Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 140*, ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തേയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 342 എന്ന നിലയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 572 നെക്കാള്‍ 230 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ. വിരാട് കോലി അടക്കം അഞ്ച് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 31 റണ്‍സ് കൂടി മതി.

പരമ്പരയില്‍ നാലാമത്തെ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ കോലിയും കന്നി സെഞ്ചുറി നേടിയ ലോകേഷ് രാഹുലുമാണ് ഇന്ത്യയുടെ രക്ഷകരായത്. രോഹിത് ശര്‍മ 52 റണ്‍സെടുത്തു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലെത്തിയ സുരേഷ് റെയ്‌ന ആദ്യ പന്തില്‍ പുറത്തായി. രോഹിത്, രാഹുല്‍, രഹാനെ, റെയ്‌ന എന്നിവരാണ് മൂന്നാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍.

രണ്ട് ദിവസം മാത്രം ശേഷിക്കേ ടെസ്റ്റ് സമനിലയില്‍ തീരാനാണ് സാധ്യത. അത്ഭുതങ്ങള്‍ സംഭവിച്ച് ഇന്ത്യ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ക്യാപ്റ്റന്‍ കോലിക്ക് മറ്റൊരു റെക്കോര്‍ഡ്

ക്യാപ്റ്റന്‍ കോലിക്ക് മറ്റൊരു റെക്കോര്‍ഡ്

ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് വിരാട് കോലി. ഈ ലൊകറെക്കോര്‍ഡിന് പുറമേ ഒരു പരമ്പരയില്‍ നാല് സെഞ്ചുറികള്‍ എന്ന ഇന്ത്യന്‍ റെക്കോര്‍ഡില്‍ സുനില്‍ ഗാവസ്‌കറുടെ ഒപ്പമെത്താനും കോലിക്കായി.

പുറത്താകല്ലേ കോലീ...

പുറത്താകല്ലേ കോലീ...

140 റണ്‍സെടുത്ത് നില്‍ക്കുന്ന കോലിയിലാണ് ഇന്ത്യയുടെ സമനില പ്രതീക്ഷ. നാളെ തുടക്കത്തില്‍ കോലി പോയാല്‍ ഇന്ത്യ തകരാനും ഫോളോ ഓണ്‍ ചെയ്യാനും ടെസ്റ്റ് തോല്‍ക്കാനും വരെ സാധ്യതളുണ്ട്.

സോളിഡ് രാഹുല്‍ ജൂനിയര്‍

സോളിഡ് രാഹുല്‍ ജൂനിയര്‍

ഇന്ത്യ കാത്തിരുന്ന ടെസ്റ്റ് ഓപ്പണര്‍ താനാണ് എന്ന് വിളിച്ചുപറയുന്ന പ്രകടനമാണ് കര്‍ണാടക സ്വദേശിയായ രാഹുല്‍ നടത്തിയത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന രാഹുല്‍ ആറ് മണിക്കൂറോളം ക്രീസില്‍ ചെലവിട്ടാണ് 110 റണ്‍സെടുത്തത്.

രോഹിത് ശര്‍മ കളഞ്ഞുകുളിച്ചു

രോഹിത് ശര്‍മ കളഞ്ഞുകുളിച്ചു

രാവിലെ മികച്ച രീതിയില്‍ പ്രതിരോധ ബാറ്റിംഗ് കാഴ്ചവെച്ച രോഹിത് ശര്‍മ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. മികച്ച തുടക്കങ്ങള്‍ കളഞ്ഞുകുളിക്കുന്നത് ശീലമാക്കുകയാണ് രോഹിത്.

റെയ്‌ന സംപൂജ്യന്‍

റെയ്‌ന സംപൂജ്യന്‍

രണ്ട് വര്‍ഷത്തിന് ശേഷം ടീമിലെത്തിയ സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തില്‍ പുറത്തായി. വാട്‌സനായിരുന്നു വിക്കറ്റ്.

Story first published: Thursday, January 8, 2015, 12:47 [IST]
Other articles published on Jan 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+