ഡിവില്ലിയേഴ്‌സ് 0, ദക്ഷിണാഫ്രിക്ക 79 ഓള്‍ ഔട്ട്!
നാഗ്പൂര്‍: ഇതെന്ത് പിച്ച്... ഇതെന്ത് ബാറ്റിംഗ് ....? ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വെറും 79 റണ്‍സിന് ഓളൗട്ടായി. സ്പിന്നര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ ജെ പി ഡുമിനി ഒഴികെയുള്ള ഒരാള്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ആയില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 136 റണ്‍സിന്റെ ലീഡി കിട്ടി.
ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സില്‍ 215 ന് പുറത്താക്കിയ ദക്ഷിണാഫ്രിക്കയ്ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യ രണ്ടാം ദിവസം കരുതി വെച്ചത്. ഒന്നാമത്തെ ഓവര്‍ മുതല്‍ വിക്കറ്റുകള്‍ ചടപടാ വീണു. റണ്‍സൊന്നിന് വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്. സ്വതവേ സ്പിന്ന് കണ്ടാല്‍ മുട്ടിടിക്കുന്ന ദക്ഷിണാഫ്രിക്ക നാഗ്പൂരിലെ പിച്ച് കൂടിയായതോടെ അമ്പേ തകര്‍ന്നുപോയി. ചിത്രങ്ങളിലേക്ക്.

ഡിവില്ലിയേഴ്‌സ് 0
ഏത് പിച്ചിലും ഏത് സ്പിന്നിനെയും നേരിടാന്‍ പോന്ന എ ബി ഡിവില്ലിയേഴ്‌സ് പൂജ്യത്തിന് പുറത്തായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയായി. ജഡേജയാണ് റിട്ടേണ്‍ ക്യാച്ചിലൂടെ ഡിവില്ലിയേഴ്‌സിനെ മടക്കിയത്.

അശ്വിന് 5 വിക്കറ്റ്
5 വിക്കറ്റോടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യയുടെ ഹീറോ ആയത്. രണ്ടാം ദിവസം ഒന്നാമത്തെ ഓവറില്‍ തന്നെ അശ്വിന്‍ വിക്കറ്റ് വീഴ്ത്തി. 31 കളിയില്‍ ഇതോടെ അശ്വിന് 162 വിക്കറ്റുകളായി.

ജഡേജയെന്താ മോശമാ
12 ഓവറില്‍ 33 റണ്‍സിന് 4 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം. ഇതില്‍ ഡിവില്ലിയേഴ്‌സിന്റെ പ്രൈസ് വിക്കറ്റും പെടും.

ഡുമിനി പൊരുതി നോക്കി
65 പന്തില്‍ രണ്ട് സിക്‌സ് അടക്കം 35 റണ്‍സെടുത്ത് ജെ പി ഡുമിനി ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. പത്താമനായിട്ടാണ് ഡുമിനി പുറത്തായത്. മിശ്രയ്ക്കാണ് വിക്കറ്റ്.

ബാറ്റിംഗ് പാടേ പാളി
എട്ട് പേരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കാണാതെ മടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ സംപൂര്‍ണ ആധിപത്യമായിരുന്നു നാഗ്പൂരില്‍

ഇതെന്ത് പിച്ച്
ഒന്നാം ദിനം മുതല്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ച് ഇതിനോടകം ഏറെ പഴി വാങ്ങിക്കഴിഞ്ഞു. നാലാം ദിവസവും അഞ്ചാം ദിവസവും ഇവിടെ ബാറ്റ് ചെയ്യാനേ പറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications