വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ 5000 റണ്‍സും 100 വിക്കറ്റും; ഈ നേട്ടത്തില്‍ മുന്നിലുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ അല്ലെങ്കില്‍ ബൗളിങ്ങില്‍ ശോഭിച്ചിരിക്കുന്ന താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശോഭിക്കുകയെന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ലോക ക്രിക്കറ്റില്‍ കപില്‍ ദേവ്, ജാക്വസ് കാലിസ്, ഷോണ്‍ പൊള്ളോക്ക് തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയിട്ടുള്ളത്. പലപ്പോഴും ഒറ്റയ്ക്ക് നിന്ന് ഓള്‍റൗണ്ടര്‍മാര്‍ ടീമിനെ വിജയ തീരത്തെത്തിക്കാറുമുണ്ട്. എന്നാല്‍ ഏകദിനത്തില്‍ 5000ത്തിന് മുകളില്‍ റണ്‍സും 100ന് മുകളില്‍ വിക്കറ്റും സ്വന്തമാക്കിയ എത്ര താരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഏകദിന റണ്‍സും വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ കണക്കില്‍ ഇന്ത്യന്‍ നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഫാസ്റ്റ് ബൗളറാകാന്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഡെന്നിസ് ലില്ലിയുടെ അടുത്തെത്തിയ സച്ചിനാണ് പിന്നീടാണ് ബാറ്റിങ്ങിലെ വിസ്മയമായി മാറിയത്. ബാറ്റിങ്ങില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായി റെക്കോഡുകള്‍ വെട്ടിപ്പിടിക്കുമ്പോഴും ബൗളിങ്ങിലെ മികവ് അദ്ദേഹം കൈവിട്ടിരുന്നില്ല. 463 ഏകദിനത്തില്‍ നിന്നായി 49 സെഞ്ച്വറി ഉള്‍പ്പെടെ 18426 റണ്‍സ് നേടിയ സച്ചിന്‍ 5.1 എക്കോണമി റേറ്റില്‍ 154 വിക്കറ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ലെഗ് സ്പിന്നിലായിരുന്നു സച്ചിന്‍ ബാറ്റ്‌സ്മാനെ വട്ടംകറക്കിയത്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ. ഇന്ത്യന്‍ ക്രിക്കറ്റിനെ മികച്ച ടീമാക്കി വളര്‍ത്തിയെടുത്ത നായകന്‍. വിശേഷങ്ങള്‍ക്കൊണ്ട് വര്‍ണിക്കാന്‍ സാധിക്കാത്ത നായക പ്രതിഭ. 311 ഏകദിനത്തില്‍ നിന്നായി 41.02 ശരാശരിയില്‍ 11,363 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ഗാംഗുലി മീഡിയം പേസിലൂടെയും ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയിട്ടുണ്ട്. ബാറ്റിങ്ങില്‍ ഇടം കൈയ്യനാണെങ്കിലും ബൗളിങ്ങില്‍ വലം കൈയ്യനാണ് ഗാംഗുലി. ഏകദിനത്തില്‍ 100 വിക്കറ്റാണ് ഗാംഗുലി വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1997ലെ സഹാറ കപ്പില്‍ ചിര വൈരികളായ പാകിസ്താനെതിരായ മൂന്നാം ഏകദിനത്തില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഗാംഗുലി പുഴുതത്. പല സമയത്തും ടീമിന് വഴിത്തിരിവ് നല്‍കാന്‍ തന്റെ ബൗളിങ്ങിലൂടെ ഗാംഗുലിക്ക് സാധിച്ചിട്ടുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്തല്ല, ടീം ഇന്ത്യയുടെ പന്ത് ! വ്യത്യാസം ചൂണ്ടിക്കാട്ടി കൈഫ്

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോ.2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായത് യുവരാജായിരുന്നു.304 ഏകദിനത്തില്‍ നിന്നായി 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടിയിട്ടുള്ള യുവരാജ് നാലാം നമ്പറിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ്. സ്പിന്‍ ബൗളര്‍കൂടിയായ യുവരാജ് 5.1 എക്കോണമി റേറ്റില്‍ 111 വിക്കറ്റാണ് ഏകദിനത്തില്‍ നേടിയത്. 2011ലെ ഏകദിന ലോകകപ്പില്‍ 15 വിക്കറ്റ് വീഴ്ത്തിയ യുവരാജ് വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്തായിരുന്നു. ഏകദിന ലോകകപ്പില്‍ 50 റണ്‍സും അഞ്ച് വിക്കറ്റും നേടിയ ഏക താരവും യുവരാജാണ്.

Story first published: Tuesday, July 14, 2020, 11:56 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X