Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ശോഭിച്ചില്ല, പക്ഷെ ഇന്ത്യന്‍ ടീമിലിടം നേടി! അപൂര്‍വ്വ ഭാഗ്യം നേടിയ 3 പേരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ഐപിഎല്‍ കടന്നുവന്നത്. ടി20 ഫോര്‍മാറ്റ് സജീവമായി വരുന്ന സമയത്തായിരുന്നു ഐപിഎല്ലിന്റെ തുടക്കം. പിന്നീട് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി വളരാന്‍ ഐപിഎല്ലിനായി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് പോലും നടത്തുന്നത് ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികവിനെക്കാള്‍ ഐപിഎല്ലിനാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറയാം.

ഐപിഎല്ലില്‍ മികവുകാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ നിരവധി താരങ്ങളെയും കാണാനാവും. എന്നാല്‍ സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം മികവുകാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയവര്‍ ചുരുക്കമാണെന്ന് പറയാം. ഐപിഎല്ലില്‍ മികവുകാട്ടാത്തവര്‍ക്ക് ഇന്ത്യ ടീമിലേക്ക് വിളിയെത്തുന്നത് അപൂര്‍വ്വമായാണ് ഇപ്പോള്‍ കാണാനാവുന്നത്. എന്നാല്‍ ചില താരങ്ങള്‍ക്ക് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ വലിയൊരു കരിയര്‍ അവകാശപ്പെടാനാവില്ലെങ്കിലും ദേശീയ ടീമിലിടം പിടിക്കാന്‍ സാധിച്ച മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

mukesh kumar

മുകേഷ് കുമാറാണ് ഈ പട്ടികയിലെ ഒന്നാമത്തെ താരം. ഐപിഎല്‍ അരങ്ങേറ്റത്തിന് മുമ്പുതന്നെ ദേശീയ ടീമിലേക്ക് മുകേഷിന് വിളിയെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് പേസര്‍ കാഴ്ചവെച്ചിട്ടുള്ളത്. 24 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 26 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരത്തില്‍ നിന്ന് 149 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ 2022ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മുകേഷിന് വിളിയെത്തി.

ഈ സമയത്ത് ഐപിഎല്ലില്‍ താരത്തിന് കരാറില്ലായിരുന്നു. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് മുകേഷ് കുമാര്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാതിരുന്ന താരത്തിന് അധികം വിക്കറ്റും നേടാനായില്ല. അവസാന ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെട്ടിരുന്ന മുകേഷിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ടി20 ടീമിലിടം ലഭിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പകരക്കാരനായി ഇന്ത്യ കാണുന്ന താരമാണ് മുകേഷ് കുമാര്‍.

രണ്ടാമത്തെ താരം പര്‍വേസ് റസൂലാണ്. ആരാധകര്‍ മറന്നിരിക്കാന്‍ സാധ്യതയുള്ള താരമാണ് കാശ്മീരുകാരനായ റസൂല്‍. ഓള്‍റൗണ്ടറായ താരം 2013ല്‍ പൂനെ വാരിയേഴ്‌സിലൂടെയാണ് ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്. രണ്ട് മത്സരം കളിച്ച് ഒരു വിക്കറ്റാണ് വീഴ്ത്താനായത്. 2013-14ലെ വിജയ് ഹസാരെ ട്രോഫിയില്‍ റസൂല്‍ തിളങ്ങി. അഞ്ച് മത്സരത്തില്‍ നിന്ന് 111 റണ്‍സും 10 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. ഈ മികവ് പരിഗണിച്ച് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് റസൂലിന് വിളിയെത്തി.

ബംഗ്ലാദേശിനെതിരേ അരങ്ങേറ്റ മത്സരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ഒരു മത്സരം മാത്രമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹത്തിന് കളിക്കാനായത്. ഐപിഎല്ലിലും വലിയൊരു മികവ് കാട്ടാന്‍ സാധിച്ചില്ല. ഭാഗ്യം കൊണ്ടാണ് ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ റസൂലിന് സാധിച്ചത്. മൂന്നാമത്തെ താരം റിഷി ധവാനാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ റിഷി ധവാന്‍ 2016ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീം അരങ്ങേറ്റം നടത്തിയത്.

2016ല്‍ രണ്ട് മത്സരങ്ങളാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. 14 റണ്‍സും രണ്ടു വിക്കറ്റുമാണ് നേടിയത്. എന്നാല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ ഭാഗ്യം ലഭിച്ചു. 2017-2021വരെ ഐപിഎല്ലില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. എന്നാല്‍ അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം റിഷി ധവാന്‍ കളിച്ചിരുന്നു. ഐപിഎല്ലില്‍ പറയത്തക്ക റെക്കോഡില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാവുന്ന താരമാണ് റിഷി ധവാന്‍.

Story first published: Saturday, July 8, 2023, 16:23 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+