Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ക്രിക്കറ്റിലെത്തിയിട്ട് 30 വര്‍ഷം, അറിയണം ഇക്കാര്യങ്ങള്‍

മുംബൈ: മൂന്നു പതിറ്റാണ്ട് മുന്‍പൊരു നവംബര്‍ 15. പതിനാറുകാരന്‍ പയ്യനുമായി ഇന്ത്യ കളിക്കാന്‍ വന്നതുകണ്ട് കറാച്ചിയിലെ കാണികള്‍ ആര്‍ത്തു ചിരിച്ചു. കാരണം ഇപ്പുറത്ത് ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ്, അബ്ദുള്‍ ഖാദിര്‍ ഉള്‍പ്പെടുന്ന പേരുകേട്ട പാക് ബൗളിങ് നിരയാണ്. കളിക്കിടെ യൂനിസിന്റെ പന്ത് മുഖത്ത് കൊണ്ടിട്ടും ക്രീസില്‍ തുടരാന്‍ ധൈര്യം കാണിച്ച ആ പയ്യനെ പില്‍ക്കാലത്ത് ലോകം വിളിച്ചു, മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന്.

സച്ചിനിസം

1989 നവംബര്‍ 15 -നാണ് രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം. സച്ചിന്റെ കടന്നുവരവോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നവയുഗത്തിലേക്ക് കടന്നതെന്നും പറയാം. 'സച്ചിനിസം' 30 വര്‍ഷം പിന്നിടുമ്പോള്‍ ഈ വേളയില്‍ ഇതിഹാസ താരത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ ചുവടെ പരിശോധിക്കാം.

ധോണിയാവാന്‍ നോക്കി... സുവര്‍ണാവസരം കൈവിട്ട് വിക്കറ്റ് കീപ്പര്‍, വീഡിയോ കാണാം

റെക്കോര്‍ഡുകളുടെ അധിപന്‍

റെക്കോര്‍ഡുകളുടെ അധിപന്‍

ക്രിക്കറ്റില്‍ സച്ചിന്‍ വെട്ടിപ്പിടിക്കാത്ത നേട്ടങ്ങള്‍ വളരെ അപൂര്‍വമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന ബഹുമതിയില്‍ തുടങ്ങും സച്ചിന്റെ നേട്ടങ്ങള്‍. കരിയറില്‍ 34,357 റണ്‍സാണ് സച്ചിന്‍ നേടിയിരിക്കുന്നത്. 28,016 റണ്‍സുമായി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ സച്ചിന് പിന്നില്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി തികച്ച താരവും സച്ചിന്‍ തന്നെ. നൂറു സെഞ്ചുറികളാണ് കരിയറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്നിട്ടിരിക്കുന്നത്.

റെക്കോർഡുകൾ

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (15,921), ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ (51), ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് (18,426), ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണര്‍ (15,310), ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ (49), കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1,894), ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി കുറിച്ച ആദ്യ താരം, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് വാങ്ങിയ താരം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ച താരം (673) എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഇതേസമയം, ഇന്ത്യയ്ക്കായി ഒരു ട്വന്റി-20 മത്സരം മാത്രമേ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചിട്ടുള്ളൂ.

സച്ചിനെന്ന ബ്രാന്‍ഡ്

സച്ചിനെന്ന ബ്രാന്‍ഡ്

ക്രിക്കറ്റ് താരങ്ങളുടെ വാണിജ്യ സാധ്യതകള്‍ തുറന്നുകാട്ടിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തുടക്കകാലത്ത് കപില്‍ ദേവും സുനില്‍ ഗവാസ്‌കറും ബ്രാന്‍ഡ് അംബാസിഡര്‍മാരായി തിളങ്ങിയെങ്കിലും സച്ചിന്റെ വരവോടെ ഇവരെല്ലാം നിഷ്പ്രഭരായി. തൊണ്ണൂറുകളില്‍ സച്ചിനെ കിട്ടാന്‍ മത്സരിക്കുകയായിരുന്നു ബ്രാന്‍ഡുകളെല്ലാം. ക്രിക്കറ്റില്‍ സജീവമായിരിക്കെ 17 ഓളം ബ്രാന്‍ഡുകള്‍ക്ക് വേണ്ടി സച്ചിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിരമിച്ചതിന് ശേഷവും വിപണിയില്‍ സച്ചിന് മൂല്യമിടിഞ്ഞിട്ടില്ല.

പേരിന് പിന്നിലെ പ്രചോദനം

പേരിന് പിന്നിലെ പ്രചോദനം

— പ്രശസ്ത ഹിന്ദി സംഗീത സംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ ആരാധകനായതുകൊണ്ടാണ് മകന് 'സച്ചിന്‍' എന്ന ആദ്യനാമം പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ നല്‍കിയത്.

— മുംബൈ ടീമില്‍ ഒപ്പം കളിച്ച പ്രവീണ്‍ ആമ്രെയാണ് ഇതിഹാസ താരത്തിന് ആദ്യമായി വിദേശ നിര്‍മ്മിത ക്രിക്കറ്റ് ഷൂ സമ്മാനിച്ചത്.

— മാരുതി 800 ആം സച്ചിന്‍ ആദ്യമായി വാങ്ങിയ കാര്‍

— 19 ആം വയസ്സില്‍ ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്ക്ഷയറിനായി സച്ചിന്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും സച്ചിന്‍ തന്നെ.

— ജന്മനാ ഇടംകയ്യനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ ക്രിക്കറ്റില്‍ താരം ബാറ്റു ചെയ്തതും ബൗള്‍ ചെയ്തതും വലംകയ്യനായാണ്.

Story first published: Friday, November 15, 2019, 16:01 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+