ധോണി, സച്ചിൻ, കപില്‍ദേവ്, അസ്ഹർ.. ഇന്ത്യയുടെ നാണംകെട്ടുപോയ ക്യാപ്റ്റന്മാർ!!
ഇന്ത്യൻ പ്രധാനമന്ത്രിയെക്കാൾ തലവേദന പിടിച്ച പണിയാണ് പോലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റേത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് പോലും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് പോകേണ്ടിവന്നതാണ് എന്നോർക്കണം. പിന്നീടൊരിക്കൽ കൂടി ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ബി സി സി ഐ അങ്ങോട്ട് ചെന്ന് പറഞ്ഞിട്ടും സച്ചിൻ വഴങ്ങിയില്ല. അങ്ങനെയാണ് ഇന്ത്യയ്ക്ക് എം എസ് ധോണി എന്ന ക്യാപ്റ്റനെ കിട്ടുന്നത്. അത് വേറെ കഥ.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി നായകന്‍മാര്‍ വന്നുപോയിട്ടുണ്ടെങ്കിലും അവരിൽ വളരെ കുറച്ച് പേർ മാത്രമാണ് ക്യാപ്റ്റൻസി കൊണ്ട് താരമായിട്ടുള്ളത്. അങ്ങനെ താരമായവർക്ക് പോലും പറയാനുണ്ടാകും കരിയറിലെ ഏറ്റവും മോശപ്പെട്ട ഒരു കാലം. ആരാധകർ എക്കാലവും മറക്കാനാഗ്രഹിക്കുന്ന അത്തരം ചില നാണക്കേടിന്‍റെ റെക്കോർഡുകൾ നോക്കൂ..

ധോണിയുടെ തോൽവി പരമ്പര
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് എം എസ് ധോണി. രണ്ട് ലോകകപ്പും ഒരു ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ പേരിലുണ്ട്. എന്നാൽ 2011- 12 കാലഘട്ടത്തില്‍ ധോണിക്ക് കീഴില്‍ തുടര്‍ച്ചയായി ഏഴ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ തോറ്റമ്പിയത്. ക്യാപ്റ്റന്‍ കൂളിന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്.

ദ്രാവിഡിന്റെ പണിതെറുപ്പിച്ച ലോകകപ്പ്
മിസ്റ്റർ ഡിപ്പൻഡബ്ൾ രാഹുല്‍ ദ്രാവിഡിന് കീഴിൽ കളിച്ച 2007 ലോകകപ്പ് ആയിരുന്നു ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദുരന്തമായി മാറിയ അധ്യായം. സച്ചിനും സെവാഗും കുംബ്ലെയും ദ്രാവിഡുമെല്ലാം യുവതുർക്കികളും എല്ലാം ഉണ്ടായിട്ടും ടീം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായി. വൈകാതെ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയും തെറിച്ചു.

സച്ചിന് പറഞ്ഞ പണിയല്ലിത്
ലോകക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാണെങ്കിലും സച്ചിന് ക്യാപ്റ്റൻസി എന്ന് കേട്ടാൽ മുട്ടിടിക്കും. സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഇന്ത്യ അറിഞ്ഞത് സച്ചിൻ നായകനായിരിക്കേയാണ്. 2000 ത്തില്‍ ഹാന്‍സി ക്രോണ്യ ക്യാപ്റ്റനായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വൈറ്റ് വാഷടിച്ചത്. ഇതോടെ സച്ചിനും ക്യാപ്റ്റൻസി വിട്ടു.

അസ്ഹറുദ്ദീന്റെ വിദേശ റെക്കോർഡ്
വിദേശത്ത് അസ്ഹറുദീന് കീഴില്‍ 27 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത് എന്ന് പറഞ്ഞാൽ മതിയല്ലോ. തോല്‍വിയറിഞ്ഞത് പത്തെണ്ണത്തിലും. വിദേശത്ത് ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം നാട്ടില്‍ അസ്ഹർ പുലിയാണ് കേട്ടോ.

കപിൽ ദേവിൻറെ നാണക്കേട്
സ്വന്തം നാട്ടില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ട മറ്റൊരു പരമ്പര എന്ന് പറയാവുന്നത് ഇതിഹാസ താരം കപിൽ ദേവിന്റെ കീഴിലാണ്. 1983ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഈ നാണക്കേട്. ഇന്ത്യയെ 5-0നായിരുന്നു ക്ലൈവ് ലോയ്ഡിന്റെ വിന്‍ഡീസ് ടീം തോൽപ്പിച്ചത്. ഈ പരമ്പര നടക്കുമ്പോൾ ലോകകപ്പ് ജേതാക്കളായിരുന്നു ഇന്ത്യ എന്നതാണ് ഏറ്റവും രസകരം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications