Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ടെസ്റ്റ് സമനില, പരമ്പര ഓസ്‌ട്രേലിയയ്ക്ക്

സിഡ്‌നി: അവസാന ഓവറുകളില്‍ അജിന്‍ക്യ രഹാനെയും ഭുവനേശ്വര്‍ കുമാറും നടത്തിയ ചെറുത്തുനില്‍പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിജയത്തോളം പോന്ന സമനില. ലഞ്ചിന് ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ പരാജയം മുന്നില്‍ കണ്ടപ്പോഴാണ് രഹാനെയും ഭുവിയും രക്ഷകരായി എത്തിയത്. അസാധ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റിന് 252 റണ്‍സ് വരെയെത്തി.

ആദ്യം മുരളി വിജയ്‌ക്കൊപ്പവും പിന്നീട് രഹാനെയ്‌ക്കൊപ്പവും ക്യാപ്റ്റന്‍ കോലി മനോഹരമായ രണ്ട് പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കി. എന്നാല്‍ 46 റണ്‍സെടുത്ത കോലിക്ക് പിന്നാലെ റെയ്‌ന വീണ്ടും പൂജ്യനായി മടങ്ങി. റണ്‍സെടുക്കാതെ സാഹയും പോയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. ഓസ്‌ട്രേലിയയുടെ തീപ്പന്തുകളെ അതിജീവിച്ച അശ്വിന്‍ 22 ഉം ഭുവി 30 ഉം രഹാനെ 88 ഉം പന്തുകള്‍ കളിച്ചു. ചിത്രങ്ങളിലേക്ക്

കോലിക്ക് സമനിലയോടെ തുടക്കം

കോലിക്ക് സമനിലയോടെ തുടക്കം

ക്യാപ്റ്റനെന്ന നിലയില്‍ ഫുള്‍ടൈമറായ വിരാട് കോലിക്ക് സമനിലയോടെ തുടക്കം. ഇടയ്ക്ക് വിജയത്തിനായി ശ്രമിച്ചുനോക്കിയെങ്കിലും തുടര്‍ച്ചയായി വീണ വിക്കറ്റുകള്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

വിജയ് വിജയിപ്പിച്ചേനെ

വിജയ് വിജയിപ്പിച്ചേനെ

അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ഗിയര്‍ മാറ്റിയ മുരളി വിജയ് ഫോറും സിക്‌സും അടിച്ചെങ്കിലും വേഗം ഔട്ടായിപ്പോയി. വിജയ് കുറച്ചുനേരം കൂടി കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ഒരുപക്ഷേ ജയിച്ചേനെ.

രഹാനെയ്ക്ക് സല്യൂട്ട്

രഹാനെയ്ക്ക് സല്യൂട്ട്

വാലറ്റക്കാരോടൊപ്പം പിടിച്ചുനിന്ന് സമനില സമ്മാനിച്ച രഹാനെയ്ക്ക് കൊടുക്കണം ഒരു കൈയ്യടി. രണ്ടര മണിക്കൂറോളമാണ് രഹാനെ ക്രീസില്‍ നിന്നത്.

റെയ്‌ന വീണ്ടും 0

റെയ്‌ന വീണ്ടും 0

പൂജ്യത്തിന് പുറത്തായ റെയ്‌നയും സാഹയുമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

ഭുവനേശ്വര്‍ സഹായിച്ചു

ഭുവനേശ്വര്‍ സഹായിച്ചു

മികച്ച പ്രതിരോധ ബാറ്റിംഗോടെ രഹാനെയ്‌ക്കൊപ്പം ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ സമനിലയിലേക്ക് കൊണ്ടുവന്നത്.

Story first published: Saturday, January 10, 2015, 12:54 [IST]
Other articles published on Jan 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+