ലങ്കയോട് പക വീട്ടി ദക്ഷിണാഫ്രിക്ക; ഏകദിനത്തിനു പിന്നാലെ ടി20 പരമ്പരയും തൂത്തുവാരി
ജൊഹാനസ്ബർഗ്: ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ലങ്കയ്ക്ക് തകർപ്പൻ തിരിച്ചടി നൽകി ദക്ഷിണാഫ്രിക്ക. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ നടന്ന ഏകദിന, ടി20 പരമ്പരയിൽ ശ്രീലങ്കയെ ആതിഥയരായ ദക്ഷിണാഫ്രിക്ക നിലംതൊടിക്കാതെ തുരത്തുകയായിരുന്നു. മൂന്ന് മൽസരങ്ങളുടെ ട്വൻറി20 പരമ്പര 3-0നാണ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയത്. മഴയെത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 45 റൺസിനായിരുന്നു പരമ്പരയിലെ അവസാന ടി20യിൽ ദക്ഷിണാഫ്രിക്കയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡ്വയ്ൻ പ്രിട്ടോറിയസിന്റെയും (77*) റീസ ഹെൻഡ്രിക്സിന്റെയും (66) അർധ സെഞ്ചുറിയുടെ മികവിൽ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റൺസ് അടിച്ചെടുക്കുകയായിരുന്നു. 42 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും പ്രിട്ടോറിയസിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടപ്പോൾ 52 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും ഹെൻഡ്രിക്സിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ ജെപി ഡുമിനി (34*) റൺസെടുത്തു.
മറുപടിയിൽ 15.4 ഓവറിൽ 137 റൺസിന് ലങ്ക കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റെടുത്ത ആൻഡിലെ പെഖ് ലു വായോയാണ് ആതിഥേയ ബൗളിങ് നിരയിൽ മികച്ചുനിന്നത്. 38 റൺസെടുത്ത നിറോഷൻ ഡിക് വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറർ. പ്രിട്ടോറിയസിനെ മാൻ ഓഫ് ദി മാച്ചായും ഹെൻഡ്രിക്സിനെ മാൻ ഓഫ് ദി സീരിസായും തിരഞ്ഞെടുത്തു.
Story first published: Monday, March 25, 2019, 11:07 [IST]
Other articles published on Mar 25, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications