
ജസ്പ്രീത് ബൂംറ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പേസ് ബൗളിങ് നട്ടെല്ലായ ജസ്പ്രീത് ബൂംറ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ബൂംറ മാറിയത് മുംബൈയുടെ കീഴിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിലൂടെയാണ് ബൂംറ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്.
വ്യത്യസ്തമായ ബൗളിങ് ആക്ഷനെത്തുടര്‍ന്ന് തുടക്കം ശ്രദ്ധ പിടിച്ചുപറ്റിയ ബൂംറ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കോലിയുടെ വിക്കറ്റ് നേടി. ടി20യിലെ ഇന്ത്യയുടെ നിലവിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ ബൂംറ ഐസിസി ഏകദിന, ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിങ്ങില്‍ ആദ്യ 10നുള്ളിലുണ്ട്.77 ഐപിഎല്‍ മുംബൈയ്‌ക്കൊപ്പം കളിച്ച അദ്ദേഹം 82 വിക്കറ്റാണ് വീഴ്ത്തിയത്. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും മുംബൈയിലൂടെ ദേശീയ ടീമിലെത്തിയ താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 2015ലെ മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ഹര്‍ദിക് ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ 2016ല്‍ ബൂംറ ടി20 അരങ്ങേറ്റം കുറിച്ചു.
2016ല്‍ത്തന്നെ ഏകദിന അരങ്ങേറ്റവും കുറിച്ച ഹര്‍ദിക് 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 66 ഐപിഎല്ലില്‍ നിന്നായി 1068 റണ്‍സും 42 വിക്കറ്റുമാണ് ബൂംറ വീഴ്ത്തിയത്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
ടീം ഇന്ത്യയുടെ പരിശീലന ക്യാംപില്‍ 27 താരങ്ങള്‍ പങ്കെടുക്കും, ധോണിയുണ്ടാവില്ല! കാരണമറിയാം

അമ്പാട്ടി റായിഡു
നാലാം നമ്പറില്‍ ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയ അമ്പാട്ടി റായിഡുവും മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരമാണ്. 2010ല്‍ രാജസ്ഥാനെതിരായ മത്സരത്തിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ റായിഡു മുംബൈയ്‌ക്കൊപ്പം 114 മത്സരത്തില്‍ നിന്ന് നേടിയത് 2416 റണ്‍സാണ്. ഇതില്‍ 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കുവേണ്ടി 55 ഏകദിനത്തില്‍ നിന്ന് 47.06 ശരാശരിയില്‍ 1694 റണ്‍സും 6 ടി20യില്‍ നിന്ന് 42 റണ്‍സുമാണ് അമ്പാട്ടി റായിഡു നേടിയത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് റായിഡു ഐപിഎല്ലില്‍ കളിക്കുന്നത്.


Click it and Unblock the Notifications