Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുരളി വിജയ് 144, ഒന്നാം ദിനം ഇന്ത്യയ്ക്ക്

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക്. ടോസ് നേടി ക്യാപ്റ്റന്‍ ധോണി ബാറ്റ് ചെയ്യാന്‍ എടുത്ത തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ടീം ഇന്ത്യ നടത്തിയത്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ് ഇന്ത്യ. 75 റണ്‍സോടെ രഹാനെയും 26 റണ്‍സെടുത്ത് രോഹിത് ശര്‍മയും ക്രീസില്‍.

ഒന്നാം ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ മുരളി വിജയ് ആണ് ഗാബയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മനോഹരമായ ഷോട്ടുകളുതിര്‍ത്ത് മുരളി വിജയ് ഓസീസ് ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തി. 213 പന്തില്‍ 22 ഫോറുകള്‍ പറത്തി വിജയ് 144 റണ്‍സെടുത്തു. അഡിലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിജയ് 53 ഉം രണ്ടാമിന്നിഗ്‌സില്‍ 99 റണ്‍സുമെടുത്തിരുന്നു.

murali-vijay

ഓപ്പണര്‍ ശിഖര്‍ ധവാന്‍ 24 റണ്‍സിന് പുറത്തായി. പുജാര 18, കോലി 19 എന്നിങ്ങനൊണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ വിജയും രഹാനെയും ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ധോണി ടീമില്‍ തിരിച്ചെത്തി. സാഹയ്ക്ക് പകരം ധോണി, ഷമിക്ക് പകരം ഉമേഷ് യാദവ്, കരണിന് പകരം അശ്വിന്‍ എന്നിങ്ങനെ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയത്.

ക്യാപ്റ്റന്‍ സ്മിത്ത് അടക്കം എട്ടുപേര്‍ പന്തെറിഞ്ഞിട്ടും ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഓസീസിന് പറ്റിയില്ല. ആദ്യ ടെസ്റ്റ് കളിക്കുന്ന ഹേസല്‍വുഡ് ആണ് രണ്ട് വിക്കറ്റുകളോടെ ആതിഥേയര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ലിയോണും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റ് വീഴ്ത്തി. അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 0 - 1ന് പിന്നിലാണ്.

Story first published: Wednesday, December 17, 2014, 14:19 [IST]
Other articles published on Dec 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+