര്‍ക്കും ഓരോ ശൈലിയാണ്. അതുകൊണ്ട് തന്നെ അടിക്കടി നായകന്മാര്‍ മാറുമ്പോള്‍ താരങ്ങളുടെ പ്രകടന നിലവാരത്തിലും ടീമിനുള്ളിലെ സംസ്‌കാരത്തെയും അത് ബാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്നതാണ് ഏറ്റവും അനുയോജ്യമായത്. നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ പ്രധാന നായകനെങ്കിലും പരിക്കും മറ്റ് പ്രശ്‌നങ്ങളും മൂലം അദ്ദേഹം ഇടക്കിടെ ടീമിന് പുറത്താവുന്ന അവസ്ഥയാണുള്ളത്.

3

'താരങ്ങള്‍ക്ക് കൃത്യമായ വിശ്രനം നല്‍കേണ്ടതായുണ്ട്. എന്നാല്‍ അതിനിടെ പരിക്കും നിയയന്ത്രിക്കാനാവാത്ത മറ്റ് കാര്യങ്ങളും വരുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത സാഹചര്യം ഉണ്ടാവും. താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അടിക്കടി നായകന്മാരെ മാറ്റേണ്ടി വരുന്നത് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വലിയ തലവേദനയായിട്ടുണ്ട്'- ഗാംഗുലി പറഞ്ഞു.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

4

ടി20 ലോകകപ്പ് നടക്കാന്‍ ഇനി 100 ദിവസത്തില്‍ താഴെ മാത്രമാണുള്ളത്. ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11 എത്തുകയെന്നത് സംബന്ധിച്ച് ഇപ്പോഴും ഉറപ്പ് പറയാനാവാത്ത അവസ്ഥ. സൂപ്പര്‍ താരങ്ങളുടെ ഫോമും ഫിറ്റ്‌നസുമെല്ലാം പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പിനുള്ള പ്ലേയിങ് 11 ഉറച്ച് നിന്ന് വരുന്ന മത്സരങ്ങള്‍ കളിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടി20യിലും ഇന്ത്യ ഇറക്കുക ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആവും.

5

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടി20 പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവും. വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ ലോകകപ്പ് സാധ്യതകളും ഈ പരമ്പരയെ ആശ്രയിച്ചായിരിക്കുമെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇന്നും നാളെയും നടക്കുന്ന മത്സരങ്ങള്‍ പല സീനിയര്‍ താരങ്ങള്‍ക്കും നിര്‍ണ്ണായകമാണ്.

Story first published: Saturday, July 9, 2022, 7:43 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+