സിപിഎല്‍: വേഗമേറിയ സെഞ്ച്വറിക്കാരില്‍ മുന്നിലുള്ള മൂന്നുപേര്‍? തലപ്പത്ത് റസല്‍
കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. കുട്ടിക്രിക്കറ്റ് കിരീടത്തിനായി ആറ് ടീമുകളാണ് കരീബിയന്‍ മണ്ണില്‍ പോരടിക്കുന്നത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്കൊപ്പം വിദേശ സൂപ്പര്‍ താരങ്ങളും ചേരുമ്പോള്‍ ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വകനല്‍കുമെന്നുറപ്പ്. കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, ഡ്വെയ്ന്‍ സ്മിത്ത്, ഡ്വെയ്ന്‍ ബ്രാവോ, ഡാരന്‍ സമി തുടങ്ങി ആരാധകരുടെ പ്രിയങ്കരന്മാരായ നിരവധി വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇത്തവണയും ഇറങ്ങും. വെടിക്കെട്ടിന് പേരുകേട്ട കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വേഗമേറിയ മൂന്ന് സെഞ്ച്വറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആന്‍ഡ്രേ റസല്‍ (40 പന്ത്)
വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന്റെ പേരിലാണ് സിപിഎല്ലിലെ വേഗമേറിയ സെഞ്ച്വറി. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ ജമൈക്ക തല്‍വാസിനുവേണ്ടി 40 പന്തിലാണ് റസല്‍ സെഞ്ച്വറി നേടിയത്. ഇതില്‍ 6 ഫോറും 13 സിക്‌സും ഉള്‍പ്പെടെ 121 റണ്‍സാണ് റസല്‍ മത്സരത്തില്‍ അടിച്ചെടുത്തത്. റസലിന്റെ കരുത്തില്‍ ജമൈക്ക തല്‍വാസ് വിജയിക്കുകയും ചെയ്തു. ടീമിനെ ഒറ്റയ്ക്ക് വിജയലക്ഷ്യത്തില്‍ എത്തിക്കാന്‍ കെല്‍പ്പുള്ള റസല്‍ പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.

ആന്‍ഡ്രേ റസല്‍ (42 പന്ത്)
രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയും റസലിന്റെ പേരിലാണ്. ഇത്തവണയും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് റസലിന്റെ ബാറ്റിങ് വെടിക്കെട്ട്. 2016 സീസണിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം പിറന്നത്. നാല് ഫോറും 11 സിക്‌സും റസലിന്റെ സെഞ്ച്വറിയില്‍ ഉള്‍പ്പെടും. റസലിന്റെ കരുത്തില്‍ 20 ഓവറില്‍ 195 എന്ന വമ്പന്‍ സ്‌കോര്‍ ജമൈക്ക തല്‍വാസ് നേടി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് റസല്‍

ഷിംറോന്‍ ഹിറ്റ്‌മെയര്‍
വെസ്റ്റ് ഇന്‍ഡീസ് യുവതാരം ഷിംറോന്‍ ഹിറ്റ്‌മെയറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 47 പന്തിലാണ് ഹിറ്റ്‌മെയര്‍ സെഞ്ച്വറി നേടിയത്. 2018 സീസണില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി കളിച്ച ഹിറ്റ്‌മെയര്‍ ജമൈക്ക തല്‍വാസിനെതിരെയാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 11 ഫോറും അഞ്ച് സിക്‌സുമാണ് താരം നേടിയത്. ഹിറ്റ്‌മെയറിന്റെ പ്രകടനത്തിന്റെ കരുത്തില്‍ 20 ഓവറില്‍ 7 വിക്കറ്റിന് 209 റണ്‍സും ടീം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications