ഗൗതം ഗംഭീര്‍ ഔട്ട്, കെഎൽ രാഹുല്‍ ഇന്‍... ജയന്ത് യാദവിന് അരങ്ങേറ്റം... ഇന്ത്യയ്ക്ക് ടോസ്, ബാറ്റിംഗ്!
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ടോസും ആദ്യം ബാറ്റിംഗും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടെസ്റ്റ് സമനിലയിലും ആയി. വിശാഖപട്ടണത്തെ പിച്ച് ബാറ്റിംഗിനെ തുണക്കുമെന്നാണ് വിലയിരുത്തല്‍.
Read Also: ചുമ്മാ തള്ളല്ലേ.. മല്യയുടെ ഒരു രൂപ പോലും മോദി തള്ളിയിട്ടില്ല, എന്താണ് ലോണ്‍ തള്ളല്‍.. ഇതാ 10 കാര്യങ്ങള്‍!
ഫോമിലല്ലാത്ത ഓപ്പണര്‍ ഗൗതം ഗംഭീറിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ടീമിന് പുറത്തായി. പകരം ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് അരങ്ങേറുന്നു. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്‌സിന് പകരം ജയിംസ് ആന്‍ഡേഴ്‌സണ്‍ ടീമിലെത്തി.

ഗൗതം ഗംഭീര്‍ പുറത്തേക്ക്
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഗംഭീര്‍ രണ്ട് ടെസ്റ്റുകളോടെ ടീമിന് പുറത്തുമായി. രണ്ട് ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഒരു അര്‍ധസെഞ്ചുറിയല്ലാതെ വലിയ നേട്ടമുണ്ടാക്കാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നില്ല. ഒന്നാം ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഗംഭീര്‍ പുറത്തായതിന് കാരണം അതൊന്നുമല്ല.

കെ എല്‍ രാഹുല്‍ ഈസ് ബാക്ക്
യുവ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഫിറ്റായി തിരിച്ചെത്തിയതാണ് ഗംഭീറിന്റെ സ്ഥാനം തെറുപ്പിച്ചത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി സെഞ്ചുറിയടിച്ചുകൊണ്ടാണ് താന്‍ ഫിറ്റാണ് എന്ന് രാഹുല്‍ സെലക്ടര്‍മാര്‍ക്ക് സന്ദേശമയച്ചത്.

ജയന്ത് യാദവിന് അരങ്ങേറ്റം
സ്പിന്‍ ബൗളറും ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനുമായ ജയന്ത് ജാദവ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നു. ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ് യാദവിന്റെ വരവോടെ ടീമിന് പുറത്തായത്.

ജയിക്കാനുറച്ച് ഇന്ത്യ
ഒന്നാം ടെസ്റ്റില്‍ അപ്രതീക്ഷീതമായ പോരാട്ടമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 500 ന് മേല്‍ റണ്‍സടിച്ച അവര്‍ ഇന്ത്യയെ സമനിലയില്‍ പിടിക്കുകയും ചെയ്തു. ഈ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടാനാകും വിരാട് കോലിയുടെയും കൂട്ടരുടെയും ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications