Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉന്മുക്തിന്റെ പാത പിന്തുടരണം, ഇന്ത്യ വിട്ട് ഇവര്‍ അമേരിക്കന്‍ ടീമില്‍ കളിക്കൂ- ക്യാപ്റ്റനുമാവാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോട് ഓരോ സീസണിന് ശേഷവും പ്രതിഭകാട്ടിയെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടുകയെന്നത് താരങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ത്തന്നെ ടീമില്‍ സീറ്റുറപ്പുള്ളവര്‍ വളരെ ചുരുക്കമാണ്. സ്ഥിരതയോടെ കളിക്കാത്തവര്‍ പെട്ടെന്ന് തന്നെ ടീമിന് പുറത്തുപോകുന്ന അവസ്ഥയാണുള്ളത്.

പ്രതിഭയുള്ള പല താരങ്ങള്‍ക്കും ആവശ്യത്തിന് അവസരം ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. പ്രതിഭയുടെ ധാരാളിത്തമാണ് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ പല താരങ്ങള്‍ക്കും തടസമായി നില്‍ക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുകയെന്ന വൈകാരികത മാറ്റിവെച്ച് സ്വന്തം കരിയറിന് പ്രാധാന്യം നല്‍കിയ ചിലര്‍ അമേരിക്കന്‍ ടീമിലേക്കെത്തുകയും അവര്‍ക്കൊപ്പം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിലൊരാളാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍19 ക്യാപ്റ്റനായ ഉന്മുക്ത് ചന്ദ്.

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ഉന്മുക്തിന്റെ പാത പിന്തുടരേണ്ടതായുണ്ട്. അമേരിക്കന്‍ ടീമിന്റെ നായകസ്ഥാനം പോലും ഇവര്‍ക്ക് ലഭിച്ചേക്കും. ഇത്തരത്തില്‍ ടീം വിടേണ്ട പ്രതിഭകള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി ക്രിക്കറ്റ് താരത്തിന്റെ പ്രതിഭ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ്.

നിലവില്‍ സഞ്ജുവിനെ ഇന്ത്യ പരിമിത ഓവര്‍ ടീമിലേക്ക് ഇടക്കിടെ പരിഗണിക്കുന്നുണ്ടെങ്കിലും അവസരം ലഭിക്കുന്നത് കുറവാണ്. സ്ഥിരമായി അവസരം അര്‍ഹിക്കുന്ന കളിക്കാരനാണ് സഞ്ജു. അതുകൊണ്ടുതന്നെ ഇന്ത്യ വിട്ട് അമേരിക്കന്‍ ടീമിലേക്ക് സഞ്ജു പോയാല്‍ കൂടുതല്‍ അവസരവും ആസ്തിയും ഉണ്ടാക്കാനാവും. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. അതുകൊണ്ടുതന്നെ നിലവില്‍ ഇത്തരമൊരു കൂടു മാറ്റത്തിന് സഞ്ജു തയ്യാറായേക്കില്ല.

devdutt padikkal

രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് മാറിയാല്‍ സഞ്ജുവിന് ഇത്തരമൊരു കൂടുമാറ്റത്തിന് ശ്രമിക്കാവുന്നതാണ്. മറ്റൊരു താരം ദേവ്ദത്ത് പടിക്കലാണ്. കര്‍ണാടകക്കാരനായ ഇടം കൈയന്‍ താരം മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന താരമാണ്. ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ അവസരം കുറവാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ ദേവ്ദത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അര്‍ഹിച്ച പരിഗണനയില്ല.

യുവതാരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരുന്ന് കരിയര്‍ നശിപ്പിക്കാതെ അമേരിക്കന്‍ ടീമിലേക്ക് മാറിയാല്‍ ദേവ്ദത്തിന് കൂടുതല്‍ അവസരം ലഭിക്കുമെന്നുറപ്പ്. വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ദേവ്ദത്തിന് സാധിച്ചേക്കും. മൂന്നാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രതിഭ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരമില്ല. അതുകൊണ്ടുതന്നെ ത്രിപാഠിയും കൂടുമാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണ്.

പൃഥ്വി ഷായാണ് മറ്റൊരു താരം. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. ഇന്ത്യക്കായി അരങ്ങേറ്റം നടത്തുകയും അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ത്തന്നെ സെഞ്ച്വറി പ്രകടനം നടത്തുകയും ചെയ്യാന്‍ പൃഥ്വിക്കായിരുന്നു. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഇതോടെ പൃഥ്വിയുടെ കരിയറും മാറിമറിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് പൃഥ്വിയില്ല.

യുവതാരത്തിന് കൂടുതല്‍ അവസരം ലഭിക്കാന്‍ ഇന്ത്യന്‍ ടീം വിടുന്നതാണ് നല്ലത്. അമേരിക്കയിലേക്കെത്തിയാല്‍ നായകസ്ഥാനത്തേക്കടക്കം പരിഗണിക്കപ്പെടാന്‍ പ്രതിഭയുള്ളവനാണ് പൃഥ്വി. നിലവില്‍ ഐപിഎല്ലില്‍ താരം കളിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിവരവ് നടത്തുക പൃഥ്വിക്ക് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Thursday, January 25, 2024, 7:29 [IST]
Other articles published on Jan 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+