ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ആഭ്യന്തര ക്രിക്കറ്റിലൂടെ മാത്രം ദേശീയ ടീമെന്ന സ്വപ്‌നത്തിലേക്കെത്തിയിരുന്ന താരങ്ങള്‍ക്ക് ഐപിഎല്ലിന്റെ വരവോടെ കൂടുതല്‍ അവസരങ്ങള്‍ തുറന്ന് ലഭിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളില്‍ പലരും ഐപിഎല്ലിലൂടെ വളര്‍ന്നവരാണെന്ന് പറയാം. ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരുടെയെല്ലാം വളര്‍ച്ചയില്‍ ഐപിഎല്ലിന് നിര്‍ണ്ണായക പങ്കുണ്ട്.
ഐപിഎല്ലില്‍ മികവുകാട്ടുന്ന ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്താറുണ്ട്. ഏറ്റവും ഒടുവിലായി യശ്വസി ജയ്‌സ്വാളും തിലക് വര്‍മയും ജിതേഷ് ശര്‍മയുമെല്ലാമാണ് ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലിടം പിടിച്ചിരിക്കുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടി20 ടീമിനെയാണ് ഇന്ത്യ ഇപ്പോള്‍ വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പല സീനിയര്‍ താരങ്ങളും ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണുള്ളത്.
നിലവില്‍ ഐപിഎല്ലില്‍ നായകന്മാരായിരിക്കുന്ന മൂന്ന് പേര്‍ക്ക് ഇന്ത്യയുടെ ടി20 ടീമില്‍ ഇടമില്ല. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ശിഖര്‍ ധവാനാണ് ഒന്നാമത്തെ താരം. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. മായങ്ക് അഗര്‍വാളിനെ ഒഴിവാക്കി ധവാനെ പഞ്ചാബ് നായകസ്ഥാനത്തേക്കെത്തിക്കുകയായിരുന്നു. അവസാന സീസണില്‍ നന്നായി തുടങ്ങിയെങ്കിലും ഇടക്ക് പരിക്കേറ്റത് ധവാന്റെ സ്ഥിരതയെ പ്രതികൂലമായി ബാധിച്ചു.
ഐപിഎല്ലില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍. എന്നാല്‍ സമീപകാലത്തായി താരത്തിന്റെ സ്‌ട്രൈക്കറേറ്റ് മോശമാണ്. ഇന്ത്യയെ പരിമിത ഓവറില്‍ നയിച്ചിട്ടുള്ള താരമാണ് ധവാന്‍. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ധവാന് ഇന്ത്യന്‍ ടീമിലിടമില്ല. ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു ധവാന്‍. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമില്‍ സ്ഥാനമില്ല.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ധവാനെ ഇന്ത്യ ചുമതലപ്പെടുത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ഇനി ധവാന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് പറയാം. രണ്ടാമത്തെ താരം നിധീഷ് റാണയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായാണ് നിധീഷിന് അവസരം ലഭിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ നിധീഷിന് സാധിച്ചില്ല.
കെകെആറിന് പ്ലേ ഓഫിലുമെത്താനായില്ല. മധ്യനിരയിലും ടോപ് ഓഡറിലും തിളങ്ങിയിരുന്ന നിധീഷ് വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് നിധീഷ്. രണ്ട് ടി20 ഇന്ത്യക്കായി കളിച്ചെങ്കിലും വലിയൊരു പ്രകടനം നടത്താനായില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരത്തിന് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ പോലും ഇടം ലഭിച്ചില്ല.
ശ്രേയസ് അടുത്ത സീസണില്‍ തിരിച്ചെത്തുന്നതോടെ നിധീഷിന്റെ ക്യാപ്റ്റന്‍സി തെറിക്കും. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടാത്ത താരമാണ് നിധീഷ്. ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതയുമില്ല. മൂന്നാമത്തെ താരം ക്രുണാല്‍ പാണ്ഡ്യയാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ അവസാന സീസണിലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു. സ്ഥിരം നായകന്‍ കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് ക്രുണാലിന് അവസരം ലഭിച്ചത്.
ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്താന്‍ ക്രുണാലിനായിരുന്നു. ഇന്ത്യ രവീന്ദ്ര ജഡേജക്കും അക്ഷര്‍ പട്ടേലിനുമാണ് കൂടുതല്‍ അവസരം നല്‍കുന്നത്. ഇവരെക്കാള്‍ മികവ് കാട്ടാന്‍ ക്രുണാലിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വളര്‍ന്ന ക്രുണാല്‍ പിന്നീട് ലഖ്‌നൗവിലേക്കെത്തുകയായിരുന്നു. ഇനിയൊരിക്കലും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ക്രുണാലിന് സാധിച്ചേക്കില്ല.