For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാച്ചുകള്‍ കളഞ്ഞു, ഇന്ത്യ നാലാം ടെസ്റ്റിലും പിന്നില്‍

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലും ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആദ്യദിനം തങ്ങളുടേതാക്കിയപ്പോള്‍ കൈവിട്ട ക്യാച്ചുകളുടെ കണക്കും നോക്കി ഇരിപ്പാണ് ഇന്ത്യ. ക്രീസിലെത്തിയ നാല് പേരും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറികള്‍ അടിച്ചപ്പോള്‍ ഒന്നാം ദിനം സ്മിത്തും കൂട്ടരും പൂര്‍ത്തിയാക്കിയത് രണ്ട് വിക്കറ്റിന് 348 എന്ന നിലയില്‍.

ഓപ്പണര്‍മാരായ വാര്‍ണറും റോജേഴ്‌സും പുറത്താകുന്നത് വരെ ഇന്ത്യയുടെ റണ്‍റേറ്റ് സ്ഥിരമായി നാലിന് മുകളിലായിരുന്നു. ഇടയ്ക്ക് അത് അഞ്ചിലും ആറിലും വരെ തൊട്ടു. റോജേഴ്‌സ് 95, വാര്‍ണര്‍ 101 എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സ്‌കോറുകള്‍. 45 ഓവറില്‍ 200 എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. തൊട്ടടുത്ത ഓവറില്‍ റോജേഴ്‌സും പോയി.

warner

എന്നാല്‍ ആശ്വസിക്കാനുള്ള വകയൊന്നും ഇന്ത്യയ്ക്ക് കിട്ടിയില്ല. ക്യാപ്റ്റന്‍ സ്മിത്തും ഷെയ്ന്‍ വാട്‌സനുമാണ് ക്രീസില്‍. സ്മിത്ത് 82 ഉം വാട്‌സന്‍ 61 ഉം റണ്‍സെടുത്തിട്ടുണ്ട്. തുടക്കത്തില്‍ ഷമിയുടെ പന്തില്‍ വാര്‍ണറെ രാഹുല്‍ കൈവിട്ടതിന് ഇന്ത്യ വലിയ വില നല്‍കേണ്ടി വന്നു. കളിയുടെ അവസാന ഓവറില്‍ വാട്‌സന്‍ നല്‍കിയ ക്യാച്ച് അശ്വിനും നിലത്തിട്ടു.

ക്യാപ്റ്റന്‍ ധോണിയായാലും കോലിയായാലും പന്തെറിയുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ തന്നെയായിരിക്കുന്ന കാലത്തോളം ഇന്ത്യയ്ക്ക് പ്രതീക്ഷ വേണ്ട എന്ന് അടിവരയിടുന്നായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത റണ്‍സ് നോക്കൂ - ഭുവനേശ്വര്‍ കുമാര്‍ 20 ഓവറില്‍ 67, ഉമേഷ് യാദവ് 16 ഓവറില്‍ 97, അശ്വിന്‍ 28 ഓവറില്‍ 88.

Story first published: Tuesday, January 6, 2015, 13:25 [IST]
Other articles published on Jan 6, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+