Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലും കോലിക്ക് പകരക്കാരനില്ല, മൂന്നാം നമ്പറില്‍ കളിച്ച ഇവരെല്ലാം ഫ്ളോപ്പ്! മടങ്ങിവരൂ

2024ലെ ടി290 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം നിലവില്‍ ടി20 പദ്ധതികളുടെ പുറത്താണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലേക്ക് പരിഗണിച്ച് ടി20 ലോകകപ്പിനായി തയ്യാറാക്കുകയാണ് നിലവില്‍ ഇന്ത്യ ചെയ്യുന്നത്. എന്നാല്‍ സീനിയര്‍ താരങ്ങളില്ലാതെ മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ പതറുന്നതായാണ് കാണാനാവുന്നത്.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് വരുന്നത്. ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരും ഈ രണ്ട് സ്ഥലത്തും കളിച്ചിട്ടില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിലൂടെത്തന്നെ സീനിയര്‍ താരങ്ങളുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തം. മറ്റാര് കളിച്ചില്ലെങ്കിലും വിരാട് കോലി ഇന്ത്യയുടെ ടി20 ടീമില്‍ വേണം.

rohit sharma

കോലിക്ക് ടി20 ഫോര്‍മാറ്റില്‍ വിശ്രമം നല്‍കിയ ശേഷം ചില താരങ്ങളെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച് ഫ്‌ളോപ്പായവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. രാഹുല്‍ ത്രിപാഠിയെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലടക്കം ത്രിപാഠിക്ക് അവസരം ലഭിച്ചെങ്കിലും മികവ് കാട്ടാന്‍ സാധിക്കാതെ പോയതോടെ തഴയപ്പെട്ടു.

അഞ്ച് മത്സരത്തില്‍ നിന്ന് 97 റണ്‍സാണ് ത്രിപാഠി നേടിയത്. ശരാശരി 20 മാത്രം. ശ്രീലങ്കയ്‌ക്കെതിരേ ഒരു മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ ത്രിപാഠി തീര്‍ത്തും നിറം മങ്ങി. ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് അദ്ദേഹമുള്ളത്. ഇനിയൊരു തിരിച്ചുവരവും അസാധ്യമാണ്. വിരാട് കോലിയുടെ വിടവ് നികത്താനിറങ്ങിയ ത്രിപാഠിക്ക് കോലിയുടെ മികവിന്റെ ഏഴയലത്ത് എത്താന്‍ സാധിക്കാതെ പോയി.

രണ്ടാമത്തെ താരം ദേവ്ദത്ത് പടിക്കലാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദേവ്ദത്ത് ആര്‍സിബിക്കായും രാജസ്ഥാന്‍ റോയല്‍സിനായും മികവ് കാട്ടിയിട്ടുണ്ട്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടി20യില്‍ ദേവ്ദത്തിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചു. 38 റണ്‍സാണ് ആകെ നേടാനായത്. സ്‌ട്രൈക്കറേറ്റ് 100 മാത്രം. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ദേവ്ദത്ത് ഇന്ത്യയുടെ പരിഗണനയിലില്ല. ഇനിയൊരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയും വളരെ കുറവാണ്.

മൂന്നാമത്തെ താരം രോഹിത് ശര്‍മയാണ്. വെടിക്കെട്ട് ഓപ്പണറും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയും മൂന്നാം നമ്പറില്‍ പയറ്റി നോക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരേ ടി20 ലോകകപ്പിലാണ് അടുത്ത കാലത്തായി രോഹിത് മൂന്നാം നമ്പറിലെത്തിയത്. 14 റണ്‍സുമായി രോഹിത് പുറത്തായി. പിന്നീട് മൂന്നാം നമ്പറില്‍ കളിക്കാന്‍ തയ്യാറായിട്ടില്ല. നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളുടെ പുറത്താണ് രോഹിത്തുള്ളത്. ടി20 ലോകകപ്പ് രോഹിത് കളിക്കുന്ന കാര്യം സംശയമാണ്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ഓപ്പണറുമായ ഇഷാന്‍ കിഷനും മൂന്നാം നമ്പറില്‍ ബാറ്റു ചെയ്തിട്ടുണ്ട്. 9 പന്തില്‍ 4 റണ്‍സാണ് ഇഷാന്‍ നേടിയത്. 44.44 മാത്രമായിരുന്നു സ്‌ട്രൈക്കറേറ്റ്. മൂന്നാം നമ്പറില്‍ ഇഷാനും ഫ്‌ളോപ്പാണ്. നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും കോലിയില്ല.

സൂര്യകുമാര്‍ യാദവാണ് ആദ്യത്തെ രണ്ട് മത്സരത്തിലും മൂന്നാം നമ്പറില്‍ കളിച്ചത്. രണ്ട് മത്സരത്തിലും താരം ഫ്‌ളോപ്പായിരുന്നു. ടി20 ലോകകപ്പിന് മുമ്പ് വിരാട് കോലിയെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

Story first published: Monday, August 7, 2023, 14:35 [IST]
Other articles published on Aug 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+