Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

66ാം വയസില്‍ 38കാരി വധു, അരുണ്‍ ലാലിന്റെയും ബുള്‍ ബുള്‍ സാഹയുടെയും പ്രണയ കഥ ഇതാ

1

മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബംഗാള്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനുമായ അരുണ്‍ ലാലിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 66കാരനായ അരുണ്‍ ലാല്‍ 38കാരിയായ ബുള്‍ ബുള്‍ സാഹയെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത്. അരുണിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരും തമ്മില്‍ 28 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിവാഹ വാര്‍ത്തക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതും. മെയ് രണ്ടിനാണ് ഇരുവരും തമ്മിലുള്ള വിവാഹമെന്നാണ് ലഭിക്കുന്ന വിവരം.

അരുണ്‍ ലാലിന്റെയും ബുള്‍ ബുള്‍ സാഹയുടെയും പ്രണയ കഥ ഇതിനോടകം വൈറലായി മാറവെ രണ്ട് പേരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആദ്യമായി എവിടെ വെച്ചാണ് കണ്ടതെന്നും എങ്ങനെയാണ് പ്രണയം മൊട്ടിട്ടതെന്നുമെല്ലാം ഇരുവരും ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അരുണിന്റെ രണ്ടാം വിവാഹമാണിത്. റീനയാണ് ആദ്യ ഭാര്യ. നിയമപ്രകാരം ഈ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും അസുഖ ബാധിതയായ റീന അരുണിനോടൊപ്പമാണ് താമസിക്കുന്നത്.

ആദ്യ കൂടിക്കാഴ്ച എവിടവെച്ച് ?

ആദ്യ കൂടിക്കാഴ്ച എവിടവെച്ച് ?

രണ്ട് പേരുടെയും ഒരു പൊതു സുഹൃത്ത് വഴിയാണ് ആദ്യമായി കണ്ടുമുട്ടാനുള്ള അവസരം ഒരുങ്ങിയത്. സുഹൃത്തുക്കള്‍ പങ്കെടുത്ത ഒരു ആഘോഷ പരിപാടിയില്‍ വെച്ചാണ് അരുണിനെ ആദ്യമായി കണ്ടതും സംസാരിച്ചതെന്നുമാണ് ബുള്‍ ബുള്‍ പറയുന്നത്. രണ്ട് പേരും സാധാരണ രീതിയില്‍ സംസാരിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തത് ഈ പരിപാടിയില്‍ വെച്ചാണെന്നാണ് ബുള്‍ ബുള്‍ പറഞ്ഞത്.

സൗഹൃദം പ്രണയമായത് എപ്പോള്‍ ?

സൗഹൃദം പ്രണയമായത് എപ്പോള്‍ ?

ഇരുവരും തമ്മില്‍ വളരെ വേഗം അടുത്ത സുഹൃത്തുക്കളായെങ്കിലും എപ്പോഴാണ് പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ബുള്‍ ബുള്‍ വെളിപ്പെടുത്തി. ആദ്യത്തെ കാഴ്ചയിലൊന്നും പ്രണയം തോന്നിയിരുന്നില്ല. എന്നാല്‍ അധികം താമസിക്കാതെ ഞങ്ങളുടെ സൗഹൃദം പ്രണയമായി. ഹൃദയ വിശാലതയുള്ള താരമാണ് അരുണ്‍. പ്രകൃതിയേയും മൃഗങ്ങളേയും സ്‌നേഹിക്കുന്ന അദ്ദേഹം വളരെ മാന്യമായി പെരുമാറുന്നു. ദാനശീലമുണ്ട്. ഈ സ്വഭാവങ്ങളെല്ലാം പ്രണയത്തിലേക്കെത്താന്‍ കാരണമായി.

ബുള്‍ ബുള്ളിലേക്ക് ആകര്‍ഷിച്ച കാര്യങ്ങളെന്ത് ?

ബുള്‍ ബുള്ളിലേക്ക് ആകര്‍ഷിച്ച കാര്യങ്ങളെന്ത് ?

ബുള്‍ ബുള്ളിലേക്ക് ആകര്‍ഷിച്ച രണ്ട് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അരുണ്‍ തുറന്ന് പറഞ്ഞു. അവള്‍ എപ്പോഴും കുറച്ച് ചില്ലറ പൈസ കൈയില്‍ കരുതും. ചിലപ്പോള്‍ ചില്ലറ പൈസ ഇല്ലാതെ വരുമ്പോള്‍ എന്നോട് ചോദിക്കും. എന്നിട്ട് കാണുന്ന യാചകര്‍ക്കെല്ലാം നല്‍കും. എന്നെ ഇഷ്ടപ്പെടുത്തിയ സ്വഭാവമാണത്. പലപ്പോഴും വലിയ സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോകേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തില്‍ അവളുടെ വാക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കാറുണ്ടെന്നും അരുണ്‍ പറഞ്ഞു. ലോകഡൗണിന്റെ സമയത്തം ഫാം ഹൗസില്‍ മൃഗങ്ങളെയെല്ലാം പരിപാലിച്ച് ഒന്നിച്ചുണ്ടായിരുന്ന സമയങ്ങള്‍ മനോഹരമായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.

മുന്‍ ഭാര്യയുടെ അറിവോടെയാണോ വിവാഹം ?

മുന്‍ ഭാര്യയുടെ അറിവോടെയാണോ വിവാഹം ?

ഞാന്‍ അവളോട് ഈ കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ സംസാരിച്ചിരുന്നു. അവള്‍ ഇപ്പോള്‍ രോഗിയാണ്. ഈ സമയത്തും വലിയ ബന്ധം അവളുമായി എനിക്കുണ്ട്. അവള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. ഇടവേള ലഭിക്കുമ്പോള്‍ ബംഗാളി വിഭവങ്ങള്‍ അവള്‍ക്ക് ഉണ്ടാക്കി നല്‍കാറുണ്ട്. അവളെ ഇപ്പോഴും ശുശ്രൂഷിക്കുന്നു. അവള്‍ ചില കാര്യങ്ങള്‍ മനസിലാക്കുന്നു, എന്നാല്‍ ചില കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അരുണ്‍ പറഞ്ഞു.

Story first published: Friday, April 29, 2022, 16:58 [IST]
Other articles published on Apr 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+