Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ 572/7, ഇന്ത്യയ്ക്ക് മോശം തുടക്കം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറികളുടെ റെക്കോര്‍ഡില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനോടൊപ്പം എത്തിയ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ പരുങ്ങുന്നു. ഏഴ് വിക്കറ്റിന് 572 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ മുരളി വിജയിയെ നഷ്ടമായി. വണ്‍ ഡൗണായെത്തിയ രോഹിത് ശര്‍മയും കെ രാഹുലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ചു.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 71 എന്ന നിലയിലാണ്. 40 റണ്‍സെടുത്ത രോഹിതും 31 റണ്‍സോടെ രാഹുലും ക്രീസില്‍. 3 ദിവസവും 9 വിക്കറ്റുകളും ശേഷിക്കേ ഓസ്‌ട്രേലിയയെക്കാള്‍ 501 റണ്‍സ് പിന്നിലാണ് ഇന്ത്യ. ശിഖര്‍ ധവാന് പകരം രാഹുല്‍ ഓപ്പണറായി എത്തിയപ്പോള്‍ പൂജാരയ്ക്ക് പകരം രോഹിത് ശര്‍മയെ ആണ് കോലി വണ്‍ ഡൗണായി ബാറ്റിംഗിന് ഇറക്കിയത്.

നേരത്തെ സ്മിത്ത്, വാര്‍ണര്‍ എന്നിവരുടെ സെഞ്ചുറിയുടെയും വാട്‌സന്‍, റോജേഴ്‌സ്, മാര്‍ഷ്, ബേണ്‍സ് എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലെത്തിയത്. കളിയുടെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും.

ദാ ഒന്ന് എറിഞ്ഞ് വീഴ്ത്ത്

ദാ ഒന്ന് എറിഞ്ഞ് വീഴ്ത്ത്

തുടര്‍ച്ചയായ നാലാം ടെസ്റ്റിലും നിരാശാ ജനകമായ പ്രകടനമാണ് ഇന്ത്യ ബൗളര്‍മാരുടേത്. ഉമേഷ് യാദവിന് പന്ത് നല്‍കുന്ന വിരാട് കോലി, കളിക്കിടയില്‍ നിന്നും ഒരു കാഴ്ച.

ബ്രാഡ്മാന് ഒപ്പം സ്മിത്ത്

ബ്രാഡ്മാന് ഒപ്പം സ്മിത്ത്

ഒരു പരമ്പരയില്‍ നാല് സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ ബ്രാഡ്മാനും കാലിസിനും ഒപ്പമെത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്.

വാര്‍ണര്‍ക്കെന്താഘോഷം

വാര്‍ണര്‍ക്കെന്താഘോഷം

തുടരെ സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന മറ്റൊരു ഓസീസ് താരം, ഡേവിഡ് വാര്‍ണര്‍.

എന്നാലും സങ്കടമോ

എന്നാലും സങ്കടമോ

സെഞ്ചുറി നേടിയ ശേഷം പുറത്തായിട്ടും വാര്‍ണര്‍ സങ്കടപ്പെടുന്നത് കാണുന്നില്ലേ...

സെഞ്ചുറി നഷ്ടം

സെഞ്ചുറി നഷ്ടം

95 റണ്‍സെടുത്ത് പുറത്തായ റോജേഴ്‌സ്

ഷമി മെച്ചം

ഷമി മെച്ചം

5 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഷമിയാണ് കൂട്ടത്തില്‍ മെച്ചം

രോഹിത് തകര്‍ക്കുമോ

രോഹിത് തകര്‍ക്കുമോ

വണ്‍ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകും. ഇതേവരെ 40 റണ്‍സെടുത്തിട്ടുണ്ട് രോഹിത്.

ഒരോവര്‍ പന്തെറിഞ്ഞാലോ

ഒരോവര്‍ പന്തെറിഞ്ഞാലോ

വിരമിച്ച വിക്കറ്റ് കീപ്പര്‍ - ക്യാപ്റ്റന്‍ ധോണി ടെസ്റ്റിന് മുന്നോടിയായി പരിശീലനത്തിന് കൂടിയപ്പോള്‍

Story first published: Wednesday, January 7, 2015, 12:57 [IST]
Other articles published on Jan 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+