Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഡ്രീം ഇലവന്‍; ധോണി ക്യാപ്റ്റന്‍... ദ്രാവിഡിന് 96% വോട്ട്, സച്ചിന് വെറും 73% മാത്രം!

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് വേണ്ടി ആരാധകര്‍ ഒരു ഡ്രീം ടീമിനെ തിരഞ്ഞെടുത്തു. ആരാധകര്‍ വോട്ടെടുത്ത് തിരഞ്ഞെടുത്ത ടീമിനെ ബി സി സി ഐ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ എം എസ് ധോണിയാണ് ഇന്ത്യയുടെ ഓള്‍ ടൈം ഡ്രീം ഇലവന്റെ ക്യാപ്റ്റന്‍.

Read Also: അശ്വിന് 10 വിക്കറ്റ്, റെക്കോര്‍ഡ്... പക്ഷേ മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജ, ഇതാണ് കളി!

നിലവിലെ കളിക്കാരില്‍ ഒരാള്‍ മാത്രമേ ഡ്രീം ടീമില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. ദ്രാവിഡ് വേണമെന്ന് 96 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോള്‍ ഇതിഹാസതാരം സച്ചിന് 73 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അത്ഭുതമെന്ന് പറയട്ടെ, യുവരാജാണ് ടീമിലെ പന്ത്രണ്ടാമന്‍. ഇന്ത്യയുടെ ഡ്രീം ടീമിനെ കാണൂ...

സുനില്‍ ഗാവസ്‌കര്‍

സുനില്‍ ഗാവസ്‌കര്‍

രാജ്യം കണ്ട ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനെത്തന്നെ ആളുകള്‍ ഓപ്പണറായി തിരഞ്ഞെടുത്തു. ടെസ്റ്റില്‍ പത്തായിരം തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായ സുനില്‍ ഗാവസ്‌കര്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്ത് നേരിടും. കിട്ടിയ വോട്ട് 68 ശതമാനം.

വീരേന്ദര്‍ സേവാഗ്

വീരേന്ദര്‍ സേവാഗ്

രണ്ട് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള വീരേന്ദര്‍ സേവാഗാണ് ഗാവസ്‌കറിന് പങ്കാളി. സുനില്‍ ഗാവസ്‌കര്‍ മുട്ടിക്കളിക്കുന്ന ആള്‍. സേവാഗോ അടിയോടടിയും. കിട്ടിയ വോട്ട് 86 ശതമാനം.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് മൂന്നാം നമ്പറില്‍. ചോദ്യം വേണ്ടാത്ത സെലക്ഷന്‍. 96 ശതമാനം പേര്‍ ദ്രാവിഡിനെ ടീമിലെടുത്തു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

73 ശതമാനം പേരാണ് സച്ചിനെ ടീമിലേക്ക് നിര്‍ദേശിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങളും റണ്‍സും സെഞ്ചുറിയും സച്ചിന്റെ പേരിലാണ്.

വി വി എസ് ലക്ഷ്മണ്‍

വി വി എസ് ലക്ഷ്മണ്‍

അഞ്ചാം നമ്പറില്‍ വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍. 58 ശതമാനം പേര്‍ മാത്രമേ ലക്ഷ്മണിന്റെ പേര് നിര്‍ദേശിച്ചിട്ടുള്ളൂ

കപില്‍ദേവ്

കപില്‍ദേവ്

ആറാം നമ്പറില്‍ ഓള്‍റൗണ്ടര്‍ കപില്‍ദേവ്. 90 ശതമാനം പേരാണ് കപിലിന്റെ പേര് നിര്‍ദേശിച്ചത്.

എം എസ് ധോണി

എം എസ് ധോണി

എട്ടാം നമ്പറില്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇറങ്ങും. 90 ശതമാനം പേരും ധോണിയുടെ പേര് പറഞ്ഞു

അശ്വിന്‍

അശ്വിന്‍

നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്നും അശ്വിന്‍ മാത്രമേ ഡ്രീം ടീമില്‍ എത്തിയുള്ളൂ. ഹര്‍ഭജന് പകരം ടീമിലെത്തിയ അശ്വിന് 53 ശതമാനം വോട്ട് കിട്ടി

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ ബൗളറായ കുംബ്ലയാണ് അടുത്തത്. 92 ശതമാനം പേര്‍ കുംബ്ലെയെ പിന്തുണക്കുന്നു

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

ഫാസ്റ്റ് ബൗളറായി ആദ്യത്തെ ചോയിസ് ജവഗല്‍ ശ്രീനാഥാണ്. 78 ശതമാനം പേര്‍ ശ്രീനാഥിന്റെ പേര് നിര്‍ദേശിച്ചു.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍റായി എത്തുന്നത് സഹീര്‍ ഖാന്‍. 83 ശതമാനം പേര്‍ സഹീറിനൊപ്പമുണ്ട്.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

62 ശതമാനം പേരുടെ വോട്ട് നേടി യുവരാജ് സിംഗ് പന്ത്രണ്ടാമനായി.

Story first published: Monday, September 26, 2016, 16:28 [IST]
Other articles published on Sep 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+