Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌ന, ധോണി, യുവി.. വെറ്ററന്‍സ് നിറഞ്ഞാടി, ചാഹലിന് 6 വിക്കറ്റ്; ഇന്ത്യയ്ക്ക് 75 റണ്‍സ് ജയം, പരമ്പര!

ബെംഗളൂരു: ബാറ്റിംഗ് നിരയിലെ വെറ്ററന്‍മാരും ബൗളിംഗ് നിരയിലെ കുഞ്ഞ് ചെക്കന്മാരും കളം നിറഞ്ഞ് കളിച്ച മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 202, ഇംഗ്ലണ്ട് 16.3 ഓവറില്‍ 127 റണ്‍സിന് ഓളൗട്ട്.

ഇംഗ്ലണ്ട് ബൗളര്‍മാരുടെ ആധിപത്യത്തോടെയായിരുന്നു കളിയുടെ തുടക്കം. വിരാട് കോലി ഒരിക്കല്‍ കൂടി ഓപ്പണറായി ഇറങ്ങി പരാജയപ്പെട്ടു. എന്നാല്‍ വണ്‍ഡൗണില്‍ റെയ്‌നയും ടു ഡൗണില്‍ ധോണിയും ത്രീ ഡൗണില്‍ യുവരാജും മിന്നിയതോടെ ഇന്ത്യ 200 കടന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിലാണ് അവസാനത്തെ 8 വിക്കറ്റുകള്‍ പോയത്. അക്കഥ ഇങ്ങനെ.

നിരാശയോടെ തുടക്കം

നിരാശയോടെ തുടക്കം

കെ എല്‍ രാഹുലുമായുള്ള ആശയക്കുഴപ്പത്തിനിടയില്‍ വിരാട് കോലി റണ്ണൗട്ടായിക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. 2 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 4 റണ്‍സ്. 22 റണ്‍സുമായി കെ എല്‍ രാഹുലും മടങ്ങി. 18 പന്തില്‍ 2 ഫോറും ഒരു സിക്‌സും രാഹുല്‍ പറത്തി.

ആങ്കര്‍ റോളില്‍ റെയ്‌ന

ആങ്കര്‍ റോളില്‍ റെയ്‌ന

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ റെയ്‌നയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നങ്കൂരമിട്ടത്. 45 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും പറത്തി തകര്‍പ്പന്‍ ഒരു 63 റണ്‍സ്. ഇന്ത്യയുടെ ടോപ് സ്‌കോററും റെയ്‌ന തന്നെ.

കന്നി ഫിഫ്റ്റിയുമായി ധോണി

കന്നി ഫിഫ്റ്റിയുമായി ധോണി

റെയ്‌നയ്‌ക്കൊപ്പം ധോണി കൂടി ചേര്‍ന്നതോടെ ഇന്ത്യ തീര്‍ത്തും ഡ്രൈവിങ് സീറ്റിലായി. 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമായി 56 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. അന്താരാഷ്ട്ര ട്വന്റി 20 യില്‍ ധോണിയുടെ കന്ന ഫിഫ്റ്റി കൂടിയാണ് ഇത്.

 യുവിയുടെ ലിറ്റില്‍ കാമിയോ

യുവിയുടെ ലിറ്റില്‍ കാമിയോ

അധികമൊന്നും യുവരാജ് ക്രീസില്‍ നിന്നില്ല. വെറും പത്ത് പന്തുകള്‍. അതില്‍ ഡെത്ത് ബൗളര്‍ സ്‌പെഷലിസ്റ്റായ ക്രിസ് ജോര്‍ദാന്റെ വകയായിരുന്നു അഞ്ച് പന്തുകള്‍. മൂന്നെണ്ണം യുവരാജ് സിക്‌സറിന് പറത്തി. ഒരെണ്ണം ബൗണ്ടറിയിലേക്കും. ഒരോവറില്‍ യുവി അടിച്ചത് 24. ആകെ പത്ത് പന്തില്‍ 27.

ചാഹലിന്റെ മാജിക്ക്

ചാഹലിന്റെ മാജിക്ക്

നാലോവറില്‍ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് യുവ ലെഗ് സ്പിന്നര്‍ യുവേന്ദ്ര ചാഹല്‍ വീഴ്ത്തിയത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അഞ്ച് വിക്കറ്റിന് ഉടമയാകുന്നത്. രണ്ടാമത്തെ സ്‌പെല്ലിലെ രണ്ടോവറില്‍ ആറ് റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ചാഹലാണ് മാന്‍ ഓഫ് ദ മാച്ച്.

ഭുമ്രയെന്താ മോശമാ

ഭുമ്രയെന്താ മോശമാ

കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്ത് നിന്നായിരുന്നു ഭുമ്ര തുടങ്ങിയത്. ബട്‌ലര്‍ അടക്കം മൂന്ന് പേര്‍ ഭുമ്രയുടെ പന്തിന്റെ ചൂടറിഞ്ഞു. 2.3 ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ്. ബാക്കിയുള്ള ഒരു വിക്കറ്റ് അമിത് മിശ്രയ്ക്കാണ്. മിശ്ര നാലോവറില്‍ വഴങ്ങിയത് 23 റണ്‍സ്.

തകര്‍ന്നുപോയി ഇംഗ്ലണ്ട്

തകര്‍ന്നുപോയി ഇംഗ്ലണ്ട്

റൂട്ടും മോര്‍ഗനും കൂടി ഇംഗ്ലണ്ടിനെ കരക്കെത്തിക്കും എന്ന് തോന്നിയതാണ്. എന്നാല്‍ പതിനാലാം ഓവറില്‍ സ്‌കോര്‍ 119 ല്‍ നില്‍ക്കേ മോര്‍ഗന്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പണി തീര്‍ന്നു. എട്ട് റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുപോയാല്‍ പിന്നെ ഇംഗ്ലണ്ടല്ല ഏത് ടീമായാലും തകര്‍ന്നുപോകില്ലേ.

Story first published: Wednesday, February 1, 2017, 22:46 [IST]
Other articles published on Feb 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+