Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മണ്ടത്തരത്തിനും പരിധിയില്ലേ! പാക്കിസ്ഥാന്‍ നാണംകെട്ട ചരിത്ര നിമിഷങ്ങള്‍

ഒരുപാട് പ്രതീക്ഷകളുമായാണ് പാക്കിസ്ഥാന്‍ ട്വന്റി-20 ലോകകപ്പിന് ഇറങ്ങിയത്. മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനില്‍ നിന്നും മികച്ച പ്രകടനങ്ങളായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അതിന് സാധിക്കുന്ന താരനിരയും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ മത്സരത്തില്‍ ചിരവൈരികളായ ഇന്ത്യയോട് പരാജയപ്പെട്ടു. എന്നാല്‍ പിന്നാലെ താരതമ്യേനെ ദുര്‍ബലരായ സിംബാബ്‌വെയോടും പാക്കിസ്ഥാന്‍ പരാജയം നുണഞ്ഞതോടെ ആരാധകരാകെ നിരാശയിലാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നിമിഷങ്ങള്‍ വായിക്കാം.

1

ഈ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ നേരിട്ട പരാജയം പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നാണ്. 2016 ന് ശേഷം ഇതാദ്യമായാണ് സിംബാബ്‌വെ ലോകകപ്പ് കളിക്കുന്നത്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഒരു റണ്ണിനാണ് പെര്‍ത്തില്‍ പാക്കിസ്ഥാനെ അവര്‍ പരാജയപ്പെടുത്തിയത്. മുമ്പ് പലപ്പോഴും സിംബാബ് വെയ്ക്ക് നാണം കെട്ട തോല്‍വികള്‍ നല്‍കിയിട്ടുണ്ട് പാക്കിസ്ഥാന്‍. അതുകൊണ്ട് തന്നെ ഈ പരാജയം കനത്ത ആഘാതമാണ്.

2007 ല്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ട്വന്റി020 ലോകകപ്പ് നേടിയത്. രസകരമായ വസ്തുത പാക്കിസ്ഥാനും ഇന്ത്യയും അതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നുവെന്നാണ്. അന്ന് പാക്കിസ്ഥാന് ഷോക്ക് നല്‍കിയത് അയര്‍ലാണ്ടായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്പ്‌സെറ്റുകളിലൊന്നായിരുന്നു അത്.

2

ഒരു കളിക്കിടെ ബാറ്ററെ പുറത്താക്കാന്‍ ഒരുപാട് വഴികളുണ്ട്. വിക്കറ്റ് വീഴ്ത്താം, എല്‍ബിഡബ്ല്യുവാക്കാം, ക്യാച്ച് ചെയ്യാം, റണ്ണൗട്ട് ചെയ്യാം, സ്റ്റമ്പ് ചെയ്യാം. എന്നാല്‍ ബാറ്റര്‍ക്ക് നാണക്കേടുണ്ടാക്കുന്ന പുറത്താകല്‍ ആണ് ഹിറ്റ് വിക്കറ്റ്. 2006ല്‍ പാക് ഇതിഹാസ താരം ഇന്‍സമാം ഉള്‍ ഹഖ് ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ മാത്രമല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നാണക്കേടുണ്ടായ നിമിഷങ്ങളിലൊന്നായിരുന്നു ഇത്.

ഫില്‍ഡീംഗില്‍ പലപ്പോഴും അബദ്ധം കാണിക്കുന്നവരാണ് പാക് താരങ്ങള്‍. അത്തരത്തിലൊന്നായിരുന്നു പാക്കിസ്ഥാനും വിന്‍ഡീസും തമ്മില്‍ നടന്നൊരു ഏകദിന മത്സരത്തില്‍ സംഭവിച്ചത്. വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ പാക് ബൗളര്‍ ഉമര്‍ ഗുലിനെ സിക്‌സ് പറത്താന്‍ ശ്രമിച്ചപ്പോള്‍ പന്ത് ഉയര്‍ന്നു പൊന്തുകയായിരുന്നു. പന്ത് ക്യാച്ച് ചെയ്യാന്‍ സാധിക്കുന്ന അകലത്തില്‍ ഷൊയ്ബ് മാലിക്കം സയ്യിദ് അജ്മലുമുണ്ടായിരുന്നു. എന്നാല്‍ മറ്റേയാള്‍ എടുക്കുമെന്ന് കരുതി രണ്ടു പേരും നോക്കി നിന്നു. ഇതോടെ പന്ത് ആരാലും ക്യാച്ച് ചെയ്യപ്പെടാതെ നിലത്ത് വീഴുകയായിരുന്നു.

3

ക്രിക്കറ്റില്‍ വലിയ തെറ്റാണ് പന്തില്‍ കൃത്രിമത്വം കാണിക്കുക എന്നത്. ഇതിന്റെ പേരില്‍ പണി കിട്ടിയ താരങ്ങളാണ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമൊക്കെ. പക്ഷെ അതൊക്കെ ഒരു മറയുള്ള കള്ളത്തരങ്ങളായിരുന്നു. എന്നാല്‍ പാക് ഇതിഹാസ താരം ഷാഹിദ് അഫ്രീദിയാകട്ടെ പന്ത് പരസ്യമായി കടിക്കുകയായിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. അഫ്രീദിയുടെ വേലത്തരം അമ്പയര്‍മാര്‍ സ്‌പോട്ടില്‍ തന്നെ പിടിക്കുകയും ചെയ്തു.

4


കളിക്കിടെ താരങ്ങള്‍ക്ക് പരുക്ക് പറ്റുന്നത് സാധാരണയാണ്. എന്നാല്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ പരിക്കായിരുന്നു ഹസന്‍ അലിയ്ക്ക് സംഭവിച്ചത്. സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. സിംബാബ്‌വെ താരത്തെ പുറത്താക്കിയത് ആഘോഷിക്കുന്നതിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. വിജയം ആഘോഷിക്കാന്‍ കൈ വീശിയപ്പോള്‍ താരത്തിന്റെ കഴുത്തിന് പരുക്കേല്‍ക്കുകയായിരുന്നു.

Story first published: Saturday, October 29, 2022, 15:19 [IST]
Other articles published on Oct 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+