എന്തൊരു ബാറ്റിങ്, ഞെട്ടിപ്പോയി!! എതിര്‍ താരമല്ല, അതു സ്വന്തം ടീമംഗം... വെളിപ്പെടുത്തി ഇഷാന്ത്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനു ജയത്തോടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഡല്‍ഹി 37 റണ്‍സിനു തകര്‍ത്തുവിട്ടത്. റിഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിക്കു മികച്ച ജയം സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങിയ പന്ത് പുറത്താവാതെ 27 പന്തില്‍ 78 റണ്‍സ് വാരിക്കൂട്ടി.
പന്തിന്റെ ബാറ്റിങ് തന്നെ ഞെട്ടിച്ചതായി ടീമംഗവും ഇന്ത്യന്‍ ടെസ്റ്റ് സ്ഥിരാംഗവുമായ പേസര്‍ ഇഷാന്ത് ശര്‍മ വ്യക്തമാക്കി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം. കളിയില്‍ ഇഷാന്ത് രണ്ടു വിക്കറ്റുമായി തിളങ്ങിയിരുന്നു.

ഭയന്നു പോയി
പന്തിന്റെ ബാറ്റിങ് കണ്ടപ്പോള്‍ താന്‍ ഭയന്നുപോയെന്ന് ഇഷാന്ത് വെളിപ്പെടുത്തി. പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ബോള്‍ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്കു പറക്കുന്നതാണ് കണ്ടത്. പിച്ച് എത്രത്തോളം ബാറ്റിങിനെ തുണയ്ക്കുന്നതാണെന്ന് ഈ ഇന്നിങ്‌സ് കണ്ടതോടെ തനിക്കു ബോധ്യമായതായും പേസര്‍ പറഞ്ഞു.
പന്ത് കളിച്ചതു പോലൊരു ഇന്നിങ്‌സ് മുംബൈയുടെ ഏതെങ്കിലുമൊരു താരം പുറത്തെടുക്കുമോയെന്നതായിരുന്നു ആശങ്ക. ഭാഗ്യം കൊണ്ട് അതുണ്ടായില്ലെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

കൗണ്ടിയിലെ പ്രകടനം
ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനായതിന്റെ ആത്മവിശ്വാസമാണ് തനിക്കു മുതല്‍ക്കൂട്ടായതെന്നു ഇഷാന്ത് വ്യക്തമാക്കി. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. കൗണ്ടിയിലെ പ്രകടനം നന്നായി പന്തെറിയാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും നല്‍കി. കൗണ്ടിയില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യക്കു വേണ്ടി നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതും തുണയായി.
മനോധൈര്യത്തോടെ പന്തെറിഞ്ഞ് കളി നിയന്ത്രിക്കാനാണ് ശ്രമിച്ചത്. കാരണം മല്‍സരഫലം തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ അതു പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പേസര്‍ ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം നല്‍കുന്ന ജയം
മുംബൈക്കെതിരേ നേടിയ മികച്ച ജയം ടീമിന്റെയാകെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ഇഷാന്ത് പറഞ്ഞു. ഞങ്ങളുടേത് പുതിയ ്ടീമാണ്. മികച്ച സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ജയത്തോടെ തുടങ്ങുകയെന്നത് വളരെ പ്രധാനമായിരുന്നുവെന്നും പേസര്‍ വ്യക്തമാക്കി. നല്ല ഒത്തിണക്കത്തോടെയാണ് ഡല്‍ഹി ആദ്യ മല്‍സരം കളിച്ചതെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു. കളിയില്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങിയാണ് പേസര്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications