Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റ്: കിട്ടിയ മുന്‍തൂക്കം ഇന്ത്യ കൈവിട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് രക്ഷയില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ഇടക്കിടെ ഉശിര് കാണിച്ചെങ്കിലും ഒന്നാം ദിനം ഓസ്‌ട്രേലിയ അല്ലലില്ലാതെ കഴിച്ചുകൂട്ടി. ബോക്‌സിംഗ് ഡേ ടെസ്റ്റ് ആദ്യദിനം പിന്നിടുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 എന്ന നിലയിലാണ്.

72 റണ്‍സെടുത്ത സ്മിത്താണ് ഓസ്‌ട്രേലിയയെ വീണ്ടും കരകയറ്റിയത്. പരമ്പരയില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന സ്മിത്ത് 158 പന്തില്‍ 72 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നുണ്ട്. 23 റണ്‍സെടുത്ത ഹാഡിനാണ് ഒപ്പം. ഫാസ്റ്റ് ബൗളര്‍മാരായ ഷമിയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിത്രങ്ങളിലേക്ക്

വാര്‍ണറെ വേഗം കിട്ടി

വാര്‍ണറെ വേഗം കിട്ടി

വെടിക്കെട്ട് വീരന്‍ ഡേവിഡ് വാര്‍ണറെ ഉമേഷ് യാദവ് പൂജ്യത്തിന് പുറത്താക്കി. ശിഖര്‍ ധവാന് ക്യാച്ച്. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല

വാട്‌സന്‍ ഫോമിലേക്ക്

വാട്‌സന്‍ ഫോമിലേക്ക്

മധ്യനിരയില്‍ ഷെയ്ന്‍ വാട്‌സന്‍ ഫോമിലെത്തിയത് ഓസ്‌ട്രേലിയയ്ക്ക് രക്ഷയായി. 52 റണ്‍സെടുത്ത വാട്‌സനെ അശ്വിനാണ് പുറത്താക്കിയത്.

രാഹുല്‍ വരുന്നു

രാഹുല്‍ വരുന്നു

ഫോമിലല്ലാത്ത രോഹിത് ശര്‍മയ്ക്ക് പകരം കര്‍ണാടക ബാറ്റ്‌സ്മാന്‍ കെ രാഹുല്‍ ടീമിലെത്തി. രാഹുലിന്റെ അരങ്ങേറ്റ മത്സരമാണിത്.

ധോണിക്ക് ഭാഗ്യമില്ലേ

ധോണിക്ക് ഭാഗ്യമില്ലേ

വാര്‍ഡണറെ പൂജ്യത്തിന് കിട്ടിയിട്ടും ഓസ്‌ട്രേലിയയെ വരിഞ്ഞ് മുറുക്കാന്‍ ധോണിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ചെറിയ ചെറിയ പാര്‍ട്ണര്‍ഷിപ്പുകളിലൂടെ അവര്‍ സ്‌കോര്‍ ഉയര്‍ത്തി

സ്മിത്തിനെ കൊണ്ട് രക്ഷയില്ല

സ്മിത്തിനെ കൊണ്ട് രക്ഷയില്ല

സെഞ്ചുറികളും അര്‍ദ്ധസെഞ്ചുറികളും കൊണ്ട് ഈ പരമ്പര തന്റേതാക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍. 72 ഒന്നാം ദിനം 72 റണ്‍സെടുത്ത സ്മിത്ത് പുറത്താകാതെ നില്‍ക്കുകയാണ്.

ഉമേഷ് യാദവ് കലക്കി

ഉമേഷ് യാദവ് കലക്കി

മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവാണ് ഇന്ത്യയുടെ ബൗളര്‍. രണ്ട് വിക്കറ്റുകളും യാദവ് വീഴ്ത്തി.

ഷമിയും മോശമാക്കിയില്ല

ഷമിയും മോശമാക്കിയില്ല

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കും കിട്ടി രണ്ട് വിക്കറ്റ്

Story first published: Friday, December 26, 2014, 13:01 [IST]
Other articles published on Dec 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+