Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിച്ചടിച്ച് ഓസ്‌ട്രേലിയ 530 ലെത്തി, ഇന്ത്യയും മോശമില്ല

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയയും ഇന്ത്യയും വീതം വെച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെയും വാലറ്റക്കാരുടെയും ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയ 530 റണ്‍സ് വരെയെത്തി. ഓപ്പണര്‍ മുരളി വിജയുടെ അര്‍ദ്ധസെഞ്ചുറിയായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയുടെ മറുപടി.

55 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന വിജയുടെ പിന്‍ബലത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയുടെ സ്‌കോറിനെക്കാള്‍ 322 റണ്‍സ് കുറവ്. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒരു തിരിച്ചുവരവ് ഏതാണ്ട് അസാധ്യമാണ്. മെല്‍ബണ്‍ ടെസ്റ്റിലെ ചിത്രങ്ങളിലേക്ക്.

ഇന്ത്യയ്ക്കും വേണം ഇങ്ങനെ ഒരു ക്യാപ്റ്റന്‍

ഇന്ത്യയ്ക്കും വേണം ഇങ്ങനെ ഒരു ക്യാപ്റ്റന്‍

മാരക ഫോമിലാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. മെല്‍ബണില്‍ 192 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.

ഹാഡിന്‍ തടിതപ്പി

ഹാഡിന്‍ തടിതപ്പി

മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താകുന്നതിന്റെ വക്കത്തായിരുന്നു കീപ്പര്‍ ഹാഡിന്‍, എന്നാല്‍ മെല്‍ബണിലെ 55 റണ്‍സ് ഹാഡിന് തുണയായി.

ഷമിക്ക് നാല് വിക്കറ്റ്

ഷമിക്ക് നാല് വിക്കറ്റ്

നാല് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഷമിയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

അഞ്ച് ബൗളര്‍മാര്‍ വേണം

അഞ്ച് ബൗളര്‍മാര്‍ വേണം

നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ കൊണ്ട് ഓസ്‌ട്രേലിയയെ ഓളൗട്ടാക്കാമെന്ന് കരുതുന്നതില്‍ ഒരു കാര്യവുമില്ല. ഇടക്കിടെ വിക്കറ്റെടുക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ബൗളിംഗിന് തീരെ ഗ്രിപ്പ് പോര

ഇത്തവണ അടി ഹാരിസ് വക

ഇത്തവണ അടി ഹാരിസ് വക

കഴിഞ്ഞ ടെസ്റ്റില്‍ ജോണ്‍സനായിരുന്നു വാലറ്റത്ത് റണ്‍ വാരിക്കൂട്ടിയത്. എന്നാല്‍ ഇവിടെ ആ റോള്‍ ഹാരിസ് ഏറ്റെടുത്തു. 88 പന്തിലാണ് ഹാരിസ് 74 റണ്‍സെടുത്തത്.

വിജയ് തകര്‍ക്കുന്നു

വിജയ് തകര്‍ക്കുന്നു

മൂന്ന് ടെസ്റ്റുകളില്‍ നിന്നായി വിജയ് 400 റണ്‍സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 55 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന വിജയില്‍ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.

Story first published: Saturday, December 27, 2014, 12:58 [IST]
Other articles published on Dec 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+