ഇംഗ്ലണ്ട് 255 ഓളൗട്ട്, ഇന്ത്യയെക്കാള്‍ കൃത്യം 200 റണ്‍സ് കുറവ്.. എന്നിട്ടും ഫോളോ ഓണിന് വിട്ടില്ല!
വിശാഖപട്ടണം: അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ഇംഗ്‌ളണ്ടിനെ 255 റണ്‍സിന് ഓളൗട്ടാക്കി. അവസാന വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും പോലും വിട്ടുകൊടുക്കാതെ ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ 200 റണ്‍സിന്റെ ലീഡ് പിടിച്ചെടുത്തത്.
Read Also: സെക്‌സിനിടെ കുടുങ്ങി.. വീട്ടമ്മയും കാമുകനും നിലവിളിച്ച് നാട്ടുകാരെ കൂട്ടി.. ഭര്‍ത്താവാണ് താരമായത്!
എന്നാല്‍ അതിശയകരമെന്ന് പറയട്ടെ ഇന്ത്യ ഇംഗ്ലണ്ടിനെ ഫോളോ ഓണിന് വിട്ടില്ല. പകരം വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അതെന്ത് കൊണ്ടാണ് എന്ന് അത്ഭുതപ്പെടേണ്ട കാര്യമൊന്നുമല്ല, ഇന്ത്യയുടെ പ്ലാന്‍ കിറുകൃത്യമാണ്. അതിന് മുമ്പ് ഇന്നത്തെ കളിയിലേക്ക്..

അശ്വിന് അഞ്ച് വിക്കറ്റ്
പിച്ചില്‍ നിന്നും വലിയ സഹായമൊന്നും കിട്ടിയില്ലെങ്കിലും അശ്വിന്‍ നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തി. മുപ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് അശ്വിന്‍ തന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ആറോവറുകള്‍ മെയ്ഡനായിരുന്നു. വിട്ടുകൊടുത്തത് വെറും 67 റണ്‍സ്.

ടോപ് സ്‌കോറര്‍ സ്‌റ്റോക്‌സ്
ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആണ് 70 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായത്. ജോ റൂട്ടും ബെര്‍സ്‌റ്റോയും 53 റണ്‍സ് വീതമടിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ ഒഴികെ എല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ട്രിക്ക്
സ്പിന്നിനെ അനുകൂലിക്കാന്‍ സാധ്യതയുള്ള പിച്ചില്‍ അഞ്ചാം ദിവസം ബാറ്റിംഗ് ഒഴിവാക്കാനാണ് ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നാലാം ദിനം ഉച്ചയോടെ 500ന് അടുപ്പിച്ച ലീഡുണ്ടാക്കിയ ശേഷം ഇന്ത്യ ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത.

ജയിച്ചേ പറ്റൂ
ഒന്നാം ടെസ്റ്റ് സമനിലയില്‍ ആയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഈ ടെസ്റ്റ് ജയിച്ചേ പറ്റൂ എന്ന സ്ഥിതിയിലാണ്. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് ഇംഗ്‌ളണ്ട് ഈ ടെസ്റ്റില്‍ മങ്ങിയ പ്രകടനമാണ് ഇത് വരെ പുറത്തെടുത്തത്. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ ഈ ടെസ്റ്റ് ഇന്ത്യ ജയിക്കാനാണ് സാധ്യത
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications