Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

7 സെഞ്ച്വറി, 1 ഡബിള്‍!! കോലിയുടെ സീറ്റ് സുദര്‍ശന് കൊടുക്കൂ, രോഹിത്തിന് പകരമാര്?

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത റണ്‍മെഷീനെന്ന വിശേഷണം തനിക്കു തന്നെയായിരിക്കുമെന്നു തെളിയിച്ചുകൊണ്ട് യുവതാരം സായ് സുദര്‍ശന്റെ മാജിക്കല്‍ ഫോം തുടരുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇപ്പോള്‍ റെഡ് ബോള്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ എ ടീമിനു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് അദ്ദേഹം. റുതുരാജ് ഗെയ്ക്വാദ് നയിച്ച ടീമിനായി രണ്ടാമിന്നിങ്‌സാണ് സെഞ്ച്വറിയോടെ സുദര്‍ശന്‍ കസറിയത്. 200 ബോളില്‍ ഒമ്പതു ഫോറുള്‍പ്പെടെ 103 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്ണെടുക്കാനാവാതെ പതറവെ സുദര്‍ശനെപ്പോലെയുള്ള ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാര്‍ക്കു അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കോലിയുടെ നാലാം നമ്പറില്‍ പകരക്കാരനായി കളിക്കാന്‍ സുദര്‍ശന്‍ തയ്യാറായിക്കഴിഞ്ഞു. തമിഴ്‌നാട്ടുകാരനായ ബാറ്റര്‍ക്കു ഇനി ടെസ്റ്റ് ടീമിലേക്കു എപ്പോഴാവും വിളിയെത്തുകയെന്നു മാത്രമാണ് കാത്തിരുന്നു കാണേണ്ടത്.

SAI SUDHARSAN

സുദര്‍ശന്‍റെ ഫോം

വിവിധ ഫോര്‍മാറ്റുകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകളെടുത്താല്‍ അവിശ്വസനീയ ഫോമിലാണ് സായ് സുദര്‍ശന്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു കാണാം. 2023 മുതല്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിന്‍റെ പ്രകടനം നോക്കിയാല്‍ ഏഴു സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയുമാണ് വാരിക്കൂട്ടിയിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടിയായിരുന്നു സുദര്‍ശന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചത്.

ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി മിന്നിച്ച താരം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും മോശമാക്കിയില്ല. അവിടെയും സെഞ്ച്വറി നേട്ടം കുറിച്ചാണ് മടങ്ങിയത്. അതിനു ശേഷം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും (TNPL) സുദര്‍ശന്‍ സെഞ്ച്വറി നേട്ടം ആഘോഷിച്ചു. പിന്നീട് ഐപിഎല്ലിലായിരുന്നു യുവതാരത്തിന്റെ അടുത്ത സെഞ്ച്വറി. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയാണ് താരം മൂന്നക്കം കടന്നത്.

പിന്നീട് ഇംഗ്ലണ്ട് എ ടീമിനെതിരേ ഇന്ത്യന്‍ എ ടീമിനായി മറ്റൊരു സെഞ്ച്വറി കൂടി സുദര്‍ശന്‍ കണ്ടെത്തി. തുടര്‍ന്നുള്ള സെഞ്ച്വറി പാകിസ്താന്‍ എ ടീമിനെതിരേയായിരുന്നു. അവസാനമായി ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണിലും ഇന്ത്യന്‍ എ ടീമിനു വേണ്ടി വീണ്ടുമൊരു സെഞ്ച്വറി കൂടി താരം തന്റെ അക്കൗണ്ടിലേക്കു ചേര്‍ത്തിരിക്കുകയാണ്.

സുദര്‍ശന്റെ കരിയര്‍

ഇന്ത്യക്കു വേണ്ടി ഏകദിന ക്രിക്കറ്റില്‍ സായ് സുദര്‍ശന്‍ ഇതിനകം കളിച്ചുകഴിഞ്ഞു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 63.50 എന്ന മികച്ച ശരാശരിയില്‍ 127 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 62 റണ്‍സുമാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ് സുദര്‍ശനുള്ളത്. തമിഴ്‌നാടിനു വേണ്ടി 26 മല്‍സരങ്ങളിലായി 43 ഇന്നിങ്‌സുകളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 42.34 ശരാശരിയില്‍ 1821 റണ്‍സും സ്‌കോര്‍ ചെയ്തു. ആറു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ലിസ്റ്റ് എ ക്രിക്കറ്റിലെയും റണ്‍വേട്ടക്കാരനാണ് സുദര്‍ശന്‍. 28 മല്‍സരങ്ങളില്‍ നിന്നും 60.69 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 1396 റണ്‍സാണ്. ആറു വീതം സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്.

ROHIT SHARMA- VIRAT KOHLI

കോലിക്കും രോഹിത്തിനും നിര്‍ണായകം

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇതിനകം കളിച്ച അഞ്ചിന്നിങ്‌സുകളില്‍ വിരാട് കോലിക്കു സ്‌കോര്‍ ചെയ്യാനായത് വെറും 92 റണ്‍സാണ്. 18.40 എന്ന ദയനീയ ശരാശരിയോടെയാണിത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. രോഹിത് ശര്‍മയുടെ കാര്യവും ഒട്ടും ആശാവഹമല്ല. അഞ്ചിന്നിങ്‌സുകളിലായി അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 80 റണ്‍സ് മാത്രമാണ്.

ഓസ്‌ട്രേലിയയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി രോഹിത്തിനും കോലിക്കും ഒരുപോലെ അഗ്നിപരീക്ഷയാണ്. ഇതിലും രണ്ടു പേരും ദുരന്തമായാല്‍ കോച്ച് ഗൗതം ഗംഭീര്‍ തീര്‍ച്ചയായും ചില കടുപ്പമേറിയ തീരുമാനങ്ങളെടുക്കണം.

രോഹിത്തിനു പകരം ഓപ്പണിങിലേക്കു റുതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വരന്‍ എന്നിവരിലൊരാളെ ടെസ്റ്റ് ടീമിലേക്കു കൊണ്ടു വരണം. കോലിക്കു പകരം സായ് സുദര്‍ശനെയും ടെസ്റ്റ് ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തണം.

Story first published: Saturday, November 2, 2024, 11:46 [IST]
Other articles published on Nov 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+