ജഡേജ 90, അശ്വിന്‍ 72, ജയന്ത് യാദവ് 55.. ഇന്ത്യ 410 ഓളൗട്ട്, ഒന്നാം ഇന്നിംഗ്‌സില്‍ 134 റണ്‍സ് ലീഡ്!
മോഹാലി: വാലറ്റത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നടത്തിയ അത്യുജ്വല ചെറുത്ത് നില്‍പ് ഇന്ത്യയ്ക്ക് നല്‍കിയത് മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷ. ഏഴാം നമ്പറില്‍ ഇറങ്ങിയ അശ്വിന്‍, എട്ടാം നമ്പറില്‍ ജഡേജ, ഒമ്പതാം നമ്പറില്‍ ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തട്ടുപൊളിപ്പന്‍ പ്രകടനം പുറത്തെടുത്തത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 283 നെതിരെ നാല് വിക്കറ്റ് ബാക്കി നില്‍ക്കേ 12 റണ്‍സ് കടവുമായിട്ടാണ് ഇന്ത്യ മൂന്നാം ദിനം കളിക്കാനിറങ്ങിയത്. എന്നാല്‍ ജഡേജയും അശ്വിനും യാദവും ചേര്‍ന്ന് ആ കടം വീട്ടുക മാത്രമല്ല, 134 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യയ്ക്ക് നേടിത്തരികയും ചെയ്തു. രണ്ടര ദിവസവും ഈ ലീഡും കൊണ്ട് ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റും എളുപ്പം ജയിക്കാവുന്നതേയുള്ളൂ..

അശ്വിന്‍ തുടങ്ങിവെച്ചു
തലേദിവസം അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ആര്‍ അശ്വിനാണ് ജഡേജയ്‌ക്കൊപ്പം ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്നു എന്നുറപ്പാക്കിയത്. 113 പന്തില്‍ 11 ബൗണ്ടറികളോടെയാണ് അശ്വിന്‍ 72 റണ്‍സെടുത്തത്.

ജഡേജയുടെ കരിയര്‍ ബെസ്റ്റ്
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സര്‍ ജഡേജ പുറത്തെടുത്തത്. 170 പന്തില്‍ 10 ഫോറും 1 സിക്‌സും സഹിതം 90 റണ്‍സ്. ഇതാദ്യമായിട്ടാണ് ജഡേജ ടെസ്റ്റിലെ ഒരിന്നിംഗ്‌സില്‍ 100 ല്‍ കൂടുതല്‍ പന്തുകള്‍ നേരിടുന്നത്.

ജയന്ത് യാദവിനും ഫിഫ്റ്റി
ഏഴാമനും എട്ടാമനും പിന്നാലെ ഒമ്പതാമനായി ക്രീസിലെത്തിയ ജയന്ത് യാദവും ഇന്ത്യയ്ക്ക് വേണ്ടി ഫിഫ്റ്റിയടിച്ചു. ഈ 55 റണ്‍സ് യാദവിന്റെ ആദ്യത്തെ ഫിഫ്റ്റിയാണ്.

സ്റ്റോക്‌സിന് അഞ്ച്
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 26 ഓവറില്‍ 73 റണ്‍സിനാണ് സ്‌റ്റോക്‌സ് 5 വിക്കറ്റെടുത്തത്

റഷീദിന് നാല്
നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദും ബൗളിംഗില്‍ തിളങ്ങി. 118 റണ്‍സ് വഴങ്ങിയാണ് റഷീദ് 4 പേരെ പുറത്താക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications