Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടി20 ലോകകപ്പില്‍ കാര്‍ത്തികിനെ കളിപ്പിക്കാം, വഴി നിര്‍ദേശിച്ച് മുന്‍ കിവി താരം

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ ടീമിലേക്കു തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കാര്‍ത്തിക് തീര്‍ച്ചയായും ദേശീയ ടീമില്‍ വേണമെന്നാണ് പലരുടെയും അഭിപ്രായം. പല മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ആ ആവശ്യമുന്നയിച്ചിട്ടുണ്ട്.

1

പക്ഷെ വിക്കറ്റ് കീപ്പറുടെ റോളില്‍ കാര്‍ത്തികിനെ ടീമലെടുക്കുക അസാധ്യമണ്. കാരണം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. കെഎല്‍ രാഹുലിനെയും വിക്കറ്റ് കീപ്പറായി പരീക്ഷിക്കാം. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടിയങ്ങിയവും മല്‍സരരംഗത്തുണ്ട്. അതിനാല്‍ വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ ഇനി പരിഗണിക്കാനിടയില്ല. പക്ഷെ ടി20 ലോകകപ്പില്‍ മറ്റൊരു റോളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താവുന്നതാണെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍.

2

നിലവിലെ അസാധാരണ ഫോം വിലയിരുത്തുമ്പോള്‍ ദിനേശ് കാര്‍ത്തിക് തീര്‍ച്ചയായിട്ടും ഇന്ത്യയുടെ ടി20 ലോകകപ്പില്‍ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. ഈ വര്‍ഷമവസാനത്തോടെ ടി20 ലോകകപ്പിനായി ഡികെ ഓസ്‌ട്രേലിയയിലേക്കു പോവുന്നതിനെത്തുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ബാക്കപ്പ് വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യക്കുണ്ട്. അതിനാല്‍ വിക്കറ്റ് കീപ്പറായി ഡികെയെ ടീമിലെടുക്കാന്‍ സാധിക്കില്ലെന്നും ഡൂള്‍ നിരീക്ഷിച്ചു.

3

ടി20 ലോകകപ്പില്‍ ബാക്കപ്പ് ബാറ്ററായി ദിനേശ് കാര്‍ത്തികിനെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. അദ്ദേഹത്തിനു ആറാം നമ്പറിലോ, ഏഴാം നമ്പറിലോ,. വേണമെങ്കില്‍ അഞ്ചാം നമ്പറിലോ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ സാധിക്കും. വളരെ മികച്ച രീതിയിലാണ് കാര്‍ത്തിക് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. വളരെയധികം ആത്മവിശ്വാസവും ഇപ്പോള്‍ അദ്ദേഹത്തിനുണ്ടെന്നും സൈമണ്‍ ഡൂള്‍ വിലയിരുത്തി.

4

രാഹുല്‍ തെവാത്തിയയും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു സ്ഥാനം നോട്ടമിടുന്നുണ്ടാവു. പക്ഷെ ദിനേശ് കാര്‍ത്തിക് മുന്നില്‍ തന്നെയുണ്ട്. ടീം കുഴപ്പത്തിലായിരിക്കുമ്പോള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവ് കാര്‍ത്തികിനുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ബൗണ്ടറികളടിക്കാനും അദ്ദേഹത്തിനു സാധിക്കും. ഇതാണ് കാര്‍ത്തികും നിലവിലെ ചില ബാറ്റര്‍മാരും തമ്മിലുള്ള വ്യത്യാസമെന്നും സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി.

5

ഇത്തവണത്തെ മെഗാ ലേലത്തില്‍ 5.5 കോടി രൂപയ്ക്കായിരുന്നു ദിനേശ് കാര്‍ത്തികിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്. അവരുടെ ഏറ്റവും മികച്ച സൈനിങായി അദ്ദേഹം മാറുകയും ചെയ്തു. ഫിനിഷറുടെ റോളില്‍ ഗംഭീര പ്രകടനമാണ് കാര്‍ത്തിക് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
ആറ് ഇന്നിങ്‌സുകളില്‍ നിന്നും 197 ശരാശിയില്‍ 209.57 സ്‌ട്രൈക്ക് റേറ്റില്‍ 197 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ഉയര്‍ന്നസ്‌കോര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശനിയാഴ്ച നടന്ന മല്‍സരത്തില്‍ പുറത്താവാതെ നേടിയ 66 റണ്‍സാണ്.

6

ഇന്ത്യന്‍ ടീമിനു വേണ്ടി ദിനേശ് കാര്‍ത്തിക് അവസാനമായി കളിച്ചത് 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലായിരുന്നു. അന്നു കിരീട ഫേവറിറ്റുകളായി ഇന്ത്യക്കു സെമി ഫൈനലില്‍ അടിതെറ്റുകയായിരുന്നു. ന്യൂസിലാന്‍ഡിനോടാണ് സെമിയില്‍ ഇന്ത്യ പരാജയം സമ്മതിച്ചത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെയും അവസാനത്തെ അന്താരാഷ്ട്ര മല്‍സരം ഇതു തന്നെയാണ്. ലോകകപ്പിനു ശേഷം ബ്രേക്കെടുത്ത അദ്ദേഹം പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയായിരുന്നു.

7

അതേസമയം, ക്രിക്കറ്റില്‍ നിന്നും വിരമിക്കാതെ തന്നെ കാര്‍ത്തിക് കമന്ററിയില്‍ സജീവമായി മാറിയിരുന്നു. ഇതിനിടെയാണ് ഈ സീസണിലെ ലേലത്തില്‍ അദ്ദേഹത്തെ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Sunday, April 17, 2022, 14:09 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+