Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്റെ മാജിക്കിന് മുന്നില്‍ പകച്ചുപോയി ശ്രീലങ്കയുടെ ബാല്യം, തോറ്റത് 9 വിക്കറ്റിന്!

വിശാഖപട്ടണം: ഒന്നാം സ്പെല്ലില്‍ 3 വിക്കറ്റ്. ആകെ നാലോവറില്‍ 8 റണ്‍സിന് 4 വിക്കറ്റ്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ആര്‍ അശ്വിന്റെ സ്പിന്‍ ഇന്ദ്രജാലത്തിന് മുന്നില്‍ പകച്ചുപോയി ശ്രീലങ്കയുടെ യുവനിര. തട്ടിയും മുട്ടിയും 82 റണ്‍സ് ഒപ്പിച്ചെടുത്ത അവര്‍ക്ക് 20 ഓവര്‍ തികച്ചുകളിക്കാന്‍ പോലും പറ്റിയില്ല. മറുപടി ബാറ്റിംഗില്‍ പൂ പറിക്കുന്ന ലാഘവത്തോടെ ഇന്ത്യ ലക്ഷ്യം കണ്ടു.

പുനെയില്‍ തങ്ങളെ ഞെട്ടിച്ച ശ്രീലങ്കയെ പിന്നീടുള്ള രണ്ട് കളികളിലും പക തീര്‍ക്കുന്നത് പോലെയാണ് ഇന്ത്യന്‍ ടീം എതിരിട്ടത്. റാഞ്ചിയില്‍ 69 റണ്‍സിനായിരുന്നു ജയമെങ്കില്‍ വിശാഖപട്ടണത്ത് അത് 9 വിക്കറ്റിനായി. കളിക്കൊപ്പം പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ഒന്നാം റാങ്ക് ഭദ്രം. ലോക ഒന്നാം നമ്പര്‍ ടീമെന്ന പെരുമയോടെ ഇന്ത്യയ്ക്ക് ഏഷ്യാകപ്പും ലോകകപ്പും കളിക്കാനിറങ്ങാം. അശ്വിന്റെ മാജിക്കും ഇന്ത്യയുടെ വിജയവും ചിത്രങ്ങളിലൂടെ..

അശ്വിനാണ് എല്ലാം

അശ്വിനാണ് എല്ലാം

മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരിസ് എല്ലാം ആര്‍ അശ്വിനാണ്. ഒന്നാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് തുടങ്ങിയ അശ്വിന്‍ മൊത്തം നാല് വിക്കറ്റെടുത്തു. പരമ്പരയില്‍ 9 വിക്കറ്റും 31 റണ്‍സും സ്വന്തം പേരിലാക്കിയ അശ്വിന്‍ മാന്‍ ഓഫ് ദ സീരിസ് പട്ടത്തിനും അര്‍ഹനായി.

ധവാന്‍ വീണ്ടും

ധവാന്‍ വീണ്ടും

റാഞ്ചിയില്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ഒരിക്കല്‍ കൂടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തു. 46 പന്തില്‍ പുറത്താകാതെ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്.

ശ്രീലങ്കയ്ക്ക് ദയനീയ റെക്കോര്‍ഡ്

ശ്രീലങ്കയ്ക്ക് ദയനീയ റെക്കോര്‍ഡ്

ട്വന്റി 20യിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2010 ല്‍ അവര്‍ ഇതിന് മുമ്പ് 87 റണ്‍സിന് പുറത്തായിട്ടുണ്ട്.

ഇന്ത്യയ്ക്ക് എല്ലാം ഈസി

ഇന്ത്യയ്ക്ക് എല്ലാം ഈസി

ഒരു തിടുക്കവും ഇല്ലാതെയായിരുന്നു ഇന്ത്യ ശ്രീലങ്കയുടെ ടോട്ടല്‍ പിന്തുടര്‍ന്നത്. നല്ല പന്തുകള്‍ ശ്രദ്ധയോടെ കളിച്ച അവര്‍ മോശം പന്തുകള്‍ക്ക് വേണ്ടി കാത്തുനിന്നു. രോഹിത് ശര്‍മ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രഹാനെ 22 റണ്‍സോടെ പുറത്താകാതെ നിന്നു

Story first published: Monday, February 15, 2016, 10:59 [IST]
Other articles published on Feb 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+