Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്തായാലും മോശമായി! തോൽവിക്ക് പിന്നാലെ ഇന്ത്യ സമ്മാനിച്ച ആ നാല് നാണക്കേടിന്റെ റെക്കോർഡുകൾ ഇതാ!

ടി20 ലോകകപ്പ് കിരീടം നേടി തൊട്ടുപിന്നാലെ മലയാളി താരം സഞ്ജു സാംസൺ അടങ്ങുന്ന ഇന്ത്യൻ ടീം അയർലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നാം ടി20യിൽ 34 റൺസിനാണ് ആതിഥേയർ ഇന്ത്യയെ അട്ടിമറിച്ചത്. പുതിയ ടി20 ക്യാപ്റ്റനായി ചുമതലയേറ്റ ശ്രേയസ് അയ്യർക്ക് തന്റെ ആദ്യ മത്സരം സമ്മാനിച്ചത് കരിയറിലെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളാണ്. മത്സരത്തിൽ ടോസ് ലഭിച്ചിട്ടും കളിയിലും ക്യാപ്റ്റൻസിയിലും ഒരുപോലെ പരാജയപ്പെടാനായിരുന്നു അയ്യരുടെ വിധി.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെന്ന ശക്തമായ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 18.5 ഓവറിൽ വെറും 148 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരെ ഒരു വിജയം നേടിയ അയർലൻഡ് പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ഈ നാണംകെട്ട തോൽവിയോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയ നാല് മോശം റെക്കോർഡുകൾ പരിശോധിക്കാം:

indianplayers-1

1. ലോകകപ്പ് നേടിയ ശേഷമുള്ള ആ ശാപം തുടരുന്നു!

ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ശേഷം കളിക്കുന്ന തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. 2024-ൽ ലോകകപ്പ് നേടിയ ശേഷം സിംബാബ്‌വെയ്‌ക്കെതിരെ കളിച്ച ആദ്യ മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ തോറ്റിരുന്നു. ഇപ്പോൾ 2026 ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇതാ അയർലൻഡിനോടും തോറ്റിരിക്കുന്നു. ഈ അനാവശ്യ റെക്കോർഡ് രണ്ടുതവണ നേടുന്ന ലോകത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. ഇംഗ്ലണ്ട് മാത്രമാണ് ഇതിന് മുൻപ് ഈ നാണക്കേടിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ടീം.

2. അയർലൻഡിനോട് തോൽക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതിന് മുൻപ് ഒരു മത്സരത്തിൽ പോലും അയർലൻഡ് ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലായിരുന്നു. കളിച്ച 8 ടി20 മത്സരങ്ങളിലും 3 ഏകദിനങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. എന്നാൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ അയർലൻഡിനോട് തോൽവി വഴങ്ങിയതോടെ, അവർക്കെതിരെ തോൽക്കുന്ന ആദ്യത്തെ ഇന്ത്യൻ നായകനെന്ന നാണക്കേട് ശ്രേയസ് അയ്യരുടെ പേരിലായി.

3. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യർക്ക് ബാറ്റുകൊണ്ടും തിളങ്ങാനായില്ല. ക്യാപ്റ്റനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ വെറും 3 റൺസ് മാത്രമെടുത്ത് അയ്യർ പുറത്തായി. ടി20യിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അയ്യർ സ്വന്തമാക്കി. 2017-ൽ ശ്രീലങ്കയ്‌ക്കെതിരെ 17 റൺസെടുത്ത രോഹിത് ശർമ്മയുടെ റെക്കോർഡാണ് അയ്യർ തകർത്തത്.

4. പ്രസിദ്ധ് കൃഷ്ണയുടെ മോശം ബോളിങ് റെക്കോർഡ്

നീണ്ട നാളുകൾക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് ബെൽഫാസ്റ്റിൽ കടുത്ത നിരാശയാണ് നേരിട്ടത്. 4 ഓവറിൽ വിക്കറ്റൊന്നും നേടാനാകാതെ താരം 57 റൺസാണ് വഴങ്ങിയത്. ഇതിൽ അവസാന ഓവറിൽ മാത്രം 27 റൺസ് വിട്ടുകൊടുത്തു. അയർലൻഡിനെതിരെ ഒരു ഇന്ത്യൻ ബൗളർ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൺസാണിത്. കൂടാതെ തന്റെ അവസാന രണ്ട് അന്താരാഷ്ട്ര ടി20 മത്സരങ്ങളിലായി പ്രസീദ് 125 റൺസാണ് വിട്ടുകൊടുത്തത്. ഇതും ഒരു നാണംകെട്ട റെക്കോർഡാണ്.

Story first published: Saturday, June 27, 2026, 8:23 [IST]
Other articles published on Jun 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+