Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ 251/6: ഇന്ത്യയ്ക്ക് ജയിക്കാം, തോല്‍ക്കാം, സമനില പിടിക്കാം!

സിഡ്‌നി: ട്വന്റി 20 ക്രിക്കറ്റിന്റെ അവസാന ഓവറുകളിലെപ്പോലെ തകര്‍ത്തടിച്ച ഓസ്‌ട്രേലിയ അവസാന ടെസ്റ്റും ത്രില്ലറാക്കിമാറ്റി. ഇന്ത്യയെ 475 റണ്‍സിന് എറിഞ്ഞിട്ട ശേഷം ക്ഷണനേരത്തില്‍ ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത് 251 റണ്‍സ്. ഇതിനിടയില്‍ ആറ് വിക്കറ്റുകള്‍ നഷ്ടമായതൊന്നും അവര്‍ വകവെച്ചതേയില്ല. ഒരു ദിവസവും 4 വിക്കറ്റും ശേഷിക്കേ ആതിഥേയര്‍ക്ക് 348 റണ്‍സിന്റെ ലീഡുണ്ട്.

നാളെ തുടക്കത്തിലേ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യും എന്ന കാര്യം ഉറപ്പ്. ഇന്ത്യയിലെ സ്പിന്‍ പിച്ചുപോലെ തിരിയാന്‍ തുടങ്ങിയ സിഡ്‌നിയില്‍ ഒരു ദിവസം മുഴുവന്‍ പിടിച്ചുനിന്നാല്‍ ഇന്ത്യയ്ക്ക് സമനില പിടിക്കാം. കൈയെത്തും ദൂരത്ത് ഓസ്‌ട്രേലിയ ലക്ഷ്യം വെച്ചുനീട്ടിയാല്‍ ഒന്ന് ശ്രമിക്കുകയുമാകാം. ജയിക്കാന്‍ ശ്രമിച്ച് അഡിലെയ്ഡിലെ പോലെ തോല്‍ക്കാനും ചാന്‍സുണ്ട്.

അവസാന ടെസ്റ്റിന്റെ അവസാന ദിവസം എന്തും സംഭവിക്കാം.

ജയിക്കുമോ ഇന്ത്യ

ജയിക്കുമോ ഇന്ത്യ

ഓസ്‌ട്രേലിയയില്‍ ഒരു ടെസ്‌റ്റെങ്കിലും ജയിക്കുമോ ഇന്ത്യ. അതോ സമനിലയ്ക്ക് വേണ്ടി കളിക്കുമോ. തോല്‍ക്കാനും സാധ്യതയുണ്ട്.

കോലിയിലാണ് പ്രതീക്ഷ

കോലിയിലാണ് പ്രതീക്ഷ

കൈയ്യെത്തും ദൂരത്തുള്ള സ്‌കോറാണെങ്കില്‍ കോലി അതിന് ശ്രമിക്കും എന്നത് ഉറപ്പാണ്. ടീമില്‍ കൂറ്റനടിക്കാര്‍ ഇഷ്ടം പോലെയുണ്ട്

രോഹിതിന് കളിക്കാം

രോഹിതിന് കളിക്കാം

ഏകദിനത്തില്‍ കൂറ്റന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുന്ന രോഹിതിന് പറ്റിയ അരങ്ങാണ് സിഡ്‌നിയില്‍ ഒരുങ്ങുന്നത്. മൂന്നാമതായി ക്രീസിലും എത്താം.

റെയ്‌ന എന്തെങ്കിലും ചെയ്യുമോ

റെയ്‌ന എന്തെങ്കിലും ചെയ്യുമോ

മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്‌സ് നിരാശയായെങ്കിലും പെട്ടെന്ന് സ്‌കോര്‍ ചെയ്യേണ്ട അവസാന ദിവസം റെയ്‌ന തന്റെ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കാം

വാലിന് നീളം കൂടുതലാണ്

വാലിന് നീളം കൂടുതലാണ്

അഡിലെയ്ഡിലെ പോലെ അല്ല, അശ്വിനും ഭുവനേശ്വര്‍ കുമാറും വരെയുള്ളവര്‍ ഇപ്പോള്‍ ഡീസന്റായി ബാറ്റ് ചെയ്യും. ആ ഒരു പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്.

അശ്വിന്‍ കലക്കി

അശ്വിന്‍ കലക്കി

രാവിലെ അര്‍ധസെഞ്ചുറി അടിച്ച അശ്വിന്‍ നാല് വിക്കറ്റോടെ ബൗളിംഗിലും തിളങ്ങി.

കോലി തുടക്കത്തിലേ പോയി

കോലി തുടക്കത്തിലേ പോയി

കോലി കുറച്ച് നേരം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഒന്നാമിന്നിംഗ്‌സിലെ കടമെങ്കിലും വീട്ടാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

സ്മിത്ത് വീണ്ടും

സ്മിത്ത് വീണ്ടും

71 റണ്‍സോടെ ഓസ്ട്രേലിയയെ ക്യാപ്റ്റന്‍ സ്മിത്ത് വീണ്ടും മുന്നില്‍ നിന്നു നയിച്ചു

Story first published: Friday, January 9, 2015, 13:24 [IST]
Other articles published on Jan 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+