Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഡാഷ അഞ്ചാമത്തെ കാമുകി, അതിന് മുമ്പ് 4 പേര്‍! ഹര്‍ദിക്കിന്റെ ഗേള്‍ഫ്രണ്ട്‌സിനെ അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ. പന്തുകൊണ്ടും ബാറ്റുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റുന്ന ഹര്‍ദിക് ഇന്ത്യയുടെ അടുത്ത നായകനാണ്. ഇതിനോടകം ടി20യിലെ ഇന്ത്യയുടെ നായകനായ ഹര്‍ദിക്കിന് അധികം വൈകാതെ ഏകദിന നായകസ്ഥാനവും ലഭിച്ചേക്കും. സാമ്പത്തികമായി പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ.

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാവുകയും ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിക്കുകയും ചെയ്യാന്‍ ഹര്‍ദിക്കിനായിരുന്നു. ഇതോടെ താരമൂല്യത്തില്‍ വലിയ ഉയര്‍ച്ചയുമുണ്ടായി. പ്രശസ്ത സിനിമാ താരവും മോഡലും നര്‍ത്തകിയുമായ സെര്‍ബിയക്കാരി നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

എന്നാല്‍ നഡാഷയെ വിവാഹം ചെയ്യുന്നതിന് മുമ്പ് പ്രണയ ബന്ധങ്ങളുടെ പേരില്‍ നിരവധി തവണ ഗോസിപ്പ് കോളത്തില്‍ പേരു ചേര്‍ത്ത താരമാണ് ഹര്‍ദിക്. നേരത്തെ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ പഴയ പ്രണയ കഥകള്‍ പറഞ്ഞ് വെട്ടിലാവുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്ത താരമാണ് ഹര്‍ദിക് പാണ്ഡ്യ. കാമുകിമാരുടെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം നില്‍ക്കുന്ന താരമാണ് ഹര്‍ദിക്.

hardik pandya

നഡാഷയുമായുള്ള വിവാഹത്തിന് മുമ്പ് ഹര്‍ദിക്കിന്റെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. കൊല്‍ക്കത്തക്കാരിയായ മോഡല്‍ ലിഷ ശര്‍മയാണ് ഹര്‍ദിക്കിന്റെ ആദ്യ കാല കാമുകി. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് സൂപ്പര്‍ താരമായിട്ടില്ലാത്തതിനാല്‍ത്തന്നെ പല പൊതുസ്ഥലത്തും ഇരുവരേയും ഒന്നിച്ച് കണ്ടതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു.

എന്നാല്‍ കരിയറില്‍ ഉയര്‍ച്ചയിലേക്കെത്തിയപ്പോള്‍ ഹര്‍ദിക് ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. തന്റെ കരിയറില്‍ ശ്രദ്ധ നല്‍കുന്നതിനായി പ്രണയ ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹര്‍ദിക് താല്‍പര്യം കാട്ടിയെന്നും ലിഷ ശര്‍മക്ക് ബന്ധം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഹര്‍ദിക് ബ്രേക്കപ്പ് ചെയ്യുകയായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഹര്‍ദിക്കിന്റെ മറ്റൊരു കാമുകിയെന്ന് ആരാധകര്‍ കണ്ടെത്തിയത് ബിഗ് ബോസിലൂടെ പ്രശസ്തയായ ഇല്ലി അവറാമാണ്. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഹര്‍ദിക്കിന്റെ ചേട്ടനും ക്രിക്കറ്റ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തില്‍ ഇല്ലി പങ്കെടുത്തതോടെ ഹര്‍ദിക്കും ഇല്ലിയും തമ്മിലുള്ള പ്രണയ വാര്‍ത്ത കൂടുതല്‍ ചര്‍ച്ചയായി. ഹര്‍ദിക്കിന്റെ കാമുകിയെന്ന നിലയില്‍ ഇല്ലി ഗോസിപ്പ് കോളത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി.

എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. രണ്ടുവര്‍ത്തോളം നീണ്ടുനിന്ന പ്രണയം വിവാഹത്തിലേക്കെത്താതെ അവസാനിച്ചു. നഡാഷയുമായുള്ള പ്രണയ ബന്ധം അപ്രതീക്ഷിതമായാണ് ഹര്‍ദിക് വെളിപ്പെടുത്തിയത്. ഹര്‍ദിക് നഡാഷയുമായുള്ള പ്രണയം വെളിപ്പെടുത്തിയപ്പോള്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ ഇല്ലി പങ്കുവെച്ചത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ്.

ഹര്‍ദിക്കിന്റെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയ മറ്റൊരാള്‍ ഉര്‍വശി റൗത്തേലയാണ്. ഹര്‍ദിക്കിന്റെ ചേട്ടന്‍ ക്രുണാല്‍ പാണ്ഡയുടെ അടുത്ത സുഹൃത്താണ് ഉര്‍വശി. അതുകൊണ്ടുതന്നെ ഹര്‍ദിക്കുമായും ഉര്‍വശിക്ക് സുഹൃത് ബന്ധം ഉണ്ടായിരുന്നു. ഇത് പതിയെ പ്രണയമായിയെന്നാണ് ഗോസിപ്പ് കോളത്തിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്ന് ഗോസിപ്പായപ്പോള്‍ ഹര്‍ദിക്കിനോട് ഇതിനെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു ബദ്ധമില്ലെന്നാണ് ഹര്‍ദിക് പറഞ്ഞത്.

എന്തായാലും ഈ പ്രണയവും വിവാഹത്തിലേക്കെത്തിയില്ല. നാലാമതായി ഹര്‍ദിക്കിന്റെ കാമുകിയെന്ന നിലയില്‍ പേരുചേര്‍ക്കപ്പെട്ടത് ഇഷ ഗുപ്തയുടേതാണ്. പബ്ബില്‍ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമായെന്നാണ് ഗോസിപ്പ് കോളത്തിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രണയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹര്‍ദിക് ബന്ധം നിഷേധിച്ചിരുന്നു.

Story first published: Saturday, June 24, 2023, 22:21 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+